MBBS പരീക്ഷയിൽ ഉയർന്ന റാങ്ക്; പഠനചെലവിൽ ഇടപെട്ട് ആലപ്പുഴ കലക്ടർ; ആരതി ഇനി ഡോക്ടറാകും
- Published by:Jayesh Krishnan
- news18-malayalam
Last Updated:
കലക്ടറുടെ ഇടപെടലില്‍ ആരതിയുടെ പഠനച്ചെലവ് കൃഷ്ണ തേജയെ സിവിൽ സർവീസ് പരീക്ഷയ്ക്കു പരിശീലിപ്പിച്ച ബാലലത മല്ലവരപ്പാണ് ചെലവുകൾ ഏറ്റെടുക്കാമെന്ന് അറിയിച്ചു
ആലപ്പുഴ: എംബിബിഎസ് പരീക്ഷയിൽ ഉയർന്ന റാങ്ക് നേടിയ വിദ്യാര്‍ഥിനിയുടെ പഠനച്ചെലവില്‍ ഇടപ്പെട്ട് ആലപ്പുഴ കലക്ടർ വി ആർ കൃഷ്ണതേജ. ചാരുംമൂട് നൂറനാട് പുലിമേൽ തുണ്ടിൽ ഹരിദാസ്- പ്രസന്ന ദമ്പതികളുടെ മകൾ ആരതി ദാസിനാണ് എംബിബിഎസ് ആദ്യ അലോട്ട്മെന്റിൽ പാലക്കാട് മെഡിക്കൽ കോളജിൽ പ്രവേശനം ലഭിച്ചത്.
കലക്ടറുടെ ഇടപെടലില്‍ ആരതിയുടെ പഠനച്ചെലവ് കൃഷ്ണ തേജയെ സിവിൽ സർവീസ് പരീക്ഷയ്ക്കു പരിശീലിപ്പിച്ച ബാലലത മല്ലവരപ്പാണ് ചെലവുകൾ ഏറ്റെടുക്കാമെന്ന് അറിയിച്ചിരിക്കുകയാണിപ്പോള്‍. കഠിനാധ്വാനത്തിനൊടുവില്‍ രണ്ടാം ശ്രമത്തില്‍ ഉയർന്ന റാങ്ക് നേടാന്‍ ആരതിക്കായി.
ലോട്ടറി വിൽപനക്കാരനായ ഹരിദാസിന്റെയും അങ്കണവാടി വർക്കറായ പ്രസന്നയുടെയും തുച്ഛമായ വരുമാനം കൊണ്ടാണ് മക്കളെ പഠിപ്പിക്കുന്നതും കുടുംബം മുന്നോട്ട് പോകുന്നത്. പാലക്കാട് മെഡിക്കൽ കോളജിൽ മെറിറ്റിൽ പ്രവേശനം ലഭിച്ചെങ്കിലും 15–ാം തീയതി കോളജിൽ ക്ലാസ് തുടങ്ങുന്നതിന് മുന്നോടിയായി യൂണിഫോം, തുടക്കത്തിലെ ഫീസ്, മറ്റ് കാര്യങ്ങൾ എന്നിവയ്ക്കായി 40000 രൂപയോളം വേണ്ടിവരും. ഇത് കണ്ടെത്തുന്നതിനുള്ള ശ്രമത്തിലായിരുന്നു കുടുംബം.
advertisement
ഇതിനിടെയാണ് കലക്ടറുടെ ഇടപെടൽ ഉണ്ടായിരിക്കുന്നത്. ആരതിയുടെ അഞ്ച് വർഷത്തെ എല്ലാ ചെലവുകളും ബാലലത വഹിക്കും. പാലക്കാട് മെഡിക്കൽ കോളജിൽ മെറിറ്റിൽ പ്രവേശനം ലഭിച്ചതിനാൽ കോളജ് ഫീസ് പട്ടികജാതി വകുപ്പ് നൽകും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 12, 2022 12:31 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
MBBS പരീക്ഷയിൽ ഉയർന്ന റാങ്ക്; പഠനചെലവിൽ ഇടപെട്ട് ആലപ്പുഴ കലക്ടർ; ആരതി ഇനി ഡോക്ടറാകും