advertisement

അമൽ ജ്യോതിയിൽ ജൂണിൽ ജീവനൊടുക്കിയ ശ്രദ്ധയുടെ പേരിൽ പൊലീസ് കണ്ടെത്തിയ കുറിപ്പ് എട്ടു മാസം മുമ്പുള്ളതെന്ന് പിതാവ്

Last Updated:

ശ്രദ്ധ എഴുതിയെന്നു പറയുന്ന കുറിപ്പ് സുഹൃത്തുക്കൾക്കു സ്നാപ് ചാറ്റിൽ 2022 ഒക്ടോബറിൽ മെസേജായി അയച്ചതാണെന്നും ഇപ്പോള്‍ സാഹചര്യം മാറ്റി ഉപയോഗിക്കുകയാണെന്നും പിതാവ്

ശ്രദ്ധ സതീഷ്
ശ്രദ്ധ സതീഷ്
കോട്ടയം: കാഞ്ഞിരപ്പള്ളി അമൽജ്യോതി എഞ്ചിനീയറിങ് കോളേജ് ഹോസ്റ്റലിൽ വിദ്യാർത്ഥിനി ശ്രദ്ധ സതീഷ് ജീവനൊടുക്കിയ സംഭവത്തിൽ, പൊലീസ് കണ്ടെത്തിയ കുറിപ്പ് എട്ടുമാസം മുൻപുള്ളതെന്ന് പിതാവ്. ശ്രദ്ധ സഹപാഠിക്കെഴുതിയ കുറിപ്പ് ഹോസ്റ്റൽ മുറിയിൽനിന്ന് കഴിഞ്ഞ ദിവസം കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. ‘നിന്നോടു വാങ്ങിയ പാന്റ്സ് കട്ടിലിൽ വച്ചിട്ടുണ്ട്, ഞാൻ പോവുകയാണ്’ എന്നു മാത്രമാണ് കുറിപ്പിലുണ്ടായിരുന്നതെന്ന് ജില്ലാ പൊലീസ് മേധാവി കെ കാർത്തിക് അറിയിച്ചു.
എന്നാൽ, ശ്രദ്ധ എഴുതിയെന്നു പറയുന്ന കുറിപ്പ് സുഹൃത്തുക്കൾക്കു സ്നാപ് ചാറ്റിൽ 2022 ഒക്ടോബറിൽ മെസേജായി അയച്ചതാണെന്നും ഇപ്പോള്‍ സാഹചര്യം മാറ്റി ഉപയോഗിക്കുകയാണെന്നും പിതാവ് പി പി സതീശൻ ആരോപിച്ചു. ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ വിശ്വാസമില്ലെന്നും പിതാവ് പറഞ്ഞു.
 ശ്രദ്ധയുടെ മരണത്തിൽ അന്വേഷണത്തിൽ ആശങ്ക പ്രകടിപ്പിച്ച് ശ്രദ്ധയുടെ കുടുംബം രംഗത്തുവന്നിരുന്നു. കോളേജ് മാനേജ്മെന്റിനെ സഹായിക്കാനും അപകീർത്തിപ്പെടുത്താനുമാണ് പൊലീസ് ശ്രമിക്കുന്നതെന്നും ശ്രദ്ധയുടെ അച്ഛൻ പറഞ്ഞു. കോട്ടയം എസ്‌പി ശ്രദ്ധയുടെ ആത്മഹത്യാ കുറിപ്പെന്ന നിലയിൽ ഉയർത്തിക്കാട്ടിയ തെളിവ് വ്യാജമാണെന്ന് ശ്രദ്ധയുടെ സഹോദരൻ ആരോപിച്ചു. മുൻപ് സമൂഹമാധ്യമത്തിൽ സുഹൃത്തുക്കളോട് പങ്കുവെച്ച സന്ദേശം സാഹചര്യം മാറ്റി ഉപയോഗിക്കുകയാണെന്നാണ് കുടുംബം പറയുന്നത്.
advertisement
ശ്രദ്ധയുടേത് ആത്മഹത്യ എന്ന് വരുത്തി തീർക്കാനുള്ള പൊലീസ് നീക്കം അംഗീകരിക്കില്ലെന്നും കുടുംബം വ്യക്തമാക്കി. ശ്രദ്ധയുടെ മരണത്തെ തുടർന്ന് കോളേജിലുണ്ടായ സമരം അവസാനിപ്പിക്കുന്നതിനടക്കം വിളിച്ച യോഗങ്ങളിൽ കുടുംബാംഗങ്ങളെ പങ്കെടുപ്പിക്കാത്ത സർക്കാർ നടപടിയെയും കുടുംബം എതിർത്തു. കേസുമായി ബന്ധപ്പെട്ട് കുടുംബത്തെ വിളിക്കാനോ സംസാരിക്കാനോ പൊലീസ് തയാറാകുന്നില്ലെന്ന് അച്ഛനും സഹോദരനുമടക്കം ബന്ധുക്കൾ കുറ്റപ്പെടുത്തി.
advertisement
ഇതുവരെ കേട്ടു കേള്‍വി ഇല്ലാതിരുന്ന ആത്മഹത്യക്കുറിപ്പിനെ പറ്റി ഇപ്പോള്‍ പൊലീസ് പറയുന്നതില്‍ ദുരൂഹത ഉണ്ടെന്ന സംശയമാണ് ക്യാമ്പസിലെ വിദ്യാര്‍ത്ഥികളും പങ്കുവയ്ക്കുന്നത്. അതേസമയം, ശ്രദ്ധ സതീഷിന്റെ മരണവും തുടർസംഭവങ്ങളുടെയും അടിസ്ഥാനത്തിൽ പൊലിസ് സംരക്ഷണം ആവശ്യപ്പെട്ട് അമൽ ജ്യോതി കോളേജ് അധിക്യതർ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. കോളേജിന്റെ പ്രവർത്തനം തടസപ്പെടുത്തുന്നുവെന്നാണ് ഹർജിയിൽ ആരോപിച്ചിരിക്കുന്നത്.
advertisement
ഇതിനിടെ സംഭവത്തിൽ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ഡിവൈഎസ്പി ടി എം വർഗീസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇന്നലെ കോളജിലെത്തി ഹോസ്റ്റൽ മുറിയിലും ലാബിലും പരിശോധന നടത്തി.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
അമൽ ജ്യോതിയിൽ ജൂണിൽ ജീവനൊടുക്കിയ ശ്രദ്ധയുടെ പേരിൽ പൊലീസ് കണ്ടെത്തിയ കുറിപ്പ് എട്ടു മാസം മുമ്പുള്ളതെന്ന് പിതാവ്
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement