'പദവിയുടെ മഹത്വം കാത്തു സൂക്ഷിക്കുന്നതിൽ തീർത്തും പരാജയപ്പെട്ടു'; സ്പീക്കർക്കെതിരായ പ്രമേയം

Last Updated:

"കേസിൽ സ്പീക്കറെ കസ്റ്റംസ് ചോദ്യം ചെയ്യാൻ പോകുന്നുവെന്ന വാർത്ത ഞെട്ടലോടെയാണ് കേരളസമൂഹം കേട്ടത്."

തിരുവനന്തപുരം: പി. ശ്രീരാമകൃഷ്ണനെ സ്പീക്കർ സ്ഥാനത്തു നിന്നു നീക്കം ചെയ്യണമെന്ന പ്രമേയം ഇന്ന് നിയമസഭ ചർച്ച ചെയ്യും.  ജനാധിപത്യത്തിൻ്റെ ശ്രീകോവിലായ നിയമസഭയുടെ അന്തസ്സും യശസ്സും ഉയർത്തിപ്പിടിക്കുന്നതിനും അതിൻറെ ഔന്നത്യം കാത്തുസൂക്ഷിക്കുന്നതിനും ബാധ്യസ്ഥനായ സ്പീക്കർ അദ്ദേഹത്തിൻറെ പദവിയുടെ മഹത്വം കാത്തുസൂക്ഷിക്കുന്നതിൽ തീർത്തും പരാജയപ്പെട്ടതിനാൽ ശ്രീരാമകൃഷ്ണനെ നിയമസഭാ സ്പീക്കർ സ്ഥാനത്തു നിന്ന് നീക്കം ചെയ്യുന്നതിന് ഈ സഭ തീരുമാനിക്കുന്നെന്നാണ് പ്രമേയത്തിൽ പറയുന്നത്. ഭരണഘടനയുടെ അനുച്ഛേദം 179 (സി) അനുസരിച്ച് യു.ഡി.എഫിലെ എം ഉമ്മറാണ് പ്രമേയത്തിന് നോട്ടീസ് നൽകിയിരിക്കുന്നത്.
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ ഡിപ്ലോമാറ്റിക് ബാറേജിൽ സ്വർണം കടത്തിയെന്ന അതീവ ഗുരുതരവും രാജ്യദ്രോഹപരവുമായ കേസിലെ പ്രതികളായ എൻഐഎ സംശയിക്കുന്ന കുറ്റവാളികളുമായി സ്പീക്കർ പി. ശ്രീരാമകൃഷ്ണനുള്ള വ്യക്തിപരമായ ബന്ധവും സംശയകരമായ അടുപ്പവും സ്വർണക്കടത്ത് കേസിലെ ഒരു പ്രതിയുടെ വർക്ക് ഷോപ്പ് ഉദ്ഘാടനത്തിനും അതുമായി ബന്ധപ്പെട്ട ചടങ്ങുകളിലും സ്പീക്കറുടെ സാന്നിധ്യവും നിയമസഭയുടെ അന്തസ്സിനും ഔന്നത്യത്തിനും മാന്യതയ്ക്കും നിരക്കാത്തതുമാണെന്നും പ്രമേയത്തിൽ കുറ്റപ്പെടുത്തുന്നു.
advertisement
പ്രമേയം പൂർണരൂപത്തിൽ
"തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ ഡിപ്ലോമാറ്റിക് ബാറേജിൽ സ്വർണം കടത്തിയെന്ന അതീവ ഗുരുതരവും രാജ്യദ്രോഹപരവുമായ കേസിലെ പ്രതികളായ എൻഐഎ സംശയിക്കുന്ന കുറ്റവാളികളുമായി സ്പീക്കർ പി. ശ്രീരാമകൃഷ്ണനുള്ള വ്യക്തിപരമായ ബന്ധവും സംശയകരമായ അടുപ്പവും സ്വർണക്കടത്ത് കേസിലെ ഒരു പ്രതിയുടെ വർക്ക് ഷോപ്പ് ഉദ്ഘാടനത്തിനും അതുമായി ബന്ധപ്പെട്ട ചടങ്ങുകളിലും സ്പീക്കറുടെ സാന്നിധ്യവും നിയമസഭയുടെ അന്തസ്സിനും ഔന്നത്യത്തിനും മാന്യതയ്ക്കും നിരക്കാത്തതുമാണ്. കേസിൽ സ്പീക്കറെ കസ്റ്റംസ് ചോദ്യം ചെയ്യാൻ പോകുന്നുവെന്ന വാർത്ത ഞെട്ടലോടെയാണ് കേരളസമൂഹം കേട്ടത്. നിയമസഭയിലെ വിവിധ നിർമ്മാണ പ്രവർത്തനങ്ങൾ ഇ- നിയമസഭ, സഭാ ടിവി, ഫെസ്റ്റിവൽ ഓൺഡെമോക്രസി തുടങ്ങിയ പരിപാടികളിലെ ധൂർത്തും അഴിമതിയും ഇന്ന് ചർച്ചാ വിഷയമാണ്. മുമ്പ് മറ്റൊരു സ്പീക്കർക്കുമെതിരേ ഇത്തരം ഗുരുതരമായ ആരോപണങ്ങൾ ഉയർന്നു വന്നിട്ടില്ല.
advertisement
ജനാധിപത്യത്തിൻ്റെ ശ്രീകോവിലായ നിയമസഭയുടെ അന്തസ്സും യശസ്സും ഉയർത്തിപ്പിടിക്കുന്നതിനും അതിൻറെ ഔന്നത്യം കാത്തുസൂക്ഷിക്കുന്നതിനും ബാധ്യസ്ഥനായ സ്പീക്കർ അദ്ദേഹത്തിൻറെ പദവിയുടെ മഹത്വം കാത്തുസൂക്ഷിക്കുന്നതിൽ തീർത്തും പരാജയപ്പെട്ടതിനാൽ ശ്രീരാമകൃഷ്ണനെ നിയമസഭാ സ്പീക്കർ സ്ഥാനത്തു നിന്ന് നീക്കം ചെയ്യുന്നതിന് ഈ സഭ തീരുമാനിക്കുന്നു."
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'പദവിയുടെ മഹത്വം കാത്തു സൂക്ഷിക്കുന്നതിൽ തീർത്തും പരാജയപ്പെട്ടു'; സ്പീക്കർക്കെതിരായ പ്രമേയം
Next Article
advertisement
Arivaan | 'പ്രേമം' സിനിമയിലെ മലർ മിസിന്റെ ചുള്ളൻ മുറച്ചെറുക്കനെ ഓർമ്മയുണ്ടോ? അനന്ത് നാഗ് നായകനാവുന്ന 'അറിവാൻ' ട്രെയ്‌ലർ
'പ്രേമം' സിനിമയിലെ മലർ മിസിന്റെ ചുള്ളൻ മുറച്ചെറുക്കനെ ഓർമ്മയുണ്ടോ? അനന്ത് നാഗ് നായകനാവുന്ന 'അറിവാൻ' ട്രെയ്‌ലർ
  • അനന്ത് നാഗ് നായകനാവുന്ന തമിഴ് ഇൻവെസ്റ്റിഗേഷൻ ത്രില്ലർ 'അറിവാൻ' ട്രെയ്‌ലർ റിലീസായി.

  • അനന്ത് നാഗ്, ജനനി, റോഷ്നി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ പ്രസാദ് സംവിധാനം.

  • നവംബർ ഏഴിന് എ.സി.എം. സിനിമാസ്, പവിത്ര ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്ന ചിത്രം.

View All
advertisement