നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • COVID 19 | ലോകത്ത് കോവിഡ് ബാധിതർ 9 ദശലക്ഷത്തിൽ കൂടുതൽ; ഇന്ത്യ നാലാമത്

  COVID 19 | ലോകത്ത് കോവിഡ് ബാധിതർ 9 ദശലക്ഷത്തിൽ കൂടുതൽ; ഇന്ത്യ നാലാമത്

  ബ്രസീൽ രണ്ടാം സ്ഥാനത്താണ്. റഷ്യയ്ക്ക് പിന്നിൽ നാലാം സ്ഥാനത്താണ് നിലവിൽ ഇന്ത്യയുടെ സ്ഥാനം.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   ന്യൂഡൽഹി: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 9 ദശലക്ഷം കടന്നു. ബ്രസീലിലും ഇന്ത്യയിലും രോഗികളുടെ എണ്ണത്തിൽ ഗണ്യമായ വർധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. നിലവിൽ യുഎസ്സിലാണ് ഏറ്റവും കൂടുതൽ കോവിഡ് കേസുകളുള്ളത്. 2.2 ദലക്ഷലക്ഷം പേർ യുഎസ്സിൽ മാത്രം കോവിഡ് രോഗികളാണ്.

   ബ്രസീൽ രണ്ടാം സ്ഥാനത്താണ്. റഷ്യയ്ക്ക് പിന്നിൽ നാലാം സ്ഥാനത്താണ് നിലവിൽ ഇന്ത്യയുടെ സ്ഥാനം. അമേരിക്കയിൽ മാത്രം ഇതുവരെ ഒന്നേകാൽ ലക്ഷത്തിൽ കൂടുതൽ പേർ കോവിഡ് ബാധിച്ച് മരിച്ചെന്നാണ് ഔദ്യോഗിക കണക്കുകൾ. ലോകത്താകെ കോവിഡ് ബാധിച്ച് ഇതുവരെ മരിച്ചത് നാലേമുക്കാൽ ലക്ഷത്തിനടുത്ത് മനുഷ്യരാണ്.

   ജനുവരി ആദ്യത്തിൽ ചൈനയിൽ ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തതിന് ശേഷം മെയ് പകുതിയോടെയാണ് ലോകത്ത് കോവിഡ് കേസുകൾ 4.5 മില്യൺ ആകുന്നത്. എന്നാൽ മെയ് മുതൽ ജൂൺ 22 വരെയുള്ള ദിവസങ്ങൾക്കിടയിൽ കോവിഡ് രോഗികളുടെ എണ്ണം 9 ദശലക്ഷത്തിലെത്തി നിൽക്കുന്നത്.

   TRENDING:ഗർഭിണിയായ യുവതി മരിച്ചു; ചിതയിൽ ചാടി മരിക്കാൻ ശ്രമിച്ച ഭർത്താവ് പിന്നീട് കിണറ്റിൽ ചാടി ജീവനൊടുക്കി [NEWS]ഒറ്റമുറി ലൊക്കേഷൻ, ഒരു കുറ്റാന്വേഷകൻ, ഒരു കൊലപാതകി, ഒരേയൊരു അഭിനേതാവ്; ക്രൈം ത്രില്ലർ 'സോളമൻ' ശ്രദ്ധേയമാവുന്നു [NEWS]കെപിസിസി ജനറൽ സെക്രട്ടറി കെ സുരേന്ദ്രനെ പാർട്ടിയിലെ ഒരു വിഭാഗം വേട്ടയാടി; കോൺഗ്രസ് നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് [NEWS]
   കൂടുതൽ കായിക താരങ്ങൾക്കും രാഷ്ട്രീയ പ്രവർത്തകർക്കും കോവിഡ് ബാധിക്കുന്ന വാർത്തകളും പുറത്തു വരുന്നു. കഴിഞ്ഞ ദിവസം ടെന്നീസ് താരങ്ങൾക്കും ക്രിക്കറ്റ് താരങ്ങൾക്കും കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. അമേരിക്കൻ‌ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പങ്കെടുത്ത റാലിയുടെ സംഘാടന ചുമതല ഉണ്ടായിരുന്ന രണ്ട് ഉദ്യോഗസ്ഥർക്കും കോവിഡ് സ്ഥിരീകരിച്ചു. രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിൽ തൊഴിൽ , ഗ്രീൻ വിസകൾക്കുള്ള നിയന്ത്രണം അമേരിക്ക ഈ വർഷം അവസാനം വരെ നീട്ടി.

   ആഫ്രിക്കൻ രാജ്യങ്ങളിലാകെ രോഗ ബാധിതർ ഒരുലക്ഷം പിന്നിട്ടു. വൈറസിന്റെ രണ്ടാംഘട്ട വ്യാപനത്തെ തുടർന്ന് ലിസ്ബനും പോർച്ചുഗലും വീണ്ടും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. അതേസമയം ഡെക്സാ മെതസോൺ സ്റ്റി റോയിഡിന്റെ ഉൽപാദനം വർധിപ്പിക്കാൻ ലോകാരോഗ്യ സംഘടന നിർദേശം നൽകി. സ്റ്റി റോയിഡിന്റെ ഉപയോഗം മരണ നിരക്ക് കുറയ്ക്കുന്നുണ്ട് എന്ന് ഓക്സ്ഫോർഡ് ഗവേഷകർ കണ്ടെത്തിയ സാഹചര്യത്തിലാണ് WHO നിർദേശം.

   ഇന്ത്യയിൽ 24 മണിക്കൂറിനിടെ പതിനയ്യായിരത്തോളം പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ആറ് ദിവസത്തിനിടെ 87,000 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് കോവിഡ് മരണം പതിനാലായിരത്തോട് അടുക്കുകയാണ്.
   First published: