പെരുമ്പാമ്പിനെ കയറിൽ കെട്ടിയിട്ട നിലയിൽ കണ്ടെത്തി; വനംവകുപ്പ് അന്വേഷണം തുടങ്ങി

Last Updated:

ഓട്ടോ ഡ്രൈവര്‍മാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. സ്റ്റാന്‍ഡില്‍ ആള്‍ ഇല്ലാത്ത സമയത്ത് ആരോ പെരുമ്പാമ്പിനെ കയറുകൊണ്ട് ബന്ധിച്ചതാകാമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്

Python
Python
തൃശൂർ: പെരുമ്പാമ്പിനെ കയറിൽ കെട്ടിയിട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വനംവകുപ്പ് അന്വേഷണം തുടങ്ങി. വടക്കാഞ്ചേരി വാഴക്കോട് ജങ്ങ്ഷനിലെ ഓട്ടോറിക്ഷ സ്റ്റാന്‍ഡിലാണ് പെരുമ്പാമ്പിനെ കയറിയില്‍ കെട്ടിയിട്ട നിലയില്‍ കണ്ടെത്തിയത്. ഇന്ന് ഉച്ചയോടെയാണ് പെരുമ്പാമ്പിനെ മരത്തില്‍ പ്ലാസ്റ്റിക് കയറുകൊണ്ട് കെട്ടിയിട്ട നിലയില്‍ കണ്ടെത്തുന്നത്. സംഭവം കണ്ട ഓട്ടോ ഡ്രൈവര്‍ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. പിന്നീട് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പാമ്പിനെ കയറിൽ നിന്ന് മോചിപ്പിക്കുകയായിരുന്നു.
ഓട്ടോ ഡ്രൈവര്‍മാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. സ്റ്റാന്‍ഡില്‍ ആള്‍ ഇല്ലാത്ത സമയത്ത് ആരോ പെരുമ്പാമ്പിനെ കയറുകൊണ്ട് ബന്ധിച്ചതാകാമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പാമ്പിനെ അകമലയിലെ വനം വകുപ്പിന്റെ വെറ്ററിനറി ക്ലിനിക്കിലേക്ക് മാറ്റി.
Viral video| മൂർഖൻ പാമ്പ് വീട്ടിനകത്തേക്ക് കയറി; മാന്യമായി ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ട് വീട്ടമ്മ
വീട്ടിനുള്ളിൽ പാമ്പ് കയറിയാൽ നിങ്ങൾ എന്തു ചെയ്യും? തല്ലിക്കൊല്ലും, ഇറങ്ങി ഓടും എന്നൊക്കെയായിരിക്കും പലരുടേയും മറുപടി. എന്നാൽ വ്യത്യസ്തമായ രീതിയിൽ പാമ്പിനെ വീട്ടിൽ നിന്നും പുറത്തിറക്കിയ സ്ത്രീയുടെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
advertisement
വീട്ടിനകത്തേക്ക് ചോദിക്കാതെ കയറി വന്നത് ഇഷ്ടപ്പെട്ടില്ലെങ്കിൽ ആരായാലും അവരോട് മാന്യമായി ഇറങ്ങി പോകാൻ പറയുന്നത് തെറ്റില്ല. ഇതു തന്നെയാണ് കോയമ്പത്തൂരിലുള്ള ഒരു വീട്ടമ്മയും ചെയ്തത്. വീട്ടിനുള്ളിൽ കയറിയ പാമ്പിനെ വീട്ടമ്മ പുറത്താക്കുന്ന രീതിയാണ് എല്ലാവരേയും ആകർഷിച്ചത്.
വീട്ടിൽ കയറിയ പാമ്പിനെ തല്ലിക്കൊല്ലാനോ പേടിച്ച് ഓടാനോ നിൽക്കാതെ ചെറിയൊരു വടിയുമായി കുട്ടികളോടെന്ന പോലെയാണ് വീട്ടമ്മ പെരുമാറുന്നത്. വീട്ടമ്മയുടെ മാന്യമായ ഇടപെടലിൽ പാമ്പ് ഉപദ്രവിക്കാതെ പിന്നോട്ടുപോകുന്നതും വീഡിയോയിൽ വ്യക്തമാണ്.
പാമ്പിനെ പിന്നീട് വന്ന് കാണുമെന്നും പാലും മുട്ടയും നൽകുമെന്നുമെല്ലാം വീട്ടമ്മ പറയുന്നത് വീഡിയോയിൽ കേൾക്കാം. വീടിന് പുറത്തേക്കിറങ്ങിയ പാമ്പിനോട് തിരിച്ചു വരരുതെന്നും വീട്ടമ്മ അഭ്യർത്ഥിക്കുന്നുണ്ട്. പാമ്പിന്റെ സുരക്ഷയ്ക്ക് മനുഷ്യരിൽ നിന്നും വിട്ടുനിൽക്കുന്നതാണ് നല്ലതെന്നും അവർ ഉപദേശിക്കുന്നു.
advertisement
കഴിഞ്ഞ ദിവസം ഐഎഫ്എസ് ഓഫീസറായ പർവീൻ കസ്വാൻ മറ്റൊരു വീഡിയോ പങ്കുവച്ചിരുന്നു. ഒരു വീട്ടിൽ നിന്നും മൂർഖൻ പാമ്പിനെ പുറത്തിറക്കാൻ ശ്രമിക്കുന്നതായിരുന്നു വീഡിയോ. പാമ്പിനെ, പ്രത്യേകിച്ച് മൂർഖൻ പാമ്പിനെ എങ്ങനെ കൈകാര്യം ചെയ്യരുത് എന്നതിന്റെ ഉദാഹരണം എന്ന് പറഞ്ഞാണ് അദ്ദേഹം വീഡിയോ പങ്കുവെച്ചത്.
വീഡിയോയിൽ പാമ്പിനെ വാലിൽ പിടിച്ച് അതീവ ലാഘവത്തോടെ പുറത്തേക്കിറക്കാൻ ശ്രമിക്കുന്നതും പ്രകോപനമുണ്ടായതോടെ മൂർഖൻ പത്തി വിടർത്തി നിൽക്കുന്നതും വീഡിയോയിൽ കാണാം.
advertisement
കരയിൽ ജീവിക്കുന്നവയിൽ ഏറ്റവും അപകടകാരിയായ പാമ്പുകൾ ആണ് മൂർഖൻ. മറ്റുള്ള പാമ്പുകളേക്കാ‍ളും പെട്ടെന്ന് പ്രകോപിതരാകാറുണ്ട്.
ത്രികോണ പ്രണയത്തിനൊടുവിൽ വധുവിനെ തെരഞ്ഞെടുത്തത് ടോസിട്ട്; പരസ്പരം അറിയിക്കാതെ യുവാവ് പ്രണയിച്ചത് രണ്ട് പേരെ
സിനിമകളെ വെല്ലുന്ന തരത്തിലുള്ള സംഭവങ്ങളാണ് പലപ്പോഴും യഥാര്‍ഥ പ്രണയജീവിതത്തില്‍ സംഭവിക്കുന്നത്. ത്രികോണ പ്രണയങ്ങളും അവയോട് ചേര്‍ന്നുള്ള സംഭവവികാസങ്ങളും സിനിമകളില്‍ മാത്രമല്ല, ജീവിതത്തിലും ഇപ്പോള്‍ ഒരു പുതിയ കാര്യമൊന്നുമല്ല. കാരണം അത്രമാത്രം കഥകളാണ് യഥാര്‍ഥ ത്രികോണ പ്രണയ ജീവിതങ്ങളെക്കുറിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെയും വാര്‍ത്ത മാധ്യമങ്ങളിലൂടെയും ഇപ്പോള്‍ നാം കണ്ടുകൊണ്ടിരിക്കുന്നത്. മിക്കവാറും എല്ലാ ദിവസവും പ്രണയവുമായി ബന്ധപ്പെട്ട രസകവും വിചിത്രവുമായ സംഭവങ്ങള്‍ നാം കാണുന്നു. 'കെട്ടുകഥകളെക്കാള്‍ വിചിത്രമായിരിക്കും ജീവിതം' എന്ന് തെളിയിക്കുന്ന ഒട്ടേറെ സംഭവങ്ങളുണ്ട്. ഇത്തവണ, ഒരു ടോസിലൂടെ പരിസമാപ്തിയിലെത്തിയ ഒരു ത്രികോണ പ്രണയത്തിന്റെ കഥയാണ് പങ്കുവയ്ക്കുന്നത്. അതെ, ഒരു 'നാണയം' മൂന്ന് വ്യക്തികളുടെ വിധി തീരുമാനിച്ചു.
advertisement
ഏകദേശം മോഹന്‍ലാലും മമ്മൂട്ടിയും ജൂഹിചൗളയും അഭിനയിച്ച ഹരികൃഷ്ണന്‍സ് സിനിമയുടെ ക്ലൈമാക്സ് പോലെയാണ് ഇവിടുത്തെ ത്രികോണ പ്രണയത്തിലുമെന്ന് വേണമെങ്കില്‍ പറയാം. പക്ഷെ ഇവിടെ യുവാവിന്റെ കൈയില്‍ വില്ലത്തരമുണ്ടെന്ന് മാത്രം. കര്‍ണാടകയിലെ ഹസന്‍ ജില്ലയിലെ സകലേഷ്പൂര്‍ താലൂക്കിലാണ് സംഭവം നടന്നത്. ഒരു വര്‍ഷം മുമ്പ് സകലേഷ്പൂരിലെ ഗ്രാമത്തില്‍ നിന്നുള്ള ഒരു 27 കാരന്‍ അയല്‍ ഗ്രാമത്തിലെ 20 വയസ്സുള്ള ഒരു പെണ്‍കുട്ടിയുമായി കണ്ടുമുട്ടി. തുടര്‍ന്ന് പലപ്പോഴും ഇരുവരും ഒരുമിച്ചു കാണാനും, ഷോപ്പിംഗിനായും നര്‍മ്മ സല്ലാപത്തിനായും നഗരത്തിലേക്ക് ഒളിച്ചുപോകുകയും സമയം ചെലവഴിക്കുകയും ചെയ്തു. ആറുമാസം മുമ്പ്, അതേ ഗ്രാമത്തില്‍നിന്നുള്ള അതേ പ്രായത്തിലുള്ള മറ്റൊരു പെണ്‍കുട്ടിയുമായി ഈ യുവാവ് കൂട്ടിമുട്ടി. ഇവിടെയും ഒരു 'സൗഹൃദം' വിരിഞ്ഞു. നഗരത്തിലേക്കും പാര്‍ക്കിലേക്കും ഒളിച്ചുപോകുന്ന ആ പഴയ കളികള്‍ ഇവിടെയും ആവര്‍ത്തിച്ചു. ഇക്കാലമത്രയും, രണ്ട് പെണ്‍കുട്ടികളും പരസ്പരം അറിയാതെ ഒരാളെ തന്നെ പ്രണയിച്ചുക്കൊണ്ടിരുന്നു. ഒടുവില്‍ ത്രികോണ പ്രണയം പെണ്‍കുട്ടികളും അവരു വീട്ടുകാരും, യുവാവിന്റെ വീട്ടുകാരും, നാട്ടുകാരും അറിഞ്ഞ് ഗ്രാമത്തില്‍ വലിയൊരു വിഷയമായി. ഒടുവില്‍ പ്രണയ വിഷയത്തില്‍ ഒരു തീരുമാനം എടുക്കാന്‍ പ്രദേശത്തെ പഞ്ചായത്ത് കൂട്ടത്തിന് വരെ ഇടപെടേണ്ടി വന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പെരുമ്പാമ്പിനെ കയറിൽ കെട്ടിയിട്ട നിലയിൽ കണ്ടെത്തി; വനംവകുപ്പ് അന്വേഷണം തുടങ്ങി
Next Article
advertisement
ഗാസയിൽ സ്കൂളിലും അഭയാർഥി ക്യാമ്പിലും ഇസ്രായേൽ ആക്രമണം; 16 പേർ കൊല്ലപ്പെട്ടു: 50 പേർക്ക് പരിക്ക്
ഗാസയിൽ സ്കൂളിലും അഭയാർഥി ക്യാമ്പിലും ഇസ്രായേൽ ആക്രമണം; 16 പേർ കൊല്ലപ്പെട്ടു: 50 പേർക്ക് പരിക്ക്
  • ഇസ്രായേൽ ആക്രമണത്തിൽ ഗാസയിൽ 16 പലസ്തീനികൾ കൊല്ലപ്പെട്ടു, 50 പേർക്ക് പരിക്കേറ്റു.

  • സ്കൂളുകളും അഭയാർഥി ക്യാമ്പുകളും ലക്ഷ്യമാക്കി ഇസ്രായേൽ ബോംബാക്രമണം നടത്തി.

  • ഗാസയിൽ ഇസ്രയേൽ സൈനിക നടപടിയിൽ 66,000-ത്തിലധികം പലസ്തീനികൾ കൊല്ലപ്പെട്ടതായി കണക്കുകൾ.

View All
advertisement