ഇന്റർഫേസ് /വാർത്ത /Kerala / App for toddy | കളളിലെ മായം തടയാൻ ആപ്പ് വരുന്നു; ചെത്തു മുതൽ വിൽപ്പന വരെ നിരീക്ഷിക്കും

App for toddy | കളളിലെ മായം തടയാൻ ആപ്പ് വരുന്നു; ചെത്തു മുതൽ വിൽപ്പന വരെ നിരീക്ഷിക്കും

An app to stop adulterated liqour | 'ട്രാക്ക് ആൻഡ് ട്രെയ്‌സ്' സംവിധാനത്തിലാകും പ്രവർത്തനം

An app to stop adulterated liqour | 'ട്രാക്ക് ആൻഡ് ട്രെയ്‌സ്' സംവിധാനത്തിലാകും പ്രവർത്തനം

An app to stop adulterated liqour | 'ട്രാക്ക് ആൻഡ് ട്രെയ്‌സ്' സംവിധാനത്തിലാകും പ്രവർത്തനം

  • Share this:

എന്തിനും ഏതിനും ടെക്നോളജി വികസിച്ച കാലത്ത് കള്ളിലെ മായം കണ്ടെത്താനും (adulteration in toddy) ആപ്പ് വരുന്നു. എക്സൈസ് വകുപ്പ് മുൻകൈ എടുത്താണ് ഈ ആപ്പ് വികസിപ്പിക്കുന്നത്. കള്ള് ചെത്ത് മുതൽ ഷാപ്പിൽ എത്തുന്നതുവരെയുള്ള ക്രമക്കേടുകൾ കണ്ടെത്താൻ ആപ്പ് ഉപകരിക്കും. ഏറെ നാളുകളായുള്ള ടോഡി ബോർഡ് രൂപവത്ക്കരണത്തിന്റെ ഭാഗമായാവും ആപ്പ് നിലവിൽ വരിക. ഇന്ത്യൻ ഇസ്ടിട്യൂറ്റ് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ആൻഡ് മാനേജ്‌മന്റ് ഓഫ് കേരളയുടെ സഹകരണത്തോടെ ആപ്പ് വികസിപ്പിക്കും. ബജറ്റ് വിഹിതമായ 50 ലക്ഷം രൂപ ചിലവിട്ടാകും ഇതിന്റെ പ്രവർത്തനം.

ജിയോ മാപ്പിംഗ് ഉൾപ്പെടുന്ന ഡിജിറ്റൽ സങ്കേതങ്ങൾ ഉൾപ്പെടുത്തിയാകും ആപ്പ് വികസിപ്പിക്കുക. പ്രാരംഭ ഘട്ടത്തിൽ പാലക്കാട് ചിറ്റൂർ കള്ളിനെയാകും ആപ്പ് പ്രവർത്തനം പരീക്ഷിക്കാൻ തിരഞ്ഞെടുക്കുക. 'ട്രാക്ക് ആൻഡ് ട്രെയ്‌സ്' സംവിധാനത്തിലാകും പ്രവർത്തനം. പലപല ഘട്ടങ്ങളായാണ് ഈ പ്രവർത്തനം.

തെങ്ങിന്റെ എണ്ണം, കള്ളിന്റെ അളവ്, ഷാപ്പിൽ എത്തുന്നത് വരെയുള്ള വിവരങ്ങൾ എന്നിവ ഇവിടെ രേഖപ്പെടുത്തും. പോകും വഴിയേ കള്ളിന് മായം കലരുന്നുണ്ടോ, വണ്ടി വഴിമാറുന്നോ എന്നെല്ലാമുള്ള രേഖപ്പെടുത്തൽ സാധ്യമാണ്.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

കള്ള് ചെത്താനുള്ള തെങ്ങുകളും ലഭ്യമാകണമെങ്കിൽ ഡിജിറ്റൽ വഴി തന്നെ സ്വീകരിക്കണം. ഇക്കുറി പെർമിറ്റ് പുതുക്കൽ ഓൺലൈൻ ആയ സാഹചര്യത്തിൽ, അടുത്ത വർഷം ഷാപ്പുകളുടെ വിൽപ്പനയും ഡിജിറ്റൽ മാർഗത്തിൽ നടക്കും. പെർമിറ്റ് ഓൺലൈൻ ആക്കിയ ശേഷം, പത്തനംതിട്ടയിലെ ഏഴു റേഞ്ചുകളിലായി ഉണ്ടായിരുന്ന ഷാപ്പുകളുടെ എണ്ണം 117ൽ നിന്നും 57 ആയി മാറുകയും, നിലവിൽ എണ്ണം 47 ആവുകയും ചെയ്‌തു.

നിശ്ചയിച്ച മാനദണ്ഡങ്ങളുടെ പേരിലാണ് ഷാപ്പുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞത്. ശുചിമുറി ഉൾപ്പെടെ ഹരിതചട്ടത്തിന് കീഴിലായി.

സർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനമനുസരിച്ച്, കള്ള് വ്യവസായം സംഘടിപ്പിക്കുക, വികസിപ്പിക്കുക, പ്രോത്സാഹിപ്പിക്കുക, തൊഴിൽ ഉറപ്പാക്കുക, സർക്കാർ കാലാകാലങ്ങളിൽ നിശ്ചയിക്കുന്ന പ്രവർത്തനങ്ങൾ നടത്തുക എന്നിവയാണ് ടോഡി ബോർഡിന്റെ ചുമതല. ബോർഡ് ഉപഭോക്താക്കൾക്ക് സ്വാഭാവിക കള്ളിന്റെ ലഭ്യത ഉറപ്പുവരുത്തണം, വൻതോതിൽ ഉൽപ്പാദനം നടക്കുന്ന സ്ഥലങ്ങളിൽ നിന്ന് കള്ള് ശേഖരിച്ച് സംഭരിച്ച് മറ്റ് ആവശ്യമായ സ്ഥലങ്ങളിലേക്ക് കൊണ്ടുപോകൽ, കള്ളിൽ നിന്ന് മൂല്യവർധിത ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിനുള്ള സംരംഭങ്ങൾ ആരംഭിക്കൽ, സംഭരിക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കൽ, ഉൽപ്പാദനം കൂടുതലുള്ള സമയത്ത് ഉൽപ്പാദിപ്പിക്കുന്ന അധിക കള്ള് സംരക്ഷിക്കൽ എന്നിവ ബോർഡിൻറെ പ്രവർത്തനങ്ങളിൽ വിഭാവനം ചെയ്തിട്ടുണ്ട്.

അത്യുൽപ്പാദനശേഷിയുള്ള കള്ള് ഉൽപ്പാദിപ്പിക്കുന്ന തെങ്ങ് വളർത്തുക, കള്ള് ഷാപ്പുകൾ നടത്തുന്നതിന് സ്ഥിരം കെട്ടിടങ്ങൾ നിർമ്മിക്കുക, ആവശ്യത്തിന് കള്ളുഷാപ്പുകൾ നടത്തുക, ടൂറിസം കേന്ദ്രങ്ങളിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ കള്ള് പാർലറുകൾ സ്ഥാപിക്കുക, നിലവിലുള്ളവർക്കും പുതുതായി വരുന്നവർക്കും ആവശ്യമായ പരിശീലനം നൽകാനും ബോർഡ് മുൻകൈയെടുക്കും. കള്ള് മേഖലയിൽ, വ്യവസായത്തെക്കുറിച്ചുള്ള സ്ഥിതിവിവരക്കണക്കുകൾ സൂക്ഷിക്കുക, തൊഴിലാളികൾക്കും കർഷകർക്കും വിജ്ഞാന കേന്ദ്രങ്ങൾ തുറക്കുക, ജേണലുകൾ പ്രസിദ്ധീകരിക്കുക, ഈ മേഖലയിൽ ആവശ്യമായ ഗവേഷണം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് മറ്റുപ്രവർത്തനങ്ങൾ.

First published:

Tags: Toddy