'ബ്രിട്ടിഷുകാരെയും മറ്റ് രാജ്യക്കാരെയും പുറത്താക്കിയെങ്കിലും അവരിപ്പോൾ അവരുടെ വീടുകളിലിരുന്ന് ഭരണം തുടരുന്നു'; ഷൈന്‍ ടോം ചാക്കോ
- Published by:Arun krishna
- news18-malayalam
Last Updated:
ബിസിനസ് കേരള അച്ചീവ്മെന്‍റ് അവാര്‍ഡ് വേദിയിലായിരുന്നു നടന്‍റെ പ്രതികരണം
സിനിമാ വ്യവസായത്തിലൂടെ നമ്മുടെ രാജ്യത്തിന് ലഭിക്കേണ്ട നികുതി വിദേശ കമ്പനികള്‍ സ്വന്തമാക്കുന്നുവെന്ന് നടന്‍ ഷൈന്‍ ടോം ചാക്കോ. ബിസിനസ് കേരള അച്ചീവ്മെന്‍റ് അവാര്‍ഡ് വേദിയിലായിരുന്നു നടന്‍റെ പ്രതികരണം. മുന്‍ വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജനും ഷൈന്‍ ടോം ചാക്കോയ്ക്ക് ഒപ്പം വേദിയിലുണ്ടായിരുന്നു.
‘ബ്രിട്ടിഷുകാരെയും മറ്റ് രാജ്യക്കാരെയും നമ്മൾ 1947ൽ പുറത്താക്കിയെങ്കിലും അവരിപ്പോൾ അവരുടെ വീടുകളിലിരുന്നാണ് ഭരണം തുടരുന്നത്. ഒടിടി പ്ലാറ്റ്ഫോമുകളായും ഓൺലൈൻ ഷോപ്പിങ് സൈറ്റുകളായും അവർ അവരുടെ വീട്ടിലിരുന്ന് നമ്മുടെ നാട്ടിൽ നടക്കുന്ന വ്യവസായത്തിന്റെ മുക്കാൽ പങ്കും കൊണ്ടുപോകുകയാണ്. സിനിമ തന്നെ എടുത്തുനോക്കൂ. നമ്മുടെ നാട്ടിൽ തന്നെ നടക്കുന്ന സിനിമയുടെ പ്രധാന കച്ചവടക്കാർ ആരായി, നെറ്റ്ഫ്ലിക്സും ആമസോണ്‍ പ്രൈമും ഒക്കെയാണ്.
advertisement
നമ്മളെ അവർ പുറത്തിരുന്ന് ഭരിക്കുന്നു. നല്ല പൈസയ്ക്ക് അവർ താരങ്ങളുടെ പടം വാങ്ങും. പിന്നെ അവരുടെ ഇഷ്ടത്തിന് പടം ചെയ്തുകൊടുക്കണം. പിന്നെ അവർ പറയുന്നതായി അതിന്റെ വില. ക്രമേണ അതവരുടെ കച്ചവടായി മാറും. നമ്മുടെ നാടിന് ഉപകരിക്കുന്ന നികുതി അവരുടെ വീട്ടിലേക്ക് പോകും. ഒരു വ്യവസായം എന്ന രീതിയിൽ നമ്മുടെ നാട്ടിലെ ആളുകളാണ് ആ കച്ചവടം നടത്തേണ്ടത്. നമ്മുടെ ആളുകൾ പറയുന്നതാണ് അതിന്റെ വില, അവരല്ല അത് തീരുമാനിക്കേണ്ടത്’ – ഷൈന്‍ ടോം ചാക്കോ പറഞ്ഞു.
advertisement
ഇത് ഗവണ്‍മെന്‍റിന്‍റെ ശ്രദ്ധയില്‍പ്പെടുത്തണം. റിലീസ് ചെയ്ത് 20 ദിവസമാകുമ്പോഴേക്ക് സിനിമ ഒടിടിക്ക് കൊടുക്കുമ്പോള്‍ കാലക്രമേണ തിയേറ്റര്‍ വ്യവസായം ഇല്ലാതെയാകും. തിയേറ്ററുകളിലേക്ക് ആളുകള്‍ വരാതെയാകും. സിനിമ തന്നെ പ്രചോദിപ്പിച്ചത് തിയേറ്ററില്‍ കണ്ടതുകൊണ്ടാണ്, ആ വ്യവസായം നമ്മള്‍ കൈവിട്ട് കളയരുത്, കാരണം കൊറോണ കാലത്ത് ലോകത്തെ എല്ലാ ഇന്‍ഡസ്ട്രികളും നിലച്ചപ്പോഴും മലയാളത്തില്‍ നിന്ന് തുടര്‍ച്ചയായി റിലീസുകള്‍ ഉണ്ടായി. കേരളത്തില്‍ ടൂറിസം വികസിക്കണമെങ്കില്‍ ഇവിടേക്ക് കൂടുതല്‍ ഫ്ലൈറ്റ് സര്‍വീസുകള്‍ ലഭ്യമാക്കണമെന്നും ഷൈന്‍ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
October 06, 2023 11:46 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ബ്രിട്ടിഷുകാരെയും മറ്റ് രാജ്യക്കാരെയും പുറത്താക്കിയെങ്കിലും അവരിപ്പോൾ അവരുടെ വീടുകളിലിരുന്ന് ഭരണം തുടരുന്നു'; ഷൈന്‍ ടോം ചാക്കോ