Life Mission | നാലരക്കോടിയിൽ രണ്ട് കോടി മന്ത്രിക്ക്, ഒരു കോടി സ്വപ്നയ്ക്ക്; മന്ത്രി എ.സി മൊയ്തീനെതിരെ അനിൽ അക്കര എം.എൽ.എ
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
'റെഡ് ക്രസൻ്റ് യൂണിടാക്കിനെ ചുമതലപ്പെടുത്തിയതിൻ്റെ എന്തെങ്കിലും രേഖകൾ സർക്കാറിൻ്റെ കയ്യിലുണ്ടോ? മന്ത്രി രേഖ ഹാജരാക്കുമോ?'
തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ലാറ്റ് നിർമ്മാണവുമായി ബന്ധപ്പെട്ട് മന്ത്രി എ.സി മൊയ്തീനെതിരായ അഴിമതി ആരോപണം ആവർത്തിച്ച് അനിൽ അക്കര എം.എൽ.എ. പദ്ധതിയുമായി ബന്ധപ്പെട്ട് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് കമ്മീഷനായി കിട്ടിയ നാലരക്കോടിയിൽ രണ്ട് കോടി മന്ത്രിക്കുള്ളതാണ്. മന്ത്രിയുടെ നിരന്തര അഴിമതി അറിയാമെന്നും അനിൽ അക്കര പറഞ്ഞു. എം.എൽ.എയ്ക്കെതിരെ രൂക്ഷ വിമർശനങ്ങളുമായി മന്ത്രി എ.സി മൊയ്തീൻ മാധ്യമങ്ങളെ കണ്ടിരുന്നു. ഇതിനു പിന്നാലെയാണ് മറുപടിയുമായി അനിൽ അക്കര രംഗത്തെത്തിയത്.
റെഡ് ക്രസന്റ് യൂണി ടാക്കിനെ തെരഞ്ഞെടുക്കണം എന്നാണ് ലൈഫ് മിഷൻ കത്തിൽ പറയുന്നത്. റെഡ് ക്രസൻ്റൻ്റിനെ ചുമതലപ്പെടുത്തിയെന്ന കത്ത് കാണിക്കാൻ പറ്റുമോ? റെഡ് ക്രസൻ്റ് യൂണിടാക്കിനെ ചുമതലപ്പെടുത്തിയതിൻ്റെ എന്തെങ്കിലും രേഖകൾ സർക്കാറിൻ്റെ കയ്യിലുണ്ടോ? മന്ത്രി രേഖ ഹാജരാക്കുമോ? വടക്കാഞ്ചേരിയിൽ കെട്ടിടം നിർമിക്കാൻ ചേർന്ന യോഗത്തിൻ്റെ മിനിറ്റ് സ് കാണിക്കാൻ കഴിയുമോ ?കൃത്യമായ അഴിമതി നടന്നിട്ടുണ്ടെന്നും മന്ത്രിയുടേത് വിചിത്രമായ വാദങ്ങങ്ങളാണെന്നും അനിൽ അക്കര ചൂണ്ടിക്കാട്ടി.
സോയിൽ ടെസ്റ്റിനെ കുറിച്ച് മന്ത്രിക്ക് ധാരണ ഉണ്ടോയെന്നും അനിൽ അക്കര ചോദിച്ചു. സോയിൽ ടെസ്റ്റ് നടത്തിയത് യുണിടാക്കല്ല ഹാബിറ്റാറ്റാണ്. ഭവന സമുച്ചയം പണിയാനാണ് അനുമതി നൽകിയത്. അപ്പോൾ ആശുപത്രി പണിയാൻ ആരാണ് അനുമതി നൽകിയത്? യു എ ഇ കോൺസുലേറ്റ് സെയിൻ വെഞ്ചേഴ്സുമായി കരാർ ഉണ്ടാക്കി. സെയിൻ വെഞ്ചേഴ്സ് ആരാണ്? എന്തുകൊണ്ടാണ് മന്ത്രി ആ പേര് പറയാത്തത്? സെയിൻ വെഞ്ചേഴ്സാണ് ആശുപത്രി പണിയുന്നത്. അവരുടെ ബോർഡ് എവിടെയെന്നും അനിൽ അക്കരെ ചോദിച്ചു.
advertisement
ലാലൂരിലെ മാലിന്യ പ്ലാൻ്റിനു വേണ്ടി വഞ്ചിക്കുളത്ത് കോടിക്കണക്കിന് രൂപയ്ക്ക് സ്ഥലം വാങ്ങി പിന്നെ എന്തിനാണ് നടത്തറയിൽ ഭൂമി വാങ്ങിയത്? മന്ത്രിയുടെ നിരന്തര അഴിമതി തനിക്ക് അറിയാമെന്നും അനിൽ അക്കര പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 07, 2020 12:49 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Life Mission | നാലരക്കോടിയിൽ രണ്ട് കോടി മന്ത്രിക്ക്, ഒരു കോടി സ്വപ്നയ്ക്ക്; മന്ത്രി എ.സി മൊയ്തീനെതിരെ അനിൽ അക്കര എം.എൽ.എ