കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് ഗുരുതര പരിക്ക്. പാലമ്പ്ര സ്വദേശി ചന്ദ്രവിലാസത്തിൽ മുരളീധരൻ(40) ആണ് പരിക്കേറ്റത്. കാഞ്ഞിരപ്പള്ളി ഇടക്കുന്നത്ത് തിങ്കളാഴ്ച വൈകിട്ടാണ് കാട്ടുപോത്തിന്റെ ആക്രമണമുണ്ടായത്.
പരിക്കേറ്റ മുരളീധരനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുരളീധരന് തലയിൽ 36 സ്റ്റിച്ചുകളുണ്ട്. കഴിഞ്ഞ ദിവസം കിണറ്റിൽ വീണ കാട്ടുപോത്തിനെ രക്ഷിച്ച ശേഷം അവിടെ തന്നെ ഓടിച്ചു വിടുകയായിരുന്നു. തിരികെ വനത്തിലേക്ക് പോകാതെ തങ്ങിയ ആ കാട്ടുപോത്താണ് ആക്രമിച്ചതെന്ന് സംശയിക്കുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.