ജെയ്ക്ക് സി തോമസിനും ഗീതുവിനും കുഞ്ഞ് പിറന്നു
- Published by:Arun krishna
- news18-malayalam
Last Updated:
തെരഞ്ഞെടുപ്പ് സമയം ഗര്‍ഭിണിയായിരുന്ന ഗീതുവിനെതിരെ നടന്ന സൈബര്‍ ആക്രമണം വലിയ ചര്‍ച്ചയായിരുന്നു
സിപിഎം നേതാവും ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗവുമായ ജെയ്ക്ക് സി തോമസിനും ഭാര്യ ഗീതു തോമസിനും കുഞ്ഞ് പിറന്നു. ചൊവ്വാഴ്ചയാണ് ഗീതു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കഴിഞ്ഞ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്നു ജെയ്ക്ക്. തെരഞ്ഞെടുപ്പ് സമയം ഗര്‍ഭിണിയായിരുന്ന ഗീതുവിനെതിരെ നടന്ന സൈബര്‍ ആക്രമണം വലിയ ചര്‍ച്ചയായിരുന്നു. സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഗീതു പോലീസില്‍ പരാതി നല്‍കിയതും വാര്‍ത്തയായിരുന്നു.
കോട്ടയം സിഎംഎസ് കോളേജിലെ വിദ്യാര്‍ഥികളായിരുന്ന ഇരുവരും 2019 ഒക്ടോബര്‍ 19നാണ് വിവാഹിതരായത്. ചെങ്ങളം സ്രാമ്പിക്കൽ എസ്.ജെ.തോമസിന്റെയും ലീന തോമസിന്റെയും മകളാണ് ഗീതു. പരേതനായ ചിറയിൽ എം.ടി.തോമസിന്റെയും അന്നമ്മ തോമസിന്റയും മകനാണ് ജെയ്ക്ക്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kottayam,Kottayam,Kerala
First Published :
September 12, 2023 4:04 PM IST