• HOME
 • »
 • NEWS
 • »
 • kerala
 • »
 • Monkey | കുരങ്ങൻ കാക്കകൂട്ടിൽ കയറി മുട്ട നശിപ്പിച്ചു; ഒരാഴ്ചയായി കുരങ്ങിനെ വിടാതെ ആക്രമിച്ച് കാക്കക്കൂട്ടം

Monkey | കുരങ്ങൻ കാക്കകൂട്ടിൽ കയറി മുട്ട നശിപ്പിച്ചു; ഒരാഴ്ചയായി കുരങ്ങിനെ വിടാതെ ആക്രമിച്ച് കാക്കക്കൂട്ടം

കാക്കകളുടെ ആക്രമണത്തിൽ ദേഹമാസകലം പരിക്കേറ്റ കുരങ്ങൻ അവശനിലയിലാണ്. ദിവസങ്ങളോളം ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും ഈ കുരങ്ങിന് സാധിച്ചിരുന്നില്ല.

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

 • Last Updated :
 • Share this:
  കൊച്ചി: കാക്കക്കൂട്ടിൽ കയറി മുട്ട നശിപ്പിച്ച കുരങ്ങിനെ (Monkey) ഒരാഴ്ചയായി വിടാതെ ആക്രമിച്ച് കാക്കക്കൂട്ടം. മൂവാറ്റുപുഴയിലാണ് (Moovattupuzha) സംഭവം. കാക്കകൂട്ടിൽ കയറി മുട്ട നശിപ്പിച്ചതിനെ തുടർന്ന് കുരങ്ങ് എവിടെ പോയാലും പിന്തുടർന്ന് ആക്രമിക്കുകയാണ് കാക്കക്കൂട്ടം. കാക്കകളുടെ ആക്രമണത്തിൽ ദേഹമാസകലം പരിക്കേറ്റ കുരങ്ങൻ അവശനിലയിലാണ്. ദിവസങ്ങളോളം ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും ഈ കുരങ്ങിന് സാധിച്ചിരുന്നില്ല. ഇതോടെ കുരങ്ങിന് ഭക്ഷണവും വെള്ളവും എത്തിച്ചു നൽകുകയാണ് മൂവാറ്റുപുഴയിലെ മൃഗസ്നേഹികളുടെ കൂട്ടായ്മ. രാത്രിയിൽ കുരങ്ങ് തമ്പടിക്കുന്ന കുട്ടികളുടെ പാർക്കിന് മുന്നിലാണ് നാട്ടുകാർ ഭക്ഷണവും വെള്ളവും എത്തിച്ചത്. പഴങ്ങളും വടയും ചോറും വെള്ളവുമൊക്കെയാണ് കുരങ്ങിനായി എത്തിക്കുന്നത്.

  പകൽ സമയം ഇവിടെ ഭക്ഷണം കഴിക്കാൻ എത്തുന്ന കുരങ്ങിന് പിന്നാലെ കാക്കക്കൂട്ടം വരുന്നത് പതിവായിരുന്നു. ഇതോടെ നാട്ടുകാർ സംഘടിച്ച് കാക്കകളെ കല്ലെറിഞ്ഞ് ഓടിക്കുന്നുണ്ട്. കുരങ്ങിന്‍റെ രക്ഷയ്ക്കായി വിവിധ മൃഗസ്നേഹികളുടെ സംഘടനകൾ രംഗത്തെത്തി. ദേഹമാസകലം മുറിവേറ്റ കുരങ്ങിനെ പിടികൂടി ചികിത്സ ലഭ്യമാക്കാനുള്ള ശ്രമം പരാജയപ്പെട്ടിരുന്നു. എങ്ങനെയും കുരങ്ങിന് പിടികൂടി വനത്തിൽ വിടാനുള്ള ശ്രമത്തിലാണ് ഇവർ. വിവരം വനംവകുപ്പിനെ അറിയിച്ചിട്ടുണ്ട്. വനംവകുപ്പിന്‍റെ ഫ്ലൈയിങ് സ്ക്വാഡ് വൈകാതെ സ്ഥലത്തെത്തി കുരങ്ങിനെ പിടികൂടാമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്.

  വാവാ സുരേഷിനായി കുറിച്ചി ഗ്രാമത്തിൽ രാത്രി മുഴുവൻ പ്രാർത്ഥന; നാടിനെ രക്ഷിക്കാൻ വന്നയാളിന്റെ അപകടം സഹിക്കാനായില്ല 

  കുറിച്ചി പാട്ടശ്ശേരി ഗ്രാമം പ്രാർത്ഥനകളിലും പ്രതീക്ഷകളിലുമാണ്. നാടിനെ രക്ഷിക്കാൻ എത്തിയവൻ അതീവ ഗുരുതരാവസ്ഥയിൽ കഴിയുന്നു എന്നത് ഈ ഗ്രാമത്തെ ആകെ വേദനിപ്പിക്കുന്നു എന്ന്  പാട്ടശ്ശേരി സ്വദേശിനി തങ്കമണി പറയുന്നു. വാവാ സുരേഷ് അത്രയ്ക്ക് പ്രിയപ്പെട്ടവനായി മാറി കഴിഞ്ഞു. ഞങ്ങളെ സംബന്ധിച്ച് ഉറങ്ങാൻ കഴിയുന്ന അവസ്ഥയല്ല ഇപ്പോൾ ഉള്ളത്. ഇന്നലെ രാത്രി മുഴുവൻ പ്രാർത്ഥനയിൽ ആയിരുന്നു എന്ന് തങ്കമണി ന്യൂസ് 18 നോട് പറഞ്ഞു.  ഞാനൊരു വിശ്വാസിയാണ് അതുകൊണ്ട് തന്നെയാണ് ദൈവത്തെ വിളിച്ചത്. ദൈവം വാവാ സുരേഷിനെ തിരിച്ചു ജീവിതത്തിലേക്ക് കൊണ്ടുവരും എന്ന് തങ്കമണി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

  പാട്ടശ്ശേരി വാണിയപ്പുരയിൽ മിനിയും ഇതെ അഭിപ്രായമാണ് പങ്കുവയ്ക്കുന്നത്. അപ്പർ കുട്ടനാട് മേഖലയിൽ ഏറെ നെൽകൃഷി ഉള്ള ഇടങ്ങളിൽ ഒന്നാണ് കുറിച്ചി പാട്ടശ്ശേരി.  ഇവിടെ നിരവധി പാമ്പുകൾ എത്താറുണ്ട്. പക്ഷേ നാടിനാകെ ഭീഷണിയാകുന്ന നിലയിലായിരുന്നു ഈ മൂർഖൻ അവിടെ ഉണ്ടായിരുന്നത്.  ഒരാഴ്ച മുൻപാണ് വീടിന് മുന്നിൽ വഴിയരികിൽ ചേർന്നുകിടക്കുന്ന പാറക്കല്ലുകൾക്ക് ഇടയിൽനിന്ന് ആറടിയിലേറെ നീളമുള്ള മൂർഖൻ പാമ്പിനെ കണ്ടത്. അന്നുതന്നെ വാർഡ് മെമ്പർ ആയ മഞ്ജീഷ് വഴി വാവ സുരേഷിനെ വിളിച്ചിരുന്നു.  എന്നാൽ വാഹനാപകടത്തിൽ പെട്ട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് എന്ന മറുപടിയാണ് ലഭിച്ചത്.

  ഇതിനുശേഷം ഞായറാഴ്ച വാവാ സുരേഷ് തന്നെ തിരികെ വിളിച്ച് തിങ്കളാഴ്ച എത്തും എന്ന് അറിയിക്കുകയായിരുന്നു. വൈകുന്നേരം നാലേകാലോടെയാണ് വാവാ സുരേഷ് സ്ഥലത്തെത്തിയത്. ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതിനാൽ തന്നെ നാട്ടുകാരാണ് കല്ലുകൾ മാറ്റി കൊടുത്തത്. തുടർന്ന് വളരെ വേഗത്തിൽ പാമ്പിനെ പിടിക്കാനായി. പാമ്പ് കടിയേറ്റപ്പോൾ പാമ്പിനെ വലിച്ച് നിലത്തിട്ടു എങ്കിലും  വീണ്ടും തിരികെ പോയി പാമ്പിനെ പിടിച്ച് കുപ്പിയിലാക്കിയ ശേഷമാണ് വാവസുരേഷ് ആശുപത്രിയിലേക്ക് പോയത്.
  Published by:Anuraj GR
  First published: