advertisement

കല്ലുവെച്ച നുണ പറയുന്നതാര്? കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ പി.കെ ബിജുവിനെതിരായ ആരോപണങ്ങളിൽ ഉറച്ച് അനില്‍ അക്കര

Last Updated:

കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ ​കോൺ​ഗ്രസ് നേതാവ് അനിൽ അക്കര ഉന്നയിച്ച ആരോപണങ്ങൾ തള്ളി മുൻ എംപി പികെ ബിജു നേരത്തെ രംഗത്തെത്തിയിരുന്നു

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ പി.കെ ബിജുവിനെതിരായ ആരോപണങ്ങളിൽ ഉറച്ച് മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ അനിൽ അക്കര. താൻ പുറത്തുവിട്ട രേഖകൾ വ്യാജമെങ്കിൽ സിപിഐഎം ജില്ലാ നേതൃത്വത്തോട് നിയമനടപടി സ്വീകരിക്കാനും അദ്ദേഹം വെല്ലുവിളിച്ചു. കരുവന്നൂർ കേസ് ആദ്യം അന്വേഷിച്ചത് പി കെ ബിജുവാണ്. സിപിഎമ്മിന്റെ അന്വേഷണ കമ്മീഷൻ അംഗമായിരുന്നില്ലെന്ന് പി കെ ബിജുവിനെ വാദം അപഹാസ്യം എന്നും അനിൽ അക്കര പറഞ്ഞു.
കഴിഞ്ഞ എട്ടിന് തൃശൂർ കോർപ്പറേഷൻ കൗൺസിലിൽ കരുവന്നൂർ വിഷയം ഉയർന്നു വന്നപ്പോൾ തന്നെ കമ്മീഷൻ അംഗമായിരുന്ന പി കെ സാജൻ തന്നെ കരുവന്നൂരിൽ കമ്മീഷണർ നിയോഗിച്ച കാര്യം വെളിപ്പെടുത്തിയതാണ്. പിന്നെങ്ങനെ ഇത്ര പെട്ടെന്ന് അന്വേഷണ കമ്മീഷൻ ഇല്ലാതാകുമെന്നും അനിൽ അക്കര ചോദിച്ചു. കേസിൽ ഒന്നാംപ്രതിയായ സതീഷ് കുമാറിനെ ഒഴിവാക്കിയതിനു പിന്നിലും പി കെ ബിജുവിന്റെ ഇടപെടലാണ്. സംഭവത്തിൽ ആദ്യം അന്വേഷണം നടത്തിയ പി കെ ബിജുവിന്റെ നേതൃത്വത്തിലുള്ള കമ്മീഷൻ തെളിവുകൾ മറച്ചു പിടിക്കാനാണ് ശ്രമിച്ചതെന്നു അനില്‍ അക്കര പറഞ്ഞു.
advertisement
കല്ലുവെച്ച നുണ പറയുന്നതാര്? കരുവന്നൂർ ബാങ്കിലെ സിപിഎം കമ്മീഷൻ അംഗമായ പി കെ ബിജു പറയുന്നു അങ്ങനെ ഒരു കമ്മീഷൻ ഇല്ലെന്ന്. പാർട്ടിയാപ്പീസിൽ ഇരിക്കുന്ന അന്വേഷണ റിപ്പോർട്ട് ഇന്ന് അരിയങ്ങാടിയിൽപ്പോലും കിട്ടും. കാലം മാറി ഇരുമ്പ് മറയ്ക്ക് തുരുമ്പായി ഓട്ടവീണു .  താനാരാണെന്ന് തനിക്കറിയില്ലെങ്കിൽ താൻ ചോദിക്ക് താനാരാണെന്ന്
അതാണ് ഇപ്പോൾ ഓർമ്മവരുന്നത്- അനില്‍ അക്കര ഫേസ്ബുക്കില്‍ കുറിച്ചു.
കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ ​കോൺ​ഗ്രസ് നേതാവ് അനിൽ അക്കര ഉന്നയിച്ച ആരോപണങ്ങൾ തള്ളി മുൻ എംപി പികെ ബിജു നേരത്തെ രംഗത്തെത്തിയിരുന്നു. ആരോപണങ്ങൾ രാഷ്ട്രീയ ലക്ഷ്യം വച്ചുള്ളതാണെന്നു അദ്ദേഹം പ്രതികരിച്ചു. അനിൽ അക്കരയുടെ ആരോപണങ്ങൾക്കെതിരെ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പികെ ബിജു.
advertisement
നിൽ അക്കര ഉന്നയിച്ച ആരോപണങ്ങൾ നട്ടാൽ കുരുക്കാത്ത നുണകളാണെന്നു പികെ ബിജു വ്യക്തമാക്കി. അനിൽ അക്കര വ്യക്തിഹത്യ നടത്തുകയാണ്. അരോപണങ്ങളെ രാഷ്ട്രീയമായി നേരിടും. നിയമപരമായ നടപടികളും അദ്ദേഹത്തിനെതിരെ സ്വീകരിക്കുമെന്നു പികെ ബിജു പ്രതികരിച്ചു.
ഇഡി ഇതുവരെ വിളിച്ചിട്ടില്ല. വിളിച്ചാൽ പോകും. കേസുമായി ബന്ധപ്പെട്ട ഒരു അന്വേഷണ കമ്മീഷനിലും താൻ അം​ഗമല്ല. കേസുമായി ബന്ധപ്പെട്ട് പാർട്ടി അന്വേഷണം നടത്തിയോ എന്ന കാര്യം അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.കേസിലെ പ്രതികളുമായി തനിക്കൊരു ബന്ധവുമില്ല. പ്രതിയുമായി ഫോൺ ചെയ്തുവെന്ന ആരോപണം പച്ചക്കള്ളമാണ്. ഇതിന്റെയൊക്കെ തെളിവുകൾ പുറത്തു വിടാൻ അനിൽ അക്കര തയ്യാറാകണമെന്നു പികെ ബിജു ആവശ്യപ്പെട്ടു. കള്ളപ്പണക്കാരായ മെന്റർമാരില്ല. തന്റെ മെന്റർ പാർട്ടിയാണെന്നും പി.കെ ബിജു പറഞ്ഞു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കല്ലുവെച്ച നുണ പറയുന്നതാര്? കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ പി.കെ ബിജുവിനെതിരായ ആരോപണങ്ങളിൽ ഉറച്ച് അനില്‍ അക്കര
Next Article
advertisement
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
  • നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തിൽ ഇടതു മുന്നണിക്ക് വിജയം ഗോവിന്ദന്റെ പാർട്ടി ശക്തി വർദ്ധിപ്പിക്കും

  • ഇടതു മുന്നണി പരാജയപ്പെട്ടാൽ എം വി ഗോവിന്ദൻക്ക് പാർട്ടി സെക്രട്ടറി സ്ഥാനം നിലനിർത്താൻ ബുദ്ധിമുട്ടും

  • കണ്ണൂരിൽ ഇടതുപക്ഷത്തിന് തിരിച്ചടി വന്നാൽ എം വി ഗോവിന്ദന്റെ രാഷ്ട്രീയ ഭാവി കൂടുതൽ അനിശ്ചിതമാകും

View All
advertisement