നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Horse hits car | കൊല്ലം ചവറയിൽ കാറിലിടിച്ച് പരിക്കേറ്റ കുതിര ചത്തു

  Horse hits car | കൊല്ലം ചവറയിൽ കാറിലിടിച്ച് പരിക്കേറ്റ കുതിര ചത്തു

  മു​ഹ്സി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സൈ​റ എ​ന്ന നാ​ലു വ​യ​സു​ള്ള പെ​ണ്‍​കു​തി​ര​യാ​ണ് ശ​നി​യാ​ഴ്​​ച പു​ല​ര്‍ച്ചയോടെ ​ച​ത്ത​ത്.

  Horse_Accident

  Horse_Accident

  • Share this:
   കൊല്ലം: ദേ​ശീ​യ​പാ​ത​യി​ല്‍ കാ​റി​ലി​ടി​ച്ച്‌ പരിക്കേറ്റ് റോഡിൽ വീണ കുതിര ചത്തു. ജില്ലാ വെറ്റിനറി ആശുപത്രിയിലെ ചികിത്സയ്ക്കുശേഷം വീട്ടിലെത്തിച്ച കുതിരയാണ് ചത്തത്. മ​രു​ന്നൂ​ര്‍​കു​ള​ങ്ങ​ര ചെ​റു​കോ​ല്‍​പ​റ​മ്ബി​ല്‍ മു​ഹ്സി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സൈ​റ എ​ന്ന നാ​ലു വ​യ​സു​ള്ള പെ​ണ്‍​കു​തി​ര​യാ​ണ് ശ​നി​യാ​ഴ്​​ച പു​ല​ര്‍ച്ചയോടെ ​ച​ത്ത​ത്.

   വെ​ള്ളി​ഴാ​ഴ്​​ച രാ​വി​ലെ 8.30ന് ​ദേ​ശീ​യ​പാ​ത​യി​ല്‍ ക​ന്നേ​റ്റി പ​ള്ളി​മു​ക്കി​ല്‍ വെ​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. കു​റ്റി​വ​ട്ട​ത്ത് ഒരു പ​രി​പാ​ടി ക​ഴി​ഞ്ഞ് മ​ട​ങ്ങി വരുമ്പോൾ കു​തി​ര കടിഞ്ഞാൻ നഷ്ടമായി വി​ര​ണ്ടോ​ടു​ക​യാ​യി​രു​ന്നു. ആ​ല​പ്പു​ഴ ഹരിപ്പാട് ക​രു​വാ​റ്റ തി​രു​നെ​ല്ലി പീ​ടി​ക​യി​ല്‍ വി​ജ​യ​കു​മാ​റും മ​ക​ന്‍ ശം​ഭു​വും സ​ഞ്ച​രി​ച്ച കാ​റിലേക്കാണ് കുതിര ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാറിന്‍റെ മുൻഭാഗം തകർന്നിരുന്നു. കൊല്ലത്ത് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ പരീക്ഷ എഴുതാൻ പോകുകയായിരുന്നു ശംഭു. ഇവരെ പിന്നീട് മറ്റൊരു വാഹനത്തിൽ പരീക്ഷാ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. കുതിരയെ നാട്ടുകാരും ഒപ്പമുണ്ടായിരുന്നവരും ചേർന്ന് ജില്ലാ വെറ്റിനറി ആശുപത്രിയിലെത്തിച്ചു. ഇവിടെ വിദഗ്ദ്ധ ചികിത്സയിലായിരുന്ന കുതിരയെ വെള്ളിയാഴ്ച രാത്രിയിൽ വീട്ടിൽ എത്തിച്ചിരുന്നു. അവശനിലയിലായിരുന്ന കുതിര ശനിയാഴ്ച പുലർച്ചെയോടെ ചത്തു.

   Cycle Accident | സൈക്കിള്‍ അപകടത്തില്‍ പത്തു വയസുകാരന്‍ മരിച്ചു

   സൈക്കിള്‍ അപകടത്തില്‍പ്പെട്ട്(Accident) പത്തുവയസുകാരന് ദാരുണാന്ത്യം. പ്രകാശ് കൂനംമാക്കല്‍ ബേബി-മഞ്ജു ദമ്പതികളുടെ ഏക മകന്‍ എബിന്‍ ബേബിയാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്കായിരുന്നു അപകടം നടന്നത്. വീടിന് സമീപത്ത് റോഡില്‍ സൈക്കിള്‍ ഓടിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

   Also Read-ലൈംഗിക അധിക്ഷേപം: AISF വനിതാ നേതാവിന്റെ പരാതിയിൽ പത്ത് SFI നേതാക്കൾക്കെതിരെ കേസ്

   ചെങ്കുത്തായ ഇറക്കത്തില്‍ നിയന്ത്രണം വിട്ട സൈക്കിള്‍ സമീപത്തെ മൊബൈല്‍ ടവറിന്റെ സംരക്ഷണ വേലിയിലേക്ക് ഇടിക്കുകായിരുന്നു. പൈപ്പില്‍ തലയിടിച്ചാണ് അപകടമുണ്ടായത്. ഉടന്‍തന്നെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. വിദഗ്ധ ചികിത്സയ്ക്കായി കൊണ്ടുപോയെങ്കിലും മരിച്ചു. ഉദയഗിരി സെന്റ്‌മേരീസ് യുപി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ് എബിന്‍.

   അങ്കമാലിയില്‍ പിസ്റ്റള്‍ പിടിച്ചസംഭവം; പണം കൊടുക്കാനുളള കരാറുകാരനെ ഭീഷണിപ്പെടുത്താനെന്ന് അതിഥി തൊഴിലാളികള്‍

   അങ്കമാലിയിൽ പിസ്റ്റളുമായി രണ്ട് അതിഥി തൊഴിലാളികൾ പിടിയിലായ സംഭവത്തിൽ അന്വേഷണം വിപുലമാക്കി പൊലീസ്. ഉത്തർപ്രദേശ് സഹാറൻപൂർ സ്വദേശികളായ ബുർഹൻ അഹമ്മദ്, ഗോവിന്ദ് കുമാർ  എന്നിവരെയാണ് അങ്കമാലി പോലീസ് അറസറ്റ് ചെയ്തത്. കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയുടെ ഹോസ്റ്റൽ നിർമ്മാണവുമായി ബന്ധപ്പെട്ട തൊഴിലാളിയാണ് ബുർഹാൻ.  കരാറുകാരൻ 48000 രൂപയോളം നൽകാനുണ്ടെന്ന് ബുർഹാൻ പോലീസിനോട് പറഞ്ഞു. ഇതുവാങ്ങിയെടുക്കുന്നതിന് സുഹൃത്തായ ഗോവിന്ദ് കുമാറിനെ തോക്കുമായി ഉത്തർപ്രദേശിൽ നിന്നും വരുത്തുകയായിരുന്നു. 6 മാസം മുമ്പാണ് ബുർഹാൻ ഇവിടെ ജോലിക്ക് എത്തുന്നത്.

   ആശുപത്രി നിർമ്മാണം നടക്കുന്ന സ്ഥലത്ത് ബുർഹാനെ തേടിയാണ് ഗോവിന്ദ് കമാർ എത്തുന്നത്. ഇയാളുടെ ബാഗ് കണ്ട് സംശയം തോന്നിയ ആശുപത്രി ജീവനക്കാർ   ജില്ലാ പോലിസ് മേധാവി കെ . കാർത്തിക്കിനെ വിവരം അറിയിക്കകയായിരുന്നു. ലഭിച്ച  വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് പ്രതികൾ പിടിയിലാകുന്നത്. ഇവരിൽ നിന്നും കത്തിയും, വയർക്കട്ടറും കണ്ടെടുത്തിട്ടുണ്ട്. വെടിമരുന്ന് നിറച്ച് ഉപയോഗിക്കുന്ന പഴയ പിസ്റ്റളാണ് ഇവരിൽ നിന്നും പിടികൂടിയത്. ഗോവിന്ദകുമാർ തോക്ക് ഉത്തർപ്രദേശിൽ നിന്നും പണം കൊടുത്ത് വാങ്ങിയതാണ്.

   പ്രതികളുടെ പശ്ചാത്തലം സംബന്ധിച്ച് പോലീസ് അന്വേഷണം വിപുലമാക്കിയിട്ടുണ്ട്. ഇവർക്ക് നാട്ടിലുള്ള ബന്ധങ്ങളെക്കുറിച്ചും  തോക്ക് ലഭിക്കാൻ ഇടയായ സാഹചര്യത്തെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. പണം നൽകിയാണ് തോക്ക് വാങ്ങിയതെന്ന്  ഗോവിന്ദ് കുമാർ പറഞ്ഞിട്ടുണ്ട്. എങ്കിലും ഇത് മുഴുവനായി വിശ്വസിക്കാൻ പൊലീസ് തയ്യാറായിട്ടില്ല. ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ  പോലീസ് ഇതിനകം നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. നേരത്തെയും ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ കുറ്റകൃത്യങ്ങൾ പെരുകുന്നതായും ഇവർക്ക്  ആയുധങ്ങൾ ലഭിക്കുന്നതായും രഹസ്യാന്വേഷണ  ഏജൻസിയുടെ റിപ്പോർട്ട് ഉണ്ടായിരുന്നു.

   നേരത്തെ  കോതമംഗലത്ത്  നടന്ന ഡോക്ടർ മാനസ  കൊലക്കേസിലും തോക്ക് വാങ്ങിയത് ഉത്തരേന്ത്യയിൽ നിന്നാണെന്ന് തെളിഞ്ഞിരുന്നു. ഇതും ഇതര സംസ്ഥാന തൊഴിലാളികൾ വഴിയാണ് കൈവശപ്പെടുത്തിയത്. തോക്കുകൾ മറ്റാർക്കെങ്കിലും  വേണ്ടി കേരളത്തിൽ എത്തിച്ചു നൽകുന്ന തൊഴിലാളികൾ ഉണ്ടോയെന്നതും പുതിയ സാഹചര്യത്തിൽ പോലീസ് പരിശോധിക്കുന്നുണ്ട് . അറസ്റ്റിലായ ബുർഹാൻ  അഹമ്മദും ഗോവിന്ദ്  കുമാറും റിമാൻഡിലാണ്. കഴിഞ്ഞ ദിവസങ്ങളിൽ ഇവരുമായി  നാട്ടിൽ നിന്ന്  ആരെങ്കിലും ബന്ധപ്പെട്ടിരുന്നോ എന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട് . ഇവരുടെ ഫോൺ കോൾ വിശദാംശങ്ങളും പരിശോധിച്ച് വരികയാണ് .
   Published by:Anuraj GR
   First published:
   )}