മുംബൈ : 73 കോടി വിലമതിക്കുന്ന കിണര്‍ വെള്ളം മോഷ്ടിച്ചുവെന്ന് പരാതിയിൽ മുംബൈ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ദക്ഷിണ മുംബൈയിലെ കല്‍ബാദേവി പ്രദേശത്താണ് അപൂര്‍വ കേസ് രജിസ്റ്റർ ചെയ്തത്. 11 വര്‍ഷമായി ആറു പേര്‍ ചേര്‍ന്ന് അനധീകൃതമായി കുത്തിയ രണ്ട് കിണറുകളില്‍ നിന്ന് കെട്ടിടനിര്‍മ്മാണങ്ങളുടെ ആവശ്യങ്ങള്‍ക്കായി ജലമോഷണം നടത്തി എന്നാണ് പരാതി.
ഒരു ടാങ്കറിന് 1200 രൂപ എന്ന നിരക്കില്‍ 6.1 ലക്ഷം ടാങ്കര്‍ വെള്ളമാണ് പ്രതികൾ ഓരോ വർഷവും വിറ്റത്. കണക്ക് അനുസരിച്ച് 11 വർഷം കൊണ്ട് പ്രതികൾ മോഷ്ടിച്ച് വിറ്റത് 73.19 കോടി രൂപയുടെ ഭൂഗർഭ ജലമാണെന്നും പരാതിയിൽ പറയുന്നു. വിവരാവകാശ പ്രവർത്തകനായ സുരേഷ് കുമാർ ധോകയാണ് പരാതിക്കാരൻ. ഇയാൾ സമർപ്പിച്ച പരാതിയിലെ മറ്റ് വിവരങ്ങൾ ഇങ്ങനെയാണ്. പ്രതികൾ അനധികൃതമായാണ് രണ്ട് കിണറുകൾകുഴിച്ചത്. കിണർ കുഴിക്കുന്നതിന് വൈദ്യുതി മോഷ്ടിച്ചെന്നും പരാതിക്കാരൻ ആരോപിക്കുന്നു.
ഭൂഉടമകളായ തിരുപ്രസാദ് നാനാലാല്‍ പാണ്ഡ്യ, ഇയാളുടെ കമ്പനി ഡയറക്ടര്‍മാരായ പ്രകാശ് പാണ്ഡ്യ, മനോജ് പാണ്ഡ്യ, ടാങ്കര്‍ ലോറി ഓപ്പറേറ്റര്‍മാരായ അരുണ്‍ മിശ്ര, ശ്രാവണ്‍ മിശ്ര, ധീരജ് മിശ്ര എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ഐപിസി സെക്ഷൻ 379,34 വകുപ്പനുസരിച്ചുള്ള മോഷണക്കുറ്റമാണ് പ്രതികൾക്കെതിരെ പൊലീസ് ചുമത്തിയത്. ഭൂഗർഭ ജലസ്രോതസ്സുകൾ സംരക്ഷിക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനത്തിനുശേഷം മഹാരാഷ്ട്രയിൽ രജിസ്റ്റർ ചെയ്ത ആദ്യ ജല മോഷണക്കേസാണിതെന്നും പൊലീസ് കൂട്ടിച്ചേർക്കുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.