advertisement

പാലക്കാട് പുലിയെ പേടിച്ച് ഒരു ഗ്രാമം; ആടുകളെ കടിച്ചുകൊന്നു; പുറത്തിറങ്ങാൻ ഭയന്ന് നാട്ടുകാർ

Last Updated:

പുലിയിറങ്ങിയത് മണ്ണാർക്കാട് കണ്ടമംഗലത്ത്

പാലക്കാട്: മണ്ണാർക്കാട് കണ്ടമംഗലത്ത് പുലിയിറങ്ങി. കോട്ടോപ്പാടം പഞ്ചായത്തിലെ കണ്ടമംഗലം മേക്കളപ്പാറയിലാണ് പുലിയിറങ്ങിത്. കഴിഞ്ഞ ദിവസം മേക്കളപ്പാറ സ്വദേശി മൈക്കിളിന്റെ വീട്ടുമുറ്റത്ത് കൂടിനകത്ത് കെട്ടിയിട്ടിരുന്ന ഏഴു ആടുകളെയാണ് പുലി കടിച്ചു കൊന്നത്. ഒരാഴ്ച മുമ്പ് പ്രദേശവാസിയായ ഉണ്ണീൻകുട്ടിയുടെ വീട്ടിൽ വളർത്തിയ ഒരാടിനെയും പട്ടിയെയും പുലി ആക്രമിച്ചിരുന്നു. മറ്റു വീടുകളിലും ആടുകളെയും പശുക്കളെയും പുലി കടിച്ചിട്ടുണ്ട്.
നാട്ടുകാർ കടുത്ത ഭീതിയിലാണ്. ‌സംഭവത്തെ തുടർന്ന് പുലിയെ പിടിയ്ക്കാൻ മേക്കളപ്പാറയിൽ പുലിക്കൂട് സ്ഥാപിച്ചു. ഈ മേഖലയിൽ ഒന്നിൽ കൂടുതൽ പുലികൾ ഇറങ്ങിയിട്ടുണ്ടെന്നാണ് നാട്ടുകാർ കരുതുന്നത്. കൂടുതൽ സ്ഥലങ്ങളിൽ പുലിക്കൂട് സ്ഥാപിക്കാൻ തയാറാണെന്ന് വനം വകുപ്പും വ്യക്തമാക്കിയിട്ടുണ്ട്. പുലിക്കൂട് സ്ഥാപിയ്ക്കുന്നതിന് പുറമെ മറ്റു നടപടികളും വേണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
advertisement
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പാലക്കാട് പുലിയെ പേടിച്ച് ഒരു ഗ്രാമം; ആടുകളെ കടിച്ചുകൊന്നു; പുറത്തിറങ്ങാൻ ഭയന്ന് നാട്ടുകാർ
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement