നടന്‍ ശ്രീനാഥ് ഭാസി ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ ഹൈക്കോടതിയിൽ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി
- Published by:Nandu Krishnan
- news18-malayalam
Last Updated:
എക്സൈസ് തന്നെ അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്നും അതിനാലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയെന്നും ശ്രീനാഥ് ഭാസി ഹര്‍ജിയില്‍ പറയുന്നു
നടന്‍ ശ്രീനാഥ് ഭാസി ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ ഹൈക്കോടതിയിൽ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ആലപ്പുഴയിൽ രണ്ടുകോടിരൂപ വിലയുള്ള മൂന്നു കിലോ ഹൈബ്രിഡ് കഞ്ചാവുമായായി പിടിയിലായ കണ്ണൂർ സ്വദേശിനി തസ്ലിമ സുൽത്താന സിനിമ മേഖലയിലുള്ളവർക്കടക്കം കഞ്ചാവ് എത്തിച്ചു നൽകിയിട്ടുണ്ടെന്ന് മൊഴിനൽകിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ ചില സിനിമാ താരങ്ങളെ ചോദ്യം ചെയ്യുമെന്നും എക്സൈസ് വ്യക്തമാക്കിയിരുന്നു.
അറസ്റ്റിലായ സ്ത്രീ തന്റെ പേര് മൊഴിനൽകിയതായി പറയുന്നുണ്ടെന്നും ഈ സാഹചര്യത്തിൽ തന്നെ അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്നും അത് തടയണമെന്നും കാട്ടിയാണ് ശ്രീനാഥ് ഭാസി മുൻകുർ ജാമ്യാപേക്ഷ നൽകിയത്. ശ്രീനാഥ് ഭാസിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ബെഞ്ച് ബുധനാഴ്ച പരിഗണിക്കും.
തസ്ലിമ സുൽത്താനയ്ക്കൊപ്പം ആലപ്പുഴ സ്വദേശി കെ. ഫിറോസി(26)നെയും എക്സൈസ് അറസ്റ്റ് ചെയ്തിരുന്നു. ചില സിനിമാ താരങ്ങൾക്ക് കഞ്ചാവ് എത്തിച്ചു നൽകിയിട്ടുണ്ടെന്ന പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ രണ്ട് സിനിമ നടൻമാർ ഇവരുമായി ചെയ്ത ചാറ്റുകളുടെ വിവരങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ഇവ ശാസ്ത്രീയമായി പരിശോധിച്ച ശേഷമേ നടൻമാരെ ചോദ്യം ചെയ്യു എന്നും പൊലീസ് എക്സൈസ് സംഘങ്ങൾ വ്യക്തമാക്കിയിരുന്നു. പിടിയിലായ രണ്ട് പ്രതികളും നിലവിൽ റിമാന്റിലാണ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
April 07, 2025 12:42 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
നടന്‍ ശ്രീനാഥ് ഭാസി ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ ഹൈക്കോടതിയിൽ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി