തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ ദിലീപ് നിരപരാധിയെന്ന് മുൻ ജയിൽ ഡിജിപി ആർ ശ്രീലേഖ. ദിലീപിനെതിരെ പുതിയ കേസെടുത്തത് തെളിവില്ലാത്തതിനാലെന്ന് ആർ ശ്രീലേഖ വെളിപ്പെടുത്തുന്നു. ജയിലിൽ നിന്ന് പൾസർ സുനി എഴുതിയതെന്ന് പറയുന്ന കത്ത് എഴുതിയത് സഹതടവുകാരനെന്ന് അവര്‍ പറയുന്നു. തന്റെ യുട്യൂബ് ചാനലായ സസ്‌നേഹം ശ്രീലേഖയിലൂടെയായിരുന്നു വെളിപ്പെടുത്തൽ.
ജയിലില്‍ നിന്ന് പള്‍സര്‍ സുനി എഴുതുന്നു എന്ന് പറഞ്ഞ് ഒരുപാട് കാര്യങ്ങൾ അതിനകത്ത് എഴുതിയിട്ടുണ്ട്. . കാശ് തരാമെന്ന് പറഞ്ഞല്ലോ അത് അഞ്ചു പ്രാവശ്യമായി തന്നാൽ മതി. അത്യവശ്യമായി മുന്നൂറു രൂപ അയച്ചുതരണം മണി ഓർഡറായിട്ട്. എന്നൊക്കെ അതില്‍ എഴുതിയിരിക്കുന്നു. എന്നാൽ അതിൽ ഭയങ്കരമായിട്ട് പടർന്നിരിക്കുന്ന കഥ ഒന്നര കോടി രൂപയുടെ ക്വട്ടേഷനാണ് എത്രയോ വർഷങ്ങൾക്ക് മുൻപ് 2012 ലോ 2013 ലോ ആണ് ഏൽപ്പിക്കുന്നത്. ഒന്നരക്കോടിക്ക് ക്വട്ടേഷന്‍ എടുത്ത ആളാണ് മുന്നൂറ് രൂപ ചോദിച്ച് കത്തയക്കുന്നതെന്നും ശ്രീലേഖ വീഡിയോയിൽ പറയുന്നു.
പള്‍സര്‍ സുനിക്ക് ജയിലില്‍ ഫോണ്‍ എത്തിച്ച് നല്‍കിയത് ഒരു പൊലീസുകാരനാണെന്ന് സംശയമുള്ളതായും അവർ ആരോപിക്കുന്നു. നടി ആക്രമിക്കുപ്പെട്ട സമയത്ത് ഞാൻ ജയിൽ ഡിജിപിയായിരുന്നു. എനിക്ക് വളരെ അടുപ്പമുള്ള നടിമാർ പൾസർ സുനിയെ പറ്റി പറഞ്ഞിട്ടുണ്ട്. വിശ്വാസ്യത പിടിച്ചുപറ്റി പള്‍സര്‍ സുനി തട്ടിക്കൊണ്ടുപോയി മൊബൈലില്‍ ഇതുപോലെ ചിത്രങ്ങള്‍ ചിത്രീകരിച്ച് അവരെ ബ്ലാക്ക് മെയിൽ ചെയ്ചതായി അവര് എന്നോട് പറഞ്ഞിട്ടുണ്ടെന്ന് ശ്രീലേഖ പറയുന്നു.
പള്‍സര്‍ സുനി കിടന്ന ജയിലിലെ എല്ലാ സെല്ലുകളിലും ക്യാമറയുണ്ട്. അതിൽ സുനി ഫോണിൽ സംസാരിക്കുന്ന ദൃശ്യങ്ങളുണ്ട്. അവനേയും അവന്റെ കൂട്ടരെയും കോടതിയില്‍ല കൊണ്ടുപോയി തിരിച്ചുകൊണ്ടുവന്നവരിൽ ഒരരു പൊലീസുകാരൻ പൾസർ സുനിയോട് രഹസ്യമായി സംസാരിക്കുകയും എന്തോ കൈമാറുന്നതുപോലെ നടന്നുവെന്ന് സംശയിക്കുന്നത് പൊലെ വീഡിയോ കിട്ടിയരുന്നതായും ശ്രീലേഖ പറയുന്നു. ഇതു സംബന്ധിച്ചുള്ള റിപ്പോർട്ട് വെളിച്ചം കണ്ടിട്ടില്ലെന്നും അവർ പറയുന്നു.
കേസില്‍ പല തിരിമറികളും നടന്നതായി താന്‍ സംശയിക്കുന്നുണ്ടെന്നും ശ്രീലേഖ വീഡിയോയില്‍ ആരോപിച്ചു. സര്‍ക്കാര്‍ ഉദ്യോഗസ്ഥയായിരുന്ന സമയത്ത് തനിക്ക് പപെരുമാറ്റച്ചട്ടങ്ങള്‍ ഉണ്ടായിരുന്നെന്നും എന്നാല്‍
പറയേണ്ട സ്ഥലങ്ങളില്‍ താന്‍ ഇക്കാര്യം പറഞ്ഞിരുന്നെന്നും ശ്രീലേഖ പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Actress attack case, Dileep