ഹജ്ജ് യാത്രയ്ക്ക് ഒരുങ്ങി വിശ്വാസികൾ; തലശ്ശേരിയിൽ 510 തീർത്ഥാടകർക്ക് വാക്സിനേഷൻ നൽകി
Last Updated:
സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മത്തിനായി പോവാന്‍ തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് വാക്‌സിനേഷന്‍ നല്‍കി. കുത്തുപറമ്പ്, ധര്‍മ്മടം, തലശേരി മണ്ഡലങ്ങളില്‍ നിന്നുള്ള 510 പേര്‍ വാക്‌സിനേഷന്‍ സ്വീകരിച്ചു. ഹജ്ജ് തീര്‍ത്ഥാടനത്തിലെ ആദ്യ ബാച്ച് മേയ് 5ന് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും യാത്ര പുറപ്പെടും.
സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഹജ്ജ് കര്‍മ്മത്തിനായി പോവാന്‍ തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് വാക്‌സിനേഷന്‍ നല്‍കി. തലശ്ശേരി, കൂത്തുപറമ്പ്, ധര്‍മടം മണ്ഡലങ്ങളിലെ 510 പേര്‍ തലശ്ശേരി ഗവണ്‍മെൻ്റ് ആശുപത്രിയില്‍ വെച്ച് വാക്‌സിനേഷന്‍ സ്വീകരിച്ചു. നോമ്പ് കാലമായതിനാല്‍ സാധാരണ നൽകാറുള്ള തുള്ളിമരുന്നിന് പകരം കുത്തിവെപ്പാണ് നടത്തിയത്. ഹാജിമാര്‍ക്ക് മെനിഞ്ചൈറ്റിസ് വാക്‌സിനേഷനും പ്രായമേറിയവര്‍ക്കുള്ള സീസണല്‍ ഇന്‍ഫ്‌ളുവന്‍സ വാക്‌സിനേഷനുമാണ് നല്‍കുന്നത്.
തലശ്ശേരി മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ കാരായി ചന്ദ്രശേഖരന്‍, വാക്‌സിനേഷന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ അഷ്‌റഫ്, കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം ജാഫര്‍ ഒ വി, ഗവ. ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ രാജീവന്‍, ജില്ലാ ട്രൈനിങ്ങ് ഓര്‍ഗനൈസര്‍ നിസാര്‍ അതിരകം, ഹജ്ജ് ട്രൈനിങ്ങ് ഓര്‍ഗനൈസര്‍മാരായ സിറാജുദ്ധീന്‍ പി പി മുഹമ്മദ് നിസാര്‍ പടിപ്പുരക്കല്‍ എന്നിവരുടെ സാനിധ്യത്തിലാണ് വാക്‌സിനേഷന് തുടക്കം കുറിച്ചത്.
തലശ്ശേരി സി എച്ച് സെൻ്റര്‍, ഐ ആര്‍ പി സി തലശ്ശേരി, എസ് വൈ എസ് സാന്ത്വനം എന്നീ സന്നദ്ധ സംഘടന വളണ്ടിയര്‍മാരുടെ സഹായത്തോടെയാണ് ഹാജിമാര്‍ക്ക് വാക്സിനേഷന്‍ നല്‍കിയത്. ഹജ്ജ് തീര്‍ത്ഥാടനത്തിനായി തിരഞ്ഞെടുക്കപ്പെട്ടവരില്‍ ആദ്യ ബാച്ച് മേയ് 5ന് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് യാത്ര പുറപ്പെടും. കണ്ണൂര്‍ വിമാനത്താവളത്തില്‍ അനുവദിച്ച ഹജജ് ഹൗസ് മേയ് 4 മുതല്‍ സേവനങ്ങള്‍ നല്‍കി തുടങ്ങും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
Mar 21, 2026 1:13 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/Kannur/
ഹജ്ജ് യാത്രയ്ക്ക് ഒരുങ്ങി വിശ്വാസികൾ; തലശ്ശേരിയിൽ 510 തീർത്ഥാടകർക്ക് വാക്സിനേഷൻ നൽകി








