കോഴിക്കോട് തിരുവമ്പാടിയിൽ റോഡരികിൽ പുള്ളിപ്പുലി ചത്ത നിലയിൽ; മുള്ളൻപന്നിയുടെ ആക്രമണമെന്ന് നിഗമനം
- Published by:Sarika KP
- news18-malayalam
Last Updated:
പുള്ളിപുലിയുടെ ദേഹത്ത് നിന്ന് മുള്ളൻപന്നിയുടെ മുള്ളുകൾ കണ്ടെത്തിയിട്ടുണ്ട്.
കോഴിക്കോട്: റോഡരികിൽ നാലുവയസ്സ് പ്രായമുള്ള പുള്ളിപ്പുലിയെ ചത്ത നിലയിൽ കണ്ടെത്തി. തിരുവമ്പാടി മുത്തപ്പൻപുഴ മൈനാവളവിലാണ് സംഭവം. പുലർച്ചെ പാൽ സംഭരിക്കാൻ പോയ ഓട്ടോക്കാരനാണ് റോഡരികിൽ പുള്ളിപുലിയെ ചത്ത നിലയിൽ കണ്ടെത്തിയത്.
മുള്ളൻ പന്നിയുടെ ആക്രമണത്തിലാണ് ചത്തതെന്നാണ് പ്രാഥാമിക നിഗമനം. പുള്ളിപുലിയുടെ ദേഹത്ത് നിന്ന് നിരവധി മുള്ളുകൾ കണ്ടെത്തിയിട്ടുണ്ട്.
ഈ പ്രദേശത്ത് മുൻപ് പുള്ളിപ്പുലിയുടെ ആക്രമണം നടന്നതായി പരാതി ഉയർന്നിരുന്നു. രണ്ടുമാസം മുൻപ് ഒരു കർഷകന്റെ മൂരി കിടാവിനെ പുള്ളിപ്പുലി ആക്രമിച്ച് കൊന്നിട്ടുണ്ട്. ഈ പ്രദേശത്ത് പല ഭാഗത്ത് നിന്ന് പുള്ളിപുലിയെ കണ്ടിരുന്നതായി നാട്ടുകാർ പരാതി ഉയർത്തിയിരുന്നു. എന്നാൽ യാതൊരു തരത്തിലുള്ള മുൻകരുതലോ കാര്യക്ഷമമായി അന്വേഷണം നടന്നിരുന്നില്ലെന്ന് നാട്ടുകാർക്ക് പരാതിയുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode,Kozhikode,Kerala
First Published :
December 11, 2023 9:47 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കോഴിക്കോട് തിരുവമ്പാടിയിൽ റോഡരികിൽ പുള്ളിപ്പുലി ചത്ത നിലയിൽ; മുള്ളൻപന്നിയുടെ ആക്രമണമെന്ന് നിഗമനം


