'മുകേഷ് എം.എൽ.എയുടെ കാര്യത്തിൽ വിപ്ലവപാർട്ടിയുടെ നിലപാട് എന്ത്?'

Last Updated:
മീ ടൂ വിവാദത്തിൽ ആരോപണവിധേയനായ കേന്ദ്രമന്ത്രി എം.ജെ അക്ബർ രാജവച്ചതിന് പിന്നാലെ സമാന ആരോപണം നേരിടുന്ന മുകേഷ് എം.എൽ.എയ്‌ക്കെതിരെ നടപടി സ്വീകരിക്കാത്തതിൽ സി.പി.എമ്മിനെ പരിഹസിച്ച് അഭിഭാഷകനും രാഷ്‌ട്രീയ നിരീക്ഷകനുമായ അഡ്വ. ജയശങ്കർ രംഗത്ത്.
മീ ടൂ ആരോപണത്തെ തുടർന്ന് എം.ജെ അക്‌ബർ രാജിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ടവരുടെ കൂട്ടത്തിൽ കോൺഗ്രസിനൊപ്പം ഇടതുപക്ഷ പാർട്ടികളുമുണ്ടായിരുന്നു. എന്നാൽ തുല്യ ആരോപണവിധേയനായ മുകേഷിനെതിരെ വിപ്ലവ പാർട്ടി എന്തു നടപടിയാണ് സ്വീകരിക്കാൻ പോകുന്നതെന്നും ഫേസ്ബുക്ക് പോസ്റ്റിൽ ജയശങ്കർ ചോദിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
'മീ ടൂ.. കളി കാര്യമായി. വിദേശ കാര്യ സഹമന്ത്രി എം.ജെ അക്ബർ രാജിവച്ചു. അഞ്ചു സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ അക്ബറിനെക്കൊണ്ട് രാജിവെപ്പിച്ച് ബി.ജെ.പി തടിയൂരി.
advertisement
രാജ്യത്തിനകത്തും പുറത്തുമുളള നിരവധി വനിതാ മാദ്ധ്യമപ്രവർത്തകർ ഏക സ്വരത്തിൽ ആരോപണം ഉന്നയിക്കുകയും കേന്ദ്രമന്ത്രി മേനകാഗാന്ധി പരാതിക്കാരെ ഭംഗ്യന്തരേണ പിന്തുണയ്‌ക്കുകയും ചെയ്‌തോടെ അക്ബറിന്റെ പതനം ഉറപ്പായിരുന്നു.
അക്ബറിന്റെ രാജി ആവശ്യപ്പെട്ടവരുടെ കൂട്ടത്തിൽ കോൺഗ്രസ് മാത്രമല്ല ഇടതുപക്ഷ പാർട്ടികളും ഉണ്ടായിരുന്നു. തുല്യനിലയിൽ ആരോപണ വിധേയനായ മുകേഷ് എം.എൽ.എയുടെ കാര്യത്തിൽ വിപ്ലവ പാർട്ടി എന്തു നിലപാട് സ്വീകരിക്കും എന്നാണ് ഇനി അറിയാൻ ബാക്കിയുള്ളത്'.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'മുകേഷ് എം.എൽ.എയുടെ കാര്യത്തിൽ വിപ്ലവപാർട്ടിയുടെ നിലപാട് എന്ത്?'
Next Article
advertisement
ആസാമില്‍ കഴിവുള്ളവരുണ്ടോയെന്ന് കര്‍ണാടക മന്ത്രി പ്രിയങ്ക് ഖാര്‍ഗെ; ചുട്ട മറുപടിയുമായി ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ
ആസാമില്‍ കഴിവുള്ളവരുണ്ടോയെന്ന് കര്‍ണാടക മന്ത്രി പ്രിയങ്ക് ഖാര്‍ഗെ;മറുപടിയുമായി ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ
  • ആസാമിലും ഗുജറാത്തിലും സെമികണ്ടക്ടർ നിക്ഷേപം നടത്തിയതിനെ പ്രിയങ്ക് ഖാർഗെ വിമർശിച്ചു.

  • പ്രിയങ്ക് ഖാര്‍ഖെയുടെ പ്രസ്താവന ആസാമിലെ യുവാക്കളെ അപമാനിക്കുന്നതാണെന്ന് ശര്‍മ.

  • പ്രിയങ്കിന്‍റെ പ്രസ്താവനയ്ക്കെതിരേ ബിജെപിയും രംഗത്തെത്തി

View All
advertisement