കേരളത്തിലുള്ള 104 പാകിസ്താൻ പൗരന്മാരിൽ 59 പേർ ചൊവ്വാഴ്ചയ്ക്കുമുൻപ് രാജ്യംവിടണം
- Published by:ASHLI
- news18-malayalam
Last Updated:
കേരളീയരെ വിവാഹം കഴിച്ച് വർഷങ്ങളായി കേരളത്തിൽ താമസിക്കുന്ന ദീർഘകാല വിസയുള്ള പാകിസ്താൻ പൗരൻമാർ കേരളം വിടേണ്ട ആവശ്യമില്ല
തിരുവനന്തപുരം: കേരളത്തിലുള്ള 104 പാകിസ്താൻ പൗരന്മാരിൽ 59 പേർ ചൊവ്വാഴ്ചയ്ക്കുമുൻപ് രാജ്യംവിടണമെന്ന് നിർദ്ദേശം. എന്നാൽ കേരളീയരെ വിവാഹം കഴിച്ച് വർഷങ്ങളായി കേരളത്തിൽ താമസിക്കുന്ന ദീർഘകാല വിസയുള്ള പാകിസ്താൻ പൗരൻമാർക്ക് കേരളം വിട്ടുപോവേണ്ട ആവശ്യമില്ല.
താത്കാലിക വിസയെടുത്ത് കച്ചവടത്തിനും വിനോദസഞ്ചാരത്തിനും ചികിത്സയ്ക്കുമായി എത്തിയ പാകിസ്താൻ പൗരൻമാർ ചൊവ്വാഴ്ചയ്ക്കുമുൻപ് രാജ്യംവിടണമെന്ന് കർശന നിർദ്ദേശം. ഈ വിഭാഗത്തിൽ 59 പേരുണ്ട്.
ചിലർ കഴിഞ്ഞ ദിവസങ്ങൾക്കുള്ളിൽ തന്നെ മടങ്ങി. പോലീസിന്റെ കണക്കനുസരിച്ച്, കേരളത്തിൽ 104 പാകിസ്താൻ പൗരൻമാരുണ്ട്. 45 പേർ ദീർഘകാല വിസയിലും 55 പേർ സന്ദർശക വിസയിലും മൂന്ന് പേർ ചികിത്സയ്ക്കായും എത്തിയവരാണ്. ഒരാൾ അനധികൃതമായി രാജ്യത്ത് പ്രവേശിച്ചതിനാൽ ജയിലിലാണ്.
ദീർഘകാല വിസയുള്ളവർ കൂടുതലും കണ്ണൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ്. മെഡിക്കൽ വിസയിൽ എത്തിയവർ 29-നും വിനോദസഞ്ചാര വിസയിൽ എത്തിയവർ 27-നും മുൻപ് രാജ്യം വിടണമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശം. ഉത്തരവ് വെള്ളിയാഴ്ച ഉച്ചയോടെ സംസ്ഥാനത്ത് ലഭിച്ചു. കോഴിക്കോട് അഞ്ച് പാക് പൗരന്മാർ നിലവിലുണ്ട്, ഇതിൽ നഗരപരിധിയിലുള്ള ഒരാൾക്ക് ദീർഘകാല വിസയുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
April 26, 2025 1:01 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കേരളത്തിലുള്ള 104 പാകിസ്താൻ പൗരന്മാരിൽ 59 പേർ ചൊവ്വാഴ്ചയ്ക്കുമുൻപ് രാജ്യംവിടണം