കട്ടപ്പനയിൽ പൊറോട്ട തൊണ്ടയിൽ കുടുങ്ങി യുവാവ് മരിച്ചു
- Published by:Anuraj GR
- news18-malayalam
Last Updated:
ഹോട്ടലിൽ നിന്നും പാഴ്സൽ വാങ്ങി കഴിച്ചപ്പോളാണ് ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയത്
ഇടുക്കി: പൊറോട്ട തൊണ്ടയിൽ കുടുങ്ങി യുവാവ് മരിച്ചു. പൂപ്പാറ സ്വദേശി ബാലാജി(34) ആണ് മരിച്ചത്. കട്ടപ്പനയിലെ ഹോട്ടലിൽ നിന്നും പാഴ്സൽ വാങ്ങി കഴിച്ചപ്പോളാണ് ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയത്. സുഹൃത്ത് ഉടനടി കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കട്ടപ്പനയിലേയും പരിസര പ്രദേശങ്ങളിലേയും തോട്ടങ്ങളിലേയ്ക്ക് വളം എത്തിയ്ക്കുന്ന ലോറിയിലെ സഹായിയായിരുന്നു ബാലാജി. വിവിധ സ്ഥലങ്ങളിലേയ്ക്കുള്ള വളം ഇറക്കിയ ശേഷം, ലോഡ്ജിലേയ്ക്ക് മടങ്ങുന്നതിന് മുന്‍പ് ഹോട്ടലില്‍ നിന്നും ഭക്ഷണം വാങ്ങുകയായിരുന്നു. തുടര്‍ന്ന് ലോറിയില്‍ ഇരുന്ന് ഭക്ഷണം കഴിച്ചു.
തൊണ്ടയില്‍ ഭക്ഷണം കുടുങ്ങിയതോടെ ശ്വാസ തടസം അനുഭവപെടുകയും, ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിയ്ക്കുകയും ചെയ്തു. എന്നാല്‍ മരണം സംഭവിയ്ക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിനായി ഇടുക്കി മെഡിക്കല്‍ കോളജിലേയ്ക്ക് മാറ്റി
വിവാഹം കഴിഞ്ഞ സഹോദരിയെ കാണാന്‍ പോയ 18കാരന്‍ ബസിനുള്ളില്‍ കുഴഞ്ഞുവീണ് മരിച്ചു
ദിവസങ്ങള്‍ക്ക് മുന്‍പ് വിവാഹിതയായ സഹോദരിയുടെ വീട്ടിലേക്ക് പോയ പതിനെട്ടുകാരന്‍ ബസിനുള്ളില്‍ കുഴഞ്ഞുവീണ് മരിച്ചു. കാസര്‍കോട് ഉദുമ റെയില്‍വെ ഗേറ്റിന് സമീപം താമസിക്കുന്ന യുപി മജീദിന്റെ മകന്‍ ഹയജന്‍ ഫിശാന്‍ (18) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് നിഗമനം.
advertisement
കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ഫിശാന്‍റെ സഹോദരിയുടെ വിവാഹം നടന്നത്. സഹോദരി ഭര്‍ത്താവിന്റെ പാലക്കാട്ടെ വീട്ടില്‍ ഞായറാഴ്ച രാവിലെ കുടുംബ സമേതം വിരുന്നിന് പോകുന്നതിനിടെ കണ്ണൂരിലെത്തിയപ്പോഴാണ് ബസിനുള്ളില്‍ വെച്ച് ഫിശാന്‍ കുഴഞ്ഞു വീണത്. ഉടനെ കണ്ണൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Aug 23, 2022 4:07 PM IST









