ഗൾഫിൽ നിന്നെത്തിയത് കഴിഞ്ഞ ദിവസം; സുഹൃത്തിനൊപ്പം സഞ്ചരിക്കുകയായിരുന്ന 21കാരൻ ബൈക്ക് നിര്‍ത്തിച്ച് പാലത്തിൽ നിന്ന് കായലിൽ ചാടി
- Published by:Rajesh V
- news18-malayalam
Last Updated:
വീട്ടിൽ നിന്നും ഇറങ്ങുന്നതിനു മുൻപ് രാഹുലിന് ഫോൺകോൾ വന്നിരുന്നു. ഇതിനുശേഷം രാഹുൽ പരിഭ്രാന്തനായിരുന്നുവെന്ന് സുഹൃത്തുക്കൾ പറഞ്ഞു
ആലപ്പുഴ: കായംകുളം കൂട്ടുവാതുക്കൽ കടവ് പാലത്തിൽ നിന്ന് യുവാവ് കായലിലേക്ക് ചാടി. ഐക്യ ജംഗ്ഷൻ പുളിമുക്ക് സ്വദേശി രാഹുൽ (21) ആണ് ചാടിയത്. ബുധനാഴ്ച രാത്രിയിലാണ് സംഭവം. കായംകുളത്ത് നിന്ന് പൊലീസും അഗ്നിരക്ഷാസേനയും രാത്രി വൈകിയും തിരച്ചിൽ നടത്തി.
ഇതും വായിക്കുക: അച്ഛനെ കൊന്നതിന് ജീവപര്യന്തം അനുഭവിക്കുന്ന പ്രതിക്ക് മകന് പ്ലസ് വൺ പ്രവേശനത്തിന് ഹൈക്കോടതി പരോൾ
കഴിഞ്ഞ ദിവസമാണ് രാഹുൽ ഗൾഫിൽ നിന്നും നാട്ടിലെത്തിയത്. സുഹൃത്തിനൊപ്പം പാലത്തിലൂടെ ബൈക്കിൽ സഞ്ചരിക്കവേ ബൈക്കു നിർത്തിച്ച് പാലത്തിൽ നിന്നും കായംകുളം കായലിലേക്ക് ചാടുകയായിരുന്നുവെന്നാണ് വിവരം. വീട്ടിൽ നിന്നും ഇറങ്ങുന്നതിനു മുൻപ് രാഹുലിന് ഫോൺകോൾ വന്നിരുന്നു. ഇതിനുശേഷം രാഹുൽ പരിഭ്രാന്തനായിരുന്നുവെന്ന് സുഹൃത്തുക്കൾ പറഞ്ഞു.
ഇതും വായിക്കുക: ഹൈസ്കൂൾ ക്ലാസുകളിൽ ഇനി മുതൽ അരമണിക്കൂർ അധികം പഠനം; പുതിയ സമയക്രമം പ്രാബല്യത്തിൽ
രാഹുൽ സുഹൃത്തിനൊപ്പം പാലത്തിൽ എത്തിയപ്പോൾ വാഹനം നിർത്താൻ ആവശ്യപ്പെടുകയും തുടർന്ന് പാലത്തിൽ നിന്നും ചാടുകയുമായിരുന്നു. കായംകുളം അഗ്നിരക്ഷാസേനയും പൊലീസും തിരച്ചിൽ നടത്തുകയാണ്. ശക്തമായ അടിയൊഴുക്കുള്ള സമയമായതിനാൽ തിരച്ചിൽ ദുഷ്കരമാണ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kayamkulam,Alappuzha,Kerala
First Published :
June 12, 2025 6:41 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഗൾഫിൽ നിന്നെത്തിയത് കഴിഞ്ഞ ദിവസം; സുഹൃത്തിനൊപ്പം സഞ്ചരിക്കുകയായിരുന്ന 21കാരൻ ബൈക്ക് നിര്‍ത്തിച്ച് പാലത്തിൽ നിന്ന് കായലിൽ ചാടി