എടപ്പാളിൽ പാർക്കിങ് ഏരിയയിൽ കിടന്നുറങ്ങിയ സ്ത്രീയുടെ ദേഹത്ത് ലോറി കയറിയിറങ്ങി
- Published by:Sarika KP
- news18-malayalam
Last Updated:
ഹോട്ടലിലെ മാലിന്യം എടുക്കാൻ വന്ന മിനി ലോറിയാണ് അപകടമുണ്ടാക്കിയത്.
മലപ്പുറം: പാർക്കിങ് ഏരിയയിൽ കിടന്നുറങ്ങിയ സ്ത്രീയുടെ ദേഹത്ത് മിനി ലോറി കയറി ദാരുണാന്ത്യം. എടപ്പാൾ കണ്ണഞ്ചിറയിൽ ഞായറാഴ്ച പുലർച്ച ഒന്നോടെയാണ് അപകടം. നാടോടിസ്ത്രീയാണ് അപകടത്തിൽ മരിച്ചത്. ഇവിടെയുള്ള ഹോട്ടലിലെ പാർക്കിങ് ഏരിയയിൽ കിടന്നുറങ്ങുകയായിരുന്ന സ്ത്രീയുടെ ദേഹത്താണ് മിനി ലോറി കയറിയത്.
ഹോട്ടലിലെ മാലിന്യം എടുക്കാൻ വന്ന മിനി ലോറിയാണ് അപകടമുണ്ടാക്കിയത്. സ്ത്രീ സംഭവസ്ഥലത്തുതന്നെ മരിച്ചു. മൃതദേഹം പൊന്നാനി താലൂക്ക് ആശുപത്രി മോർച്ചറിയിൽ.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Malappuram,Malappuram,Kerala
First Published :
Apr 10, 2023 7:36 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
എടപ്പാളിൽ പാർക്കിങ് ഏരിയയിൽ കിടന്നുറങ്ങിയ സ്ത്രീയുടെ ദേഹത്ത് ലോറി കയറിയിറങ്ങി







