• HOME
  • »
  • NEWS
  • »
  • kerala
  • »
  • മലപ്പുറത്ത് ബൈക്ക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു; ഒപ്പമുണ്ടായിരുന്നയാൾക്ക് ഗുരുതര പരിക്ക്

മലപ്പുറത്ത് ബൈക്ക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു; ഒപ്പമുണ്ടായിരുന്നയാൾക്ക് ഗുരുതര പരിക്ക്

ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെ കെപുരം പുത്തന്‍ തെരുവിലാണ് അപകടം നടന്നത്

Rishal

Rishal

  • Share this:

    ജിഷാദ് വളാഞ്ചേരി

    മലപ്പുറം: ജോലിസ്ഥലത്ത് നിന്നും നാട്ടിലേക്ക് മടങ്ങിയ യുവാക്കള്‍ സഞ്ചരിച്ച ബൈക്ക് പോസ്റ്റിലിടിച്ച് ഒരാള്‍ മരണപ്പെട്ടു. ഒപ്പം ഉണ്ടായിരുന്നയാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെ കെപുരം പുത്തന്‍ തെരുവിലാണ് അപകടം നടന്നത്.

    അപകടത്തില്‍ കൂമണ്ണ ഇരുമ്പന്‍ കുടുക്കില്‍ വാക്കയില്‍ മുഹമ്മദ് റിഷാലാണ്(23) മരണപ്പെട്ടത്. എറണാകുളത്തെ ജോലി സ്ഥലത്ത് നിന്നും നാട്ടിലേക്ക് മടങ്ങിയ യുവാക്കള്‍ സഞ്ചരിച്ച ബൈക്കാണ് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചത്.

    റിഷാലിന്‍റെ കൂടെയുണ്ടായിരുന്ന സുഹൃത്ത് കൂമണ്ണ ഇരുമ്പന്‍ കുടുക്, പൊട്ടത്ത് മുര്‍ഷിദിന്നാണ് പരിക്കേറ്റത്. ഇയാളെ ആദ്യം മൂലക്കല്‍ ജനതാ ആശുപത്രിയിലും പിന്നിട് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

    എറണാകുളം ലുലു മാളില്‍ ഒപ്റ്റിക്കല്‍ ഷാപ്പിലെ ജീവനക്കാരനാണ് രിസാല്‍. എറണാകുളത്ത് സെയില്‍സ് മാനായി ജോലി ചെയ്യുകയാണ് മുര്‍ഷിദ്. ഞാറാഴ്ച്ച ജാലി കഴിഞ്ഞ് നാട്ടിലേക്കുള്ള പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്.

    Also Read- ഇടുക്കി കാൽവരി മൗണ്ടിന് സമീപം ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

    റിഷാലിനെ ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊലീസെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റി. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

    Published by:Anuraj GR
    First published: