കോഴിക്കോട്: ബാലുശ്ശേരി തലയാട് റബര്‍ തോട്ടത്തില്‍ യുവതി പൊള്ളലേറ്റ് മരിച്ചു. നരിക്കുനി പുല്ലാളൂര്‍ നെല്ലൂളി അസീസിന്റെ ഭാര്യ എരഞ്ഞോത്ത് സലീന ടീച്ചര്‍ (43) ആണു പൊള്ളലേറ്റ് മരിച്ചത്. തലയാട് സെന്റ് ജോര്‍ജ് പള്ളിക്ക് സമീപമുള്ള റബര്‍ തോട്ടത്തിലാണ് സംഭവം.
Also Read- തിരുവനന്തപുരത്ത് സുഹൃത്തിന്റെ വീട്ടുവരാന്തയിൽ മധ്യവയസ്കൻ മരിച്ചനിലയിൽ
ഇന്നലെ രാത്രി എട്ടരയോടെ പള്ളിപെരുന്നാളിന് എത്തിയവര്‍ തീ ആളിക്കത്തുന്നത് കണ്ട് ഓടിയെത്തിയെങ്കിലും അപ്പോഴേക്കും കത്തിക്കരിഞ്ഞിരുന്നു. ഇന്ന് രാവിലെയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. ഇന്നലെ ഉച്ചയോടെയാണ് സലീന വീട്ടില്‍ നിന്ന് ഇറങ്ങിയത്. തുടര്‍ നടപടികള്‍ക്ക് ശേഷം മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.