ജെ.പി.നഡ്ഡ പങ്കെടുത്ത വേദിയില്‍ സ്ഥാനമില്ല; അതൃപ്തി അറിയിച്ച് കൃഷ്ണകുമാർ
- Published by:Jayesh Krishnan
- news18-malayalam
Last Updated:
ബി.ജെ.പി. നാഷണല്‍ കൗണ്‍സില്‍ അംഗമായ കൃഷ്ണകുമാറിന് വേദിയിൽ ഇടമില്ലായിരുന്നു.
തിരുവനന്തപുരം: ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ പങ്കെടുത്ത തിരുവനന്തപുരം ലോക്സഭാ മണ്ഡലം വിശാല ജനസഭ വേദിയിൽ ഇടം നൽകാത്തതിൽ അതൃപ്തി അറിയിച്ച് നടൻ കൃഷ്ണകുമാർ. ബൂത്ത് തലം മുതലുള്ള പ്രവര്‍ത്തകരെ വേദിയില്‍ ഇരുത്തിയിട്ടും ബി.ജെ.പി. നാഷണല്‍ കൗണ്‍സില്‍ അംഗമായ കൃഷ്ണകുമാറിന് വേദിയിൽ ഇടമില്ലായിരുന്നു.
പരിപാടിക്കെത്തി സദസിലിരുന്ന കൃഷ്ണ കുമാർ, പരിപാടി തീരും മുൻപു തന്നെ മടങ്ങിപ്പോയിരുന്നു. ഇതിനു പിന്നാലെയാണ് സംസ്ഥാന നേതൃത്തോടുള്ള അതൃപ്തി പരസ്യമാക്കിയത്. അതേസമയം, തർക്കങ്ങളുണ്ടെങ്കിലും ബിജെപി വിടുന്നതിനെക്കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയായിരുന്നു കൃഷ്ണകുമാര്‍. തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് 35,000-ത്തോളം വോട്ടാണ് കൃഷ്ണകുമാര്‍ നേടിയത്.
advertisement
ലോക്സഭ തെരഞ്ഞെടുപ്പിനായി തയ്യാറെടുപ്പുകള്‍ നടക്കുന്നതിനിടയിലാണ് ബിജെപി കേരള ഘടകത്തില്‍ നിന്ന് കലാകാരന്മാരുടെ കൊഴിഞ്ഞുപോക്ക് നേരിട്ടിരുന്നു. സംവിധായകന്മാരായ അലി അക്ബറും രാജസേനനും നടന്‍ ഭീമന്‍ രഘുവും ബി.ജെ.പിയില്‍നിന്ന് രാജിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് അതൃപ്തി പരസ്യമാക്കി കൃഷ്ണകുമാര്‍ രംഗത്തുവന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
June 27, 2023 11:59 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ജെ.പി.നഡ്ഡ പങ്കെടുത്ത വേദിയില്‍ സ്ഥാനമില്ല; അതൃപ്തി അറിയിച്ച് കൃഷ്ണകുമാർ