വൈകിയെത്തിയ ഉദ്ഘാടകന്‍റെ ശബ്ദത്തിലൂടെ നേടിയ കൈയ്യടി; ഉമ്മന്‍ചാണ്ടിയെ ഇനി അനുകരിക്കില്ലെന്ന് കോട്ടയം നസീര്‍
- Published by:Arun krishna
- news18-malayalam
Last Updated:
അനുജനെപ്പോലെ കണ്ട് തന്നെ സ്‌നേഹിച്ച ആ വലിയ മനുഷ്യനെ ഇനി വേദിയിൽ അവതിരിപ്പിച്ച് കൈയ്യടി നേടാൻ ആഗ്രഹിക്കുന്നില്ലെന്നും അത് തെറ്റാണെന്ന് വിശ്വസിക്കുന്നുവെന്നും കോട്ടയം നസീർ പറഞ്ഞു.
കേരളത്തിലെ ജനപ്രിയരായ വ്യക്തിത്വങ്ങളെ അനുകരിച്ച് കൈയ്യടി നേടിയ നിരവധി കലാകാരന്മാരുണ്ട് നമ്മുടെ നാട്ടില്‍. അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ശബ്ദം പലരും അനുകരിക്കുമെങ്കിലും നടന്‍ കോട്ടയം നസീര്‍ അനുകരിക്കും പോലെ ലോകത്ത് ആരും തന്നെ അനുകരിക്കില്ലെന്ന് സാക്ഷാല്‍ ഉമ്മന്‍ചാണ്ടി തന്നെ പറഞ്ഞിട്ടു. ഇപ്പോഴിതാ അദ്ദേഹത്തിന് പിന്നാലെ ഇനി ഒരിക്കലും ഉമ്മന്‍ചാണ്ടിയെ അനുകരിക്കില്ലെന്ന് കോട്ടയം നസീര്‍ വ്യക്തമാക്കി.
താൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുകയും നൂറുകണക്കിന് വേദികളിൽ അനുകരിക്കുകയും ചെയ്ത ഉമ്മൻ ചാണ്ടിയുടെ ശബ്ദം ഇനി ഒരിക്കലും ഒരു വേദിയിലും അനുകരിക്കില്ലെന്ന് കോട്ടയം നസീര്‍ മാധ്യമങ്ങളോട് പറഞ്ഞു. മിമിക്രി വേദികളിലെ കോട്ടയം നസീറിന്‍റെ മാസ്റ്റര്‍ പീസ് ഐറ്റമായിരുന്നു ഉമ്മന്‍ചാണ്ടിയുടെ രൂപവും ശബ്ദവും അനുകരിക്കല്‍. പല സ്റ്റേജിലും ഉമ്മന്‍ചാണ്ടി തന്നെ നസീറിന്‍റെ പ്രകടനം കണ്ട് കൈയ്യടിച്ചിട്ടുണ്ട്.
advertisement
ഉമ്മൻചാണ്ടിയുടെ വലിയ ആത്മബന്ധമാണ് ഉണ്ടായിരുന്നത്. അദ്ദേഹത്തിന്‍റെ നിര്യാണത്തോടെ മുതിർന്ന ജ്യേഷ്ഠനെയും നാട്ടുകാരനെയുമാണ് തനിക്ക് നഷ്ടപ്പെട്ടതെന്ന് കോട്ടയം നസീര്‍ പറഞ്ഞു.
വർഷങ്ങൾക്ക് മുൻപ് കോട്ടയം കറുകച്ചാലിൽ നടന്ന ഒരു പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയത് ഉമ്മൻചാണ്ടിയായിരുന്നു. വേദിയില്‍ അതിഥിയായി കോട്ടയം നസീറും. ഉദ്ഘാടകന്‍ എത്താന്‍ വൈകിയപ്പോൾ സംഘാടകരില്‍ ചിലര്‍ നടന്മാരെ അനുകരിക്കാന്‍ അഭ്യർഥിച്ചു. ഇതിനിടെ ഉമ്മൻചാണ്ടിയുടെ ശബ്ദവും നസീർ വേദിയിൽ അനുകരിച്ചു. ഇതിനിടയിലാണ് അദ്ദേഹം വേദിയിലെത്തിയത്. ഇതോടെ കണ്ടിനിന്നവരെല്ലാം പൊട്ടിച്ചിരിച്ചു.
advertisement
ഞാൻ വരാൻ അൽപ്പം വൈകിയെങ്കിലും എന്റെ ഗ്യാപ്പ് നസീർ നികത്തിയല്ലോ എന്നാണ് അന്ന് ഉമ്മൻചാണ്ടി പറഞ്ഞത്. അനുജനെപ്പോലെ കണ്ട് തന്നെ സ്‌നേഹിച്ച ആ വലിയ മനുഷ്യനെ ഇനി വേദിയിൽ അവതിരിപ്പിച്ച് കൈയ്യടി നേടാൻ ആഗ്രഹിക്കുന്നില്ലെന്നും അത് തെറ്റാണെന്ന് വിശ്വസിക്കുന്നുവെന്നും കോട്ടയം നസീർ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kottayam,Kottayam,Kerala
First Published :
July 19, 2023 8:56 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വൈകിയെത്തിയ ഉദ്ഘാടകന്‍റെ ശബ്ദത്തിലൂടെ നേടിയ കൈയ്യടി; ഉമ്മന്‍ചാണ്ടിയെ ഇനി അനുകരിക്കില്ലെന്ന് കോട്ടയം നസീര്‍