അങ്കണവാടി ജീവനക്കാരുടെ സേവന വേതന വ്യവസ്ഥ പരിഷ്‌കരിക്കും : മന്ത്രി വീണാ ജോര്‍ജ്
- Published by:ASHLI
- news18-malayalam
Last Updated:
സംസ്ഥാനത്തെ 33,120 അങ്കണവാടികളിലാണ് പ്രവേശനോത്സവം സംഘടിപ്പിച്ചത്
അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍മാരുടെ സേവന വേതന വ്യവസ്ഥ പരിഷ്‌കരിക്കാന്‍ പ്രത്യേകം കമ്മിറ്റി രൂപീകരിച്ചതായി ആരോഗ്യ വനിതാ ശിശു വികസനവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അങ്കണവാടി പ്രവേശനോത്സവം സംസ്ഥാനതല ഉദ്ഘാടനം മെഴുവേലി മുള്ളന്‍വാതുക്കല്‍ 72ാം നമ്പര്‍ അങ്കണവാടിയില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കമ്മിറ്റി റിപ്പോര്‍ട്ട് വൈകാതെ സമര്‍പ്പിക്കും.
അങ്കണവാടി ജീവനക്കാര്‍ക്ക് കൂടുതല്‍ വേതനം നല്‍കുന്നത് കേരളത്തിലാണ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രാധാന്യം നല്‍കുന്നതിനാണ് വനിതാ ശിശു വികസന വകുപ്പ് സര്‍ക്കാര്‍ പ്രത്യേകമായി രൂപീകരിച്ചത്. സംസ്ഥാനത്തെ 33,120 അങ്കണവാടികളിലാണ് പ്രവേശനോത്സവം സംഘടിപ്പിച്ചത്.
കുട്ടിയുടെ ശാരീരിക, മാനസിക, ബൗധിക വളര്‍ച്ചയില്‍ ആദ്യത്തെയും പ്രധാനപ്പെട്ടതുമായ സ്വാധീനം ചെലുത്തന്ന ഇടങ്ങളാണിവ. 215 സ്മാര്‍ട്ട് അങ്കണവാടികളുടെ നിര്‍മാണം പുരോഗമിക്കുന്നു. 2400 അങ്കണവാടികള്‍ വൈദ്യുതീകരിച്ചു.
ഈ വര്‍ഷം മുതല്‍ കുട്ടികള്‍ക്ക് ആഴ്ചയില്‍ മൂന്ന് ദിവസം മുട്ടയും പാലും നല്‍കും. പ്രത്യേകം ശ്രദ്ധയും പരിചരണവും ആവശ്യമുള്ള കുട്ടികള്‍ക്ക് വനിതാ ശിശു വികസന വകുപ്പ് നടപ്പാക്കുന്ന 'കാവല്‍ പ്ലസ്' പോലുള്ള പദ്ധതി രാജ്യത്തിന് മാതൃകയെന്ന് സുപ്രീം കോടതി വിലയിരുത്തിയിട്ടുണ്ട്.
advertisement
പ്രീ സ്‌കൂള്‍ കുട്ടികള്‍ക്ക് പോഷകാഹാരം ക്രമീകരിച്ച് നല്‍കുന്നതിനുള്ള പരിഷ്‌കരിച്ച മാതൃക ഭക്ഷണ മെനു മന്ത്രി പ്രകാശനം ചെയ്തു.കുട്ടികളുടെ വളര്‍ച്ച നിരിക്ഷീച്ച് അവലോകനം ചെയ്യുന്നതിന് വകുപ്പ് തയ്യാറാക്കിയ കുഞ്ഞൂസ് കാര്‍ഡ് വിതരണം, വെല്‍ക്കം കിറ്റ്, സഞ്ജു സാംസണ്‍ ഫൗണ്ടേഷന്‍ വഴി നല്‍കിയ ബാഗുകളുടെ വിതരണം എന്നിവ മന്ത്രി നിര്‍വഹിച്ചു.
അങ്കണവാടിയില്‍ നിന്ന് ഈ അധ്യയന വര്‍ഷം സ്‌കൂളിലേക്ക് പോകുന്ന കരുന്നുകള്‍ക്കായി പ്രത്യേക പരിപാടിയും നടന്നു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം അധ്യക്ഷനായി. വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ ഹരിത വി കുമാര്‍, ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍, പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. എസ്. അനീഷ് മോന്‍, മെഴുവേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പിങ്കി ശ്രീധര്‍,
advertisement
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അശ്വതി വിനോജ്, ജില്ലാ പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ ആര്‍. അജയകുമാര്‍, ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ ജിജി മാത്യു, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍മാരായ പോള്‍ രാജന്‍, ലാലി ജോണ്‍, വി. എം മധു, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനില ചെറിയാന്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
June 03, 2025 8:03 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
അങ്കണവാടി ജീവനക്കാരുടെ സേവന വേതന വ്യവസ്ഥ പരിഷ്‌കരിക്കും : മന്ത്രി വീണാ ജോര്‍ജ്