എല്ലാത്തിനും കണക്കുണ്ട്! ജനങ്ങളുടെ ചെലവിൽ 1.22 ലക്ഷം രൂപയ്ക്ക് അടിപൊളി ബസ് സ്റ്റോപ്പ്; ഒരു മലയാറ്റൂർ മാതൃക
- Published by:Anuraj GR
- news18-malayalam
Last Updated:
സിമന്‍റിനും കമ്പിക്കും ടൈലിനും ചെലവായ തുക കിറുകൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്
ജനങ്ങളിൽനിന്ന് പിരിവെടുത്ത് നല്ല സൗകര്യങ്ങളോടെ ഒരു പഞ്ചായത്ത് മെമ്പർ മുൻകൈയെടുത്ത് നിർമിച്ച ബസ് സ്റ്റോപ്പാണ് ഇപ്പോൾ വാർത്തകളിൽ ഇടംപിടിക്കുന്നത്. കാടുപിടിച്ചുകിടന്ന പഞ്ചായത്ത് കിണറാണ് ബസ് സ്റ്റോപ്പാക്കി മാറ്റിയത്. ഈ ബസ് സ്റ്റോപ്പിന് 1,22700 രൂപ മാത്രമാണ് ചെലവായത്. ഇതിൽ ഭൂരിഭാഗം തുകയും ജനങ്ങളിൽനിന്ന് പിരിവെടുത്ത് ശേഖരിക്കുകയായിരുന്നു.
ലക്ഷങ്ങളുടെ എംഎൽഎ ഫണ്ട് ഉപയോഗിച്ച് പരിമിതമായ സൗകര്യങ്ങളുള്ള ബസ് സ്റ്റോപ്പുകൾ നമുക്ക് നാട് നീളെ കാണാനാകും. എന്നാൽ വെറും 1.22 ലക്ഷം രൂപയ്ക്ക് മലയാറ്റൂരിൽ ബസ് സ്റ്റോപ്പ് നിർമിച്ചിരിക്കുകയാണ് സേവ്യർ വടക്കുംഞ്ചേരി എന്ന വാർഡ് മെമ്പറും പ്രദേശവാസികളും. ഇവിടെ സിമന്‍റിനും കമ്പിക്കും ടൈലിനും ചെലവായ തുക കിറുകൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഏറ്റവും മികച്ച നിലവാരത്തിലുള്ള ഉൽപന്നങ്ങൾ ഉപയോഗിച്ചാണ് ഈ അടിപൊളി ബസ് സ്റ്റോപ്പ് നിർമിച്ചിരിക്കുന്നത്.
കേരളത്തിൽ മുക്കിന് മുക്കിന് ബസ് സ്റ്റോപ്പുകൾ പണിതുയർത്തുന്ന തിരക്കിലാണ് എംഎൽഎമാർ ഉൾപ്പടെയുള്ള ജനപ്രതിനിധികൾ. പല ബസ് സ്റ്റോപ്പുകൾക്കും ചെലവ് ഒരു വീട് പണിയുന്ന അതേ ചെലവായിരിക്കും. എന്നാൽ സൗകര്യങ്ങളോ വളരെ പരിമിതമായിരിക്കും.
advertisement

ഫോർട്ട് കൊച്ചിയിലെ ചിരട്ടപ്പാലത്ത് കെ ജെ മാക്സി എംഎൽഎയുടെ ഫണ്ടിൽനിന്ന് നിർമിച്ച ബസ് സ്റ്റോപ്പിന് 11 ലക്ഷം രൂപയിലേറെ ചെലവായതായി കരാറുകാരൻ മാതൃഭൂമി ന്യൂസിനോട് പറയുന്നു. എന്നാൽ അത്രയും രൂപയ്ക്കുള്ള സൌകര്യങ്ങൾ അവിടെ കാണാനുമില്ല. ഇവിടെ നിന്ന് ഒരു കിലോമീറ്റർ അകലെ കോക്കേഴ്സ് ജങ്ഷനിൽ 9 ലക്ഷത്തോളം ചെലവാക്കി നിർമിച്ച കുഞ്ഞൻ ബസ് സ്റ്റോപ്പും കാണാം. അതും കെ ജെ മാക്സി എംഎൽഎയുടെ ഫണ്ടിൽനിന്നാണ്. എന്നാൽ ഇവിടെയൊന്നും നിർമാണത്തിന് ചെലവായ തുക രേഖപ്പെടുത്തിയിട്ടില്ലെന്ന് മാത്രം.
advertisement
ഹൈബി ഈഡൻ എംഎൽഎ ആയിരുന്നപ്പോൾ പുന്നക്കലിൽ പണിത ബസ് സ്റ്റോപ്പ് തകർച്ചയുടെ വക്കിലാണ്. ഷീറ്റും മേൽക്കൂരയും തകർന്നു. ഈ ബസ് സ്റ്റോപ്പിലും ചെലവായ തുക രേഖപ്പെടുത്തിയിട്ടില്ല. മലയാറ്റൂരിന് സമീപം റോജി എം ജോൺ എംഎൽഎ നിർമിച്ച ബസ് സ്റ്റോപ്പുകളിലും നിർമാണത്തിന് ചെലവായ തുക രേഖപ്പെടുത്തിയിട്ടില്ല. അതിനിടെയാണ് മലയാറ്റൂരിൽ സേവ്യർ വടക്കുഞ്ചേരിയുടെ ബസ് സ്റ്റോപ്പ് ശ്രദ്ധേയമാകുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
September 17, 2023 5:08 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
എല്ലാത്തിനും കണക്കുണ്ട്! ജനങ്ങളുടെ ചെലവിൽ 1.22 ലക്ഷം രൂപയ്ക്ക് അടിപൊളി ബസ് സ്റ്റോപ്പ്; ഒരു മലയാറ്റൂർ മാതൃക