നടൻ ബിജുക്കുട്ടന് വാഹനാപകടത്തിൽ പരിക്ക്

Last Updated:

ആട് 3 ലൊക്കേഷനിൽ നിന്ന് ബിജുക്കുട്ടനും ഡ്രൈവറും എറണാകുളത്തേക്ക് വരുമ്പോഴായിരുന്നു ‌കണ്ണാടി വടക്കുമുറിയിൽ വച്ച് നിർത്തിയിട്ടിരിക്കുന്ന കണ്ടെയ്നറുടെ പുറകിലേക്ക് വണ്ടി ഇടിച്ചു കയറിയത്

ബിജുക്കുട്ടൻ, അപകടത്തിന്റെ ദൃശ്യങ്ങൾ
ബിജുക്കുട്ടൻ, അപകടത്തിന്റെ ദൃശ്യങ്ങൾ
പാലക്കാട്: നടന്‍ ബിജുക്കുട്ടന് വാഹനാപകടത്തില്‍ പരിക്കേറ്റു. പാലക്കാട് കണ്ണാടി വടക്കുമുറിയില്‍ ‌പുലര്‍ച്ചെ ആറ് മണിയോടെയാണ് അപകടം. ബിജുക്കുട്ടന്‍ സഞ്ചരിച്ചിരുന്ന കാര്‍ ദേശീയപാതയ്ക്ക് അരികില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ ഇടിക്കുകയായിരുന്നു. പാലക്കാട് നിന്ന് തൃശ്ശൂർ ഭാഗത്തേക്ക് പോകുന്നതിനിടെയാണ് അപകടം.
ഇതും വായിക്കുക: Kerala Weather Update|ന്യൂനമർദം: കേരളത്തിൽ അതിശക്തമായ മഴ തുടരും; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
ബിജുക്കുട്ടനും ഡ്രൈവര്‍ക്കും നേരിയ പരിക്കാണുള്ളതെന്നാണ് വിവരം. ഇരുവരും പാലക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. അവിടെ പ്രാഥമിക ശുശ്രൂഷ നൽകിയശേഷം എറണാകുളത്തേക്ക് തിരിച്ചു. ആട് 3 ലൊക്കേഷനിൽ നിന്ന് ബിജുക്കുട്ടനും ഡ്രൈവറും എറണാകുളത്തേക്ക് വരുമ്പോഴായിരുന്നു ‌കണ്ണാടി വടക്കുമുറിയിൽ വച്ച് നിർത്തിയിട്ടിരിക്കുന്ന കണ്ടെയ്നറുടെ പുറകിലേക്ക് വണ്ടി ഇടിച്ചു കയറിയത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
നടൻ ബിജുക്കുട്ടന് വാഹനാപകടത്തിൽ പരിക്ക്
Next Article
advertisement
കമ്പനി വര്‍ക്ക് ഫ്രം ഹോം നല്‍കിയിട്ടും 300 കിലോമീറ്റര്‍ യാത്ര ചെയ്ത് ഓഫീസിലെത്താന്‍ മാനേജര്‍ നിര്‍ബന്ധിക്കുന്നുവെന്ന് ടെക്കി
കമ്പനി വര്‍ക്ക് ഫ്രം ഹോം നല്‍കിയിട്ടും 300 കിലോമീറ്റര്‍ യാത്ര ചെയ്ത് ഓഫീസിലെത്താന്‍ മാനേജര്‍ നിര്‍ബന്ധിക്കുന്നു...
  • ബംഗളൂരുവിലെ ടെക്കി, 300 കിലോമീറ്റര്‍ യാത്ര ചെയ്ത് ഓഫീസിലെത്താന്‍ മാനേജര്‍ നിര്‍ബന്ധിക്കുന്നുവെന്ന് പരാതി.

  • മാനേജര്‍ എല്ലാ ആഴ്ചയും ഓഫീസിലെത്തണമെന്ന് നിര്‍ബന്ധം, ഇത് തൊഴിലിട സംസ്‌കാരം നിലനിര്‍ത്താനാണെന്ന് പറയുന്നു.

  • പതിവ് യാത്രകള്‍ അപ്രായോഗികവും ക്ഷീണിപ്പിക്കുന്നതുമാണെന്ന് ടെക്കി, ഇത് തങ്ങൾക്കിടയിൽ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു.

View All
advertisement