ഇതാണ് മോനേ പ്രതികാരം! 17 വർഷം മുൻപ് വായ്പ നിഷേധിച്ച ബാങ്ക് വിലയ്ക്ക് വാങ്ങിയ കഠിനാധ്വാനി
- Published by:Rajesh V
- news18-malayalam
Last Updated:
തോറ്റുപിന്മാറില്ലെന്ന നിശ്ചയദാർഢ്യമായിരുന്നു ആ 21 കാരന്റെ മനസിൽ അന്ന്.
പ്രതികാരമെന്ന് പറഞ്ഞാല്‍ ഇതാണ്. 17 വർഷം മുൻപ് വായ്പ നിഷേധിച്ച അതേ ബാങ്ക് തന്നെ സ്വന്തമാക്കിയ 39 കാരന്റെ കഥ ആരെയും അദ്ഭുതപ്പെടുത്തുന്നതാണ്. യുകെ സ്വദേശിയായ ആദം 21 വയസുള്ളപ്പോഴാണ് സ്വന്തമായി ബിസിനസ് ആരംഭിക്കാൻ വായ്പക്കായി ബാങ്കിനെ സമീപിക്കുന്നത്. ചെറുപ്പമാണെന്നതുള്ളതും ഈ മേഖലയിൽ വേണ്ടത്ര അനുഭവമില്ലെന്നും പറഞ്ഞ് ആദമിന്റെ ആവശ്യം ബാങ്ക് തള്ളി. ഇപ്പോൾ ആ ബാങ്ക് കെട്ടിടം തന്നെ വിലയ്ക്ക് വാങ്ങി പ്രതികാരത്തിന് എന്തു മധുരമാണെന്ന് തെളിയിക്കുകയാണ് ആദം.
17 വർഷമുള്ള കഥ ആദം ഓർത്തെടുക്കുന്നത് ഇങ്ങനെ- “അന്ന് ഞാൻ വളരെ ടെൻഷനിലായിരുന്നു. വായ്പ അനുവദിക്കണേ എന്ന് പ്രാർത്ഥിച്ചു കൊണ്ടാണ് ബാങ്കിലേയ്ക്ക് കാലെടുത്തു വച്ചത്. എന്റെ കൈയിൽ അന്ന് സ്വന്തമെന്ന് പറയാൻ കുറേ പ്രതീക്ഷകളും സ്വപ്നങ്ങളും മാത്രം.”- ആദം പറഞ്ഞു. വളരെ ചെറുപ്പമാണെന്നും, ബിസിനസ്സ് ചെയ്ത് പരിചയമില്ലെന്നുമെല്ലാമാണ് അന്ന് അവിടെയുണ്ടായിരുന്ന ഉദ്യോഗസ്ഥ ആദത്തോട് പറഞ്ഞത്.
advertisement
"അതുകേട്ടപ്പോൾ അപമാനവും നിരാശയും സങ്കടവും എല്ലാം തോന്നി" ആദം പറഞ്ഞു. ആകെയുണ്ടായിരുന്ന സെയിൽസ്മാന്റെ ജോലി കൂടി സ്വപ്നം യാഥാർത്ഥ്യമാകുമെന്ന പ്രതീക്ഷയിൽ ഉപേക്ഷിച്ചിട്ടാണ് ആദം വായ്പ തേടിയിറങ്ങിയത്. കൈവശമുണ്ടായിരുന്ന തുക ഉപയോഗിച്ച് ഓഫീസ് കെട്ടിടത്തിന്റെ വാടക നൽകി. എന്തൊക്കെ പ്രതിബന്ധങ്ങളുണ്ടായാലും തോറ്റുപിന്മാറില്ലെന്ന് ആദം ഇതിനോടകം ഉറപ്പിച്ചിരുന്നു.
advertisement
ആദ്യത്തെ നാല് മാസം ഇടുങ്ങിയ ഓഫീസിലെ തണുത്ത തറയിൽ ഇരുന്ന് അദ്ദേഹം ക്ലയിന്റുകളെ ഓരോരുത്തരായി വിളിച്ചു. അതും കടംവാങ്ങിയ ഫോണിൽ. " മേശയോ കസേരയോ വാങ്ങാൻ കൈയിൽ പണമില്ലായിരുന്നു, നാലുമാസം തറയിൽ ഇരുന്നാണ് ജോലികൾ ചെയ്തത്" ആദം ഇൻസ്റ്റാഗ്രാമിൽ എഴുതുന്നു. "ആദ്യം വളരെ ബുദ്ധിമുട്ടായിരുന്നു, ഇത് തുടരാൻ കഴിയുമോ എന്ന് സംശയിച്ച നാളുകൾ. അടുത്തമാസത്തെ വാടകയും ബില്ലുകളും എങ്ങനെ അടക്കും എന്നോർത്ത് ഉറക്കം നഷ്ടപ്പെട്ട രാത്രികൾ. എല്ലാം അവസാനിച്ചുവെന്ന് കരുതിയ നിരവധി സന്ദർഭങ്ങളുണ്ടായി. പക്ഷേ, തോറ്റ് പിന്മാറില്ലെന്ന കാര്യത്തിൽ ഉറച്ചുനിന്നു" അദ്ദേഹം പറഞ്ഞു.
advertisement
ആദമിന്റെ മാസങ്ങൾ നീണ്ട കഠിനാധ്വാനം വെറുതെയായില്ല. സാവധാനം ഒരു ഡെബ്റ്റ് മാനേജ്മെന്റ് കമ്പനി ഉണ്ടാക്കിക്കൊണ്ടുവരാൻ അദ്ദേഹത്തിന് കഴിഞ്ഞു. 2014ൽ അദ്ദേഹം അത് അഞ്ച് ദശലക്ഷം പൗണ്ടിന് (6.4 ദശലക്ഷം ഡോളർ) വിൽക്കുകയും ചെയ്‌തു. ഇന്ന് ആദമിന് സ്വന്തമായി അഞ്ച് മൾട്ടി മില്യൺ കമ്പനികളുണ്ട്. 61 മില്യൺ ഡോളറാണ് ഇന്ന് ആദമിന്റെ ആസ്തി.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 07, 2020 3:26 PM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
ഇതാണ് മോനേ പ്രതികാരം! 17 വർഷം മുൻപ് വായ്പ നിഷേധിച്ച ബാങ്ക് വിലയ്ക്ക് വാങ്ങിയ കഠിനാധ്വാനി