ആലപ്പുഴയിൽ പൊലീസ് ജീപ്പും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

Last Updated:

അമ്പലപ്പുഴ - തിരുവല്ല സംസ്ഥാന പാതയില്‍ വച്ചാണ് പൊലീസ് ജീപ്പും യുവാവ് സഞ്ചരിച്ച സ്കൂട്ടറും തമ്മില്‍ കൂട്ടിയിടിച്ചത്

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
ആലപ്പുഴ: പൊലീസ് ജീപ്പും സ്കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. എടത്വ ഇരുപതില്‍ ചിറ സാനി ബേബിയാണ്(29) മരിച്ചത്. ആലപ്പുഴ തകഴി പച്ചയില്‍ എന്ന സ്ഥലത്താണ് അപകടം ഉണ്ടായത്.
പെട്രോൾ പമ്പിലെത്തി ഇന്ധനം നിറച്ച്‌ മടങ്ങുകയായിരുന്ന ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനിലെ ജീപ്പാണ് സാനി ബേബി സഞ്ചരിച്ചിരുന്ന സ്കൂട്ടറുമായി ഇടിച്ചത്. വ്യാഴാഴ്ച രാത്രി എട്ടരയോടെയായിരുന്നു അപകടം ഉണ്ടായത്.
അമ്പലപ്പുഴ - തിരുവല്ല സംസ്ഥാന പാതയില്‍ വച്ചാണ് പൊലീസ് ജീപ്പും യുവാവ് സഞ്ചരിച്ച സ്കൂട്ടറും തമ്മില്‍ കൂട്ടിയിടിച്ചത്. പൊലീസ് ജീപ്പിന് അടിയിൽപ്പെട്ട യുവാവ് അപകടസ്ഥലത്തുവച്ചു തന്നെ മരിച്ചു. ചീരകര്‍ഷകനും റിങ് ജോലിക്കാരനുമാണ് സാനി ബേബി. ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്.
advertisement
എന്നാൽ സാനി ഓടിച്ചിരുന്ന സ്കൂട്ടർ നേരിട്ട് ജിപ്പില്‍ ഇടിക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു. പൊലീസ് വാഹനത്തിന്റെ അടിയില്‍പ്പെട്ട സ്‌കൂട്ടറും സാനിയും പതിനഞ്ച് മീറ്ററോളം നിരങ്ങിയ ശേഷമാണ് പൊലീസ് ജീപ്പ് നിന്നതെന്ന് ദൃക്സാക്ഷികൾ പറയുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ആലപ്പുഴയിൽ പൊലീസ് ജീപ്പും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
Next Article
advertisement
'ഇന്ത്യയെ ഡിജിറ്റല്‍ വിപ്ലവത്തിന്റെ മുന്‍പന്തിയില്‍ എത്തിക്കാന്‍ ആഗ്രഹം'; ആകാശ് അംബാനി
'ഇന്ത്യയെ ഡിജിറ്റല്‍ വിപ്ലവത്തിന്റെ മുന്‍പന്തിയില്‍ എത്തിക്കാന്‍ ആഗ്രഹം'; ആകാശ് അംബാനി
  • റിലയന്‍സ് ജിയോ ചെയര്‍മാന്‍ ആകാശ് അംബാനി ഇന്ത്യയെ ഡിജിറ്റല്‍ വിപ്ലവത്തില്‍ മുന്നിലെത്തിക്കാനാഗ്രഹിക്കുന്നു.

  • ന്യൂഡല്‍ഹിയില്‍ നടന്ന ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസില്‍ (ഐഎംസി) പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

  • സെമികണ്ടക്ടറുകളില്‍ നിന്ന് 6ജി വരെ ഇന്ത്യയുടെ സാങ്കേതിക പുരോഗതിയാണെന്ന് അദ്ദേഹം പറഞ്ഞു.

View All
advertisement