കണ്ണൂർ: എൽഡിഎഫ് കൺവീനറായി തിളങ്ങുകയും പ്രതിസന്ധി ഘട്ടത്തിൽ ആക്ടിംഗ് സെക്രട്ടറിയായി പാർട്ടിയെ വിജയത്തിലേക്ക് നയിക്കുകയും ചെയ്ത എ വിജയരാഘവൻ സിപിഎം പോളിറ്റ് ബ്യൂറോയിൽ. പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും എം എ ബേബിക്കും പിന്നാലെയാണ് കേരളത്തില്‍ നിന്ന് എ വിജയരാഘവനും പാർട്ടിയുടെ സമുന്നതമായ പദവിയിലേക്കെത്തുന്നത്. കേരളത്തിലെ മുതിർന്ന നേതാക്കളായ ഇ പി ജയരാജനെയും തോമസ് ഐസക്കിനെയും മറികടന്ന് പോളിറ്റ് ബ്യൂറോയിലെത്താൻ എ വിജയരാഘവന് നേട്ടമായത് നേതൃതലത്തിലെ പരിചയസമ്പത്ത് തന്നെയാണ്.
Also Read-
CPM| സീതാറാം യെച്ചൂരി തുടരും; വിജയരാഘവൻ പിബിയിൽ, രാജീവും ബാലഗോപാലും സുജാതയും സതീദേവിയും കേന്ദ്ര കമ്മിറ്റിയിൽപ്രായപരിധി കഴിഞ്ഞതിനാൽ പിബിയിൽ നിന്ന് ഒഴിവാകുന്ന എസ് രാമചന്ദ്രൻപിള്ളയുടെ പിൻഗാമിയായാണ് വിജയരാഘവൻ പിബിയിലെത്തുന്നത്. സീതാറാം യെച്ചൂരിക്കും പിണറായി വിജയനും ഒരു പോലെ സ്വീകാര്യനായ കേന്ദ്രകമ്മിറ്റിയംഗമാണ് വിജയരാഘവന്‍. ഡൽഹി കേന്ദ്രീകരിച്ച് വർഷങ്ങളോളം പ്രവർത്തിച്ച അനുഭവ സമ്പത്തുമായാണ് പോളിറ്റ് ബ്യൂറോയിലേക്ക് വിജയരാഘവൻ എത്തുന്നത്.
2018 ജൂണിലാണ് അദ്ദേഹം എൽഡിഎഫ് കൺവീനറായത്. 2020ൽ കോടിയേരി ബാലകൃഷ്ണൻ പാർട്ടി സെക്രട്ടറി സ്ഥാനത്തുനിന്ന് മാറിയപ്പോൾ ഒരേ സമയം സിപിഎം സംസ്ഥാന സെക്രട്ടറിയും എൽഡിഎഫ് കൺവീനറുമായിരുന്നു വിജയരാഘവൻ. സിപിഎമ്മിന്റെ സമുന്നതരായ നേതാക്കൾക്കുപോലും ലഭിക്കാത്ത ഇരട്ട പദവിയാണ് വിജയരാഘവന് ലഭിച്ചത്. മുന്നണി കൺവീനറുടെയും പാർട്ടി സെക്രട്ടറിയുടെയും ചുമതല ഒരേ നേതാവ് വഹിക്കുന്നത് മുൻപുണ്ടായിട്ടില്ല. ഏറ്റവും മുതിർന്ന കേന്ദ്ര കമ്മിറ്റി അംഗം എന്ന നിലയിലാണ് ഈ പദവികളിലേക്ക് പരിഗണിച്ചതെന്നാണ് നേതൃത്വം അന്ന് വ്യക്തമാക്കിയത്. വിവാദ പ്രസംഗങ്ങളിൽ വിമർശനങ്ങൾ നേരിടുമ്പോഴും സംഘടനാ ലൈനിൽ നിന്നും അണുകിട മാറാത്ത നേതാവാണ് എ വിജയരാഘവൻ.
Also Read-
MC Josephine Passes away | സിപിഎം നേതാവ് എം സി ജോസഫൈന്‍ അന്തരിച്ചു1956 മാർച്ച് 23ന് മലപ്പുറത്താണ് വിജയരാഘവന്റെ ജനനം. വിദ്യാർഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തിലെത്തിയ വിജയരാഘവൻ, 1986ൽ എസ്എഫ്ഐയുടെ ദേശീയ അധ്യക്ഷനായി. ഹോട്ടലുകളിലും ബേക്കറിയിലും പണിയെടുത്തായിരുന്നു പഠനം. മലപ്പുറത്തെ അഭിഭാഷകന്‍റെ സഹായിയായി മുടങ്ങിയ പഠനം വീണ്ടും തുടങ്ങി. റാങ്ക് ജേതാവായാണ് എ വിജയരാഘവൻ ബിരുദം പൂർത്തിയാക്കുന്നത്. ടെറിറ്റോറിയൽ ആർമിയിൽ ചേർന്നെങ്കിലും 20 ആം മാസം മടങ്ങിയെത്തി പഠനം തുടർന്നു. പിന്നാലെ നിയമവിദ്യാർത്ഥിയായി പഠനത്തിൽ മൂന്നാംവരവ്. എസ്എഫ്ഐ നേതാവായതോടെ വിജയരാഘവൻ സിപിഎം നേതാക്കൾക്കും പ്രിയപ്പെട്ടവനായി.
1989 ൽ വി എസ് വിജയരാഘവനെ പാലക്കാട് സീറ്റിൽ അട്ടിമറിച്ചാണ് വിജയരാഘവൻ ലോക്സഭയിൽ എത്തുന്നത്. 1998ൽ ആദ്യമായി രാജ്യസഭാംഗമായ അദ്ദേഹം സിപിഎം ചീഫ് വിപ്പുമായിരുന്നു. 2004ൽ വീണ്ടും രാജ്യസഭയിലെത്തി. കർഷകസംഘം അഖിലേന്ത്യാ നേതാവായും പാർട്ടി കേന്ദ്ര സെന്‍ററിലും വിജയരാഘവൻ തിളങ്ങി. വിഭാഗീയത കാലത്ത് കേന്ദ്ര കമ്മിറ്റിയിൽ ഔദ്യോഗിക ചേരിയുടെ നാവായി. ദീർഘനാളത്തെ ഡൽഹി പ്രവർത്തനങ്ങൾക്ക് ശേഷം ഒന്നാം പിണറായി സർക്കാർ കാലത്ത് കേരളത്തിലേക്ക് മടക്കം. എൽഡിഎഫ് കൺവീനറായി. വിവാദ പ്രസംഗങ്ങളിൽ വിമർശിക്കപ്പെട്ടു. ആലത്തൂർ ലോകസഭാ മണ്ഡലത്തിലെ വിവാദ പ്രസംഗം പാർട്ടിക്ക് തിരിച്ചടിയായപ്പോഴും നേതൃത്വം വിജയരാഘവനെ തള്ളിയില്ല.
Also Read-
'തോമസ് ചെയ്തത് കൊടും ചതി; സുഖിമാന്‍ ഒരുദിവസമെങ്കിലും പാര്‍ട്ടിക്ക് വേണ്ടി വിയര്‍പ്പൊഴുക്കിയിട്ടുണ്ടോ?' മുല്ലപ്പള്ളിജോസ് കെ മാണിയുടെയും എൽജെഡിയുടെയും എൽഡിഎഫ് പ്രവേശനത്തിൽ മുന്നണി കണ്‍വീനർ ആയി തിളങ്ങി നിൽക്കുമ്പോഴാണ് എകെജി സെന്‍ററിന്‍റെ അമരത്ത് വിജയരാഘവൻ എത്തുന്നത്. ആക്ടിംഗ് സെക്രട്ടറിയായും മുന്നണി കൺവീനറുമായുള്ള ഇരട്ടദൗത്യം സിപിഎമ്മിൽ അസാധാരണമായിരുന്നു. രണ്ട് പൊതു തെരഞ്ഞെടുപ്പുകളിലെ മികച്ച വിജയം എ വിജയരാഘവനും നേട്ടമായി. ഇഎംഎസിന് ശേഷം മലപ്പുറം ജില്ലയിൽ നിന്നുള്ള പിബി അംഗം കൂടിയാണ് വിജയരാഘവൻ. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദുവാണ് ഭാര്യ. മകൻ: അഡ്വ.ഹരികൃഷ്ണൻ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.