നിയമസഭ ഉപതിരഞ്ഞെടുപ്പ്; മത്സര രംഗത്തേക്ക് ഉടനെയില്ലെന്ന് രമേഷ് പിഷാരടി

Last Updated:

സിനിമാതാരം രമേഷ് പിഷാരടിയാകും പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി എത്തുകയെന്നും റിപ്പോര്‍ട്ട് ഉയർന്നിരുന്നു.

കൊച്ചി: ഷാഫി പറമ്പിലും കെ. രാധാകൃഷ്ണനു ലോക്സഭ തിരഞ്ഞെടുപ്പിൽ വിജയിച്ചതോടെ പാലക്കാടും ചേലക്കരയിലും ഉപതിരഞ്ഞെടുപ്പിനൊരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ സജീവമാണ്. പാലക്കാട് കോണ്‍ഗ്രസിന് സര്‍പ്രൈസ് സ്ഥാനാര്‍ത്ഥി വരുമെന്നാണ് പുറത്ത് വരുന്ന വിവരം. സിനിമാതാരം രമേഷ് പിഷാരടിയാകും പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി എത്തുകയെന്നും റിപ്പോര്‍ട്ട് ഉയർന്നിരുന്നു.
എന്നാൽ നിയമസഭ ഉപതിരഞ്ഞെടുപ്പ് മത്സര രംഗത്തേക്ക് ഉടനെയില്ലെന്ന് രമേഷ് പിഷാരടി. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. തന്റെ സ്ഥാനാർത്ഥിത്വവുമായി ബന്ധപെട്ടു വരുന്ന വാർത്തകൾ ശരിയല്ലെന്നും എന്നാൽ പാലക്കാട്, വയനാട്, ചേലക്കര മണ്ഡലങ്ങളിൽ‌ പ്രവർത്തനത്തിനും പ്രചരണത്തിനും ശക്തമായി യുഡിഎഫിനൊപ്പമുണ്ടാവുമെന്നും താരം കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർ‌ണ രൂപം
നിയമസഭ ഉപതിരഞ്ഞെടുപ്പ് ...
മത്സര രംഗത്തേക്ക് ഉടനെയില്ല..
എന്റെ സ്ഥാനാർത്ഥിത്വവുമായി ബന്ധപെട്ടു വരുന്ന വാർത്തകൾ ശരിയല്ല..
advertisement
പാലക്കാട്, വയനാട്, ചേലക്കര..
പ്രവർത്തനത്തിനും.. പ്രചരണത്തിനും ശക്തമായി UDF നു ഒപ്പമുണ്ടാവും
മലയാളം വാർത്തകൾ/ വാർത്ത/Kerala/
നിയമസഭ ഉപതിരഞ്ഞെടുപ്പ്; മത്സര രംഗത്തേക്ക് ഉടനെയില്ലെന്ന് രമേഷ് പിഷാരടി
Next Article
advertisement
'എട്ടുമുക്കാല്‍ അട്ടിവെച്ച പോലെ ഒരാള്‍'; നിയമസഭയിൽ പ്രതിപക്ഷാംഗത്തിനെതിരെ മുഖ്യമന്ത്രിയുടെ ബോഡി ഷെയിമിങ്
'എട്ടുമുക്കാല്‍ അട്ടിവെച്ച പോലെ ഒരാള്‍'; നിയമസഭയിൽ പ്രതിപക്ഷാംഗത്തിനെതിരെ മുഖ്യമന്ത്രിയുടെ ബോഡി ഷെയിമിങ്
  • പ്രതിപക്ഷാംഗത്തിനെതിരെ ബോഡി ഷെയിമിങ് പരാമർശം സഭാരേഖകളിൽ നിന്ന് നീക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

  • മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷാംഗത്തിൻ്റെ ഉയരക്കുറവിനെ പരിഹസിച്ചുവെന്ന് പ്രതിപക്ഷം ആരോപിച്ചു.

  • മുഖ്യമന്ത്രിയുടെ പരാമർശം പൊളിറ്റിക്കലി ഇൻകറക്ടാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതികരിച്ചു.

View All
advertisement