COVID 19| രോഗബാധിതരുടെ എണ്ണം ദിനംപ്രതി ഉയരുന്നു; ജാഗ്രത കൈവിടരുതെന്ന മുന്നറിയിപ്പുമായി WHO
- Published by:user_49
- news18-malayalam
Last Updated:
COVID 19| ലോക്ഡൗണ് അടക്കമുള്ള നിയന്ത്രണങ്ങള് പിന്വലിക്കപ്പെടുമ്പോള് ജാഗ്രത കൈവിടരുതെന്നാണ് മുന്നറിയിപ്പ്
ജനീവ: ലോകത്ത് ദിനംപ്രതി കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നതിനിടെ വീണ്ടും മുന്നറിയിപ്പുമായി ലോകരോഗ്യ സംഘടന. ഇന്ത്യയുള്പ്പെടെ പല രാജ്യങ്ങളിലും പ്രതിരോധ നടപടിയെന്നോണം ഏര്പ്പെടുത്തിയ ലോക്ഡൗണ് അടക്കമുള്ള നിയന്ത്രണങ്ങള് പിന്വലിക്കപ്പെടുമ്പോള് ജാഗ്രത കൈവിടരുതെന്നാണ് വിദഗ്ധര് നല്കുന്ന മുന്നറിയിപ്പ്.
ആരോഗ്യരംഗത്തു മാത്രമല്ല സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ പ്രതിസന്ധികളിലേക്കാണ് കോവിഡ് മഹാമാരി ലോകത്തെ നയിക്കുന്നതെന്ന് ലോകാരോഗ്യ സംഘടന തലവന് ഡോ.ടെഡ്രോസ് അഥനം ഗബ്രിയേസിസ് പറഞ്ഞു. ഇത് നാലാം തവണയാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പുമായി രംഗത്തെത്തുന്നത്.
TRENDING:H1B VISA| എച്ച്1 ബി വിസ നിയന്ത്രണങ്ങള്ക്കുള്ള ഉത്തരവില് ട്രംപ് ഒപ്പുവെച്ചു; ഇന്ത്യക്കാർ ആശങ്കയിൽ [NEWS]രാജ്യസഭാ തെരഞ്ഞെടുപ്പിൽ കെ.സി വേണുഗോപാലിന് വോട്ട്; എം.എൽ.എയെ സി.പി.എം സസ്പെൻഡ് ചെയ്തു [NEWS]COVID 19 | ലോകത്ത് കോവിഡ് ബാധിതർ 9 ദശലക്ഷത്തിൽ കൂടുതൽ; ഇന്ത്യ നാലാമത് [NEWS]
ദശാബ്ദങ്ങളോളം ജനങ്ങള് കോവിഡിന്റെ പരിണിതഫലങ്ങള് നേരിടേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. കഴിഞ്ഞ ദിവസങ്ങളിലും അദ്ദേഹം സമാന മുന്നറിയിപ്പുമായി രംഗത്തെത്തിയിരുന്നു. ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ള രാജ്യങ്ങളിൽ നാലാം സ്ഥാനത്താണ് ഇന്ത്യ.
Location :
First Published :
June 23, 2020 7:59 AM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
COVID 19| രോഗബാധിതരുടെ എണ്ണം ദിനംപ്രതി ഉയരുന്നു; ജാഗ്രത കൈവിടരുതെന്ന മുന്നറിയിപ്പുമായി WHO