തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ബസ് തട്ടി രണ്ടര വയസുകാരൻ മരിച്ചു. നെയ്യാറ്റിൻകര കീഴാറൂർ സ്വദേശി അനീഷിന്റെ മകൻ വിഘ്നേശാണ് മരിച്ചത്. മാതാവിനൊപ്പം സഹോദരനെ സ്കൂളിൽ നിന്നും കൂട്ടാൻ എത്തിയപ്പോഴായിരുന്നു ദാരുണ അന്ത്യം.
അപകടം ഉണ്ടായ ഉടൻ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.
ഇന്ന് വൈകിട്ട് നാലു മണിയോടെയാണ് അപകടം ഉണ്ടായത്. സ്കൂളിൽനിന്ന് എത്തിയ മൂത്ത സഹോദരനെ കൂട്ടാൻ മാതാവിനൊപ്പം വിഘ്നേശും എത്തിയിരുന്നു. എന്നാൽ സഹോദരനെ ഇറക്കിയശേഷം മടങ്ങുകയായിരുന്ന സ്കൂൾ ബസ് തട്ടിയാണ് വിഘ്നേഷ് അപകടത്തിൽപ്പെട്ടത്.
Also Read- കേരളത്തിൽ വിനോദസഞ്ചാരികളുമായെത്തിയ ട്രാവലർ മറിഞ്ഞു 22 പേർക്ക് പരിക്കേറ്റു
കുട്ടിയുടെ അമ്മയുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് കുഞ്ഞിനെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. എന്നാൽ ആശുപത്രിയിലെത്തിക്കും മുമ്പ് കുട്ടി മരിച്ചു. അപകടത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.