പന്നിയ്ക്കുവെച്ച വൈദ്യുതകെണിയിൽ കുടുങ്ങി പാലക്കാട് 63കാരി ഷോക്കേറ്റ് മരിച്ചു

Last Updated:

വണ്ടാഴി സ്വദേശി കരൂര്‍ പുത്തന്‍പുരയ്ക്കല്‍ ഗ്രെയ്‌സി(63) ആണ് മരിച്ചത്.

പാലക്കാട് വീണ്ടും വൈദ്യുതി കെണിയില്‍പ്പെട്ട് മരണം. വണ്ടാഴിയിൽ പന്നിക്കുവച്ച വൈദ്യുത കെണിയിൽപ്പെട്ട് വീട്ടമ്മ മരിച്ചു.വണ്ടാഴി സ്വദേശി കരൂര്‍ പുത്തന്‍പുരയ്ക്കല്‍ ഗ്രെയ്‌സി(63) ആണ് മരിച്ചത്.  ഇന്ന് രാവിലെയാണ് വീടിനോടു ചേര്‍ന്നുള്ള കൃഷിയിടത്തിലെ  കപ്പത്തോട്ടത്തില്‍ മരിച്ച നിലയില്‍ ഗ്രെയ്സിയെ കണ്ടെത്തിയത്.
ഒറ്റക്ക് താമസിക്കുന്ന ഗ്രെയ്സി കൃഷിയിടത്തില്‍ കയറുന്ന പന്നിയെ പിടികൂടുന്നതിനായി സ്ഥാപിച്ച കെണിയില്‍ നിന്ന്  വൈദ്യുതാഘാതമേറ്റ് മരിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.
രാവിലെ മീന്‍ വില്‍ക്കാനെത്തിയ ആളാണ് മൃതദേഹം കണ്ടത്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി പാലക്കാട് ജില്ല ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പന്നിയ്ക്കുവെച്ച വൈദ്യുതകെണിയിൽ കുടുങ്ങി പാലക്കാട് 63കാരി ഷോക്കേറ്റ് മരിച്ചു
Next Article
advertisement
'എത്ര കാലം വേണമെങ്കിലും താമസിക്കാം': ഷെയ്ഖ് ഹസീന ഇന്ത്യയിൽ തുടരുന്നതിൽ ജയശങ്കർ
'എത്ര കാലം വേണമെങ്കിലും താമസിക്കാം': ഷെയ്ഖ് ഹസീന ഇന്ത്യയിൽ തുടരുന്നതിൽ ജയശങ്കർ
  • ഷെയ്ഖ് ഹസീനയുടെ ഇന്ത്യയിൽ താമസിക്കുന്നത് വ്യക്തിപരമായ തീരുമാനമാണ്, എത്ര കാലം വേണമെങ്കിലും തുടരാം.

  • മടക്കവുമായി ബന്ധപ്പെട്ട കാര്യത്തില്‍ ഷെയ്ഖ് ഹസീന തന്നെയാണ് തീരുമാനം എടുക്കേണ്ടതെന്ന് ഇന്ത്യ.

  • ബംഗ്ലാദേശിന്റെ സ്ഥിരതയും ജനാധിപത്യ നിയമസാധുതയുമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്ന് ജയശങ്കർ.

View All
advertisement