advertisement

'ഒന്നുകില്‍ രാജാവായി വാഴാം; അല്ലെങ്കില്‍ പിണറായിയുടെ വേലക്കാരനായി എച്ചിലെടുത്ത് കഴിയാം'; ഗോപിനാഥിനോട് അനില്‍ അക്കര

Last Updated:

ഗോപിനാഥിനെപ്പോലുള്ള ജനപിന്തുണയുള്ള നേതാക്കള്‍ എന്തിനാണ് സ്ഥാനമാനങ്ങള്‍ക്ക് പിറകെ ഓടുന്നതെന്ന് അനില്‍ അക്കര ചോദിക്കുന്നു

പാലക്കാട് ജില്ലയിലെ മുതിര്‍ന്ന നേതാവും മുന്‍ എംഎല്‍എയുമായ എ വി ഗോപിനാഥ് കോണ്‍ഗ്രസ് വിട്ടതിനോട് പ്രതികരിച്ച് അനില്‍ അക്കര എം.എല്‍.എ. പാര്‍ട്ടി അംഗത്വം രാജിവെച്ചതിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ചും രംഗത്തെത്തിയിരുന്നു. ഡിസിസി പട്ടിക പുറത്തു വന്നതിനു പിന്നാലെയാണ് ഗോപിനാഥ് പാര്‍ട്ടി അംഗത്വം രാജിവെച്ചത്.
ഗോപിനാഥിനെപ്പോലുള്ള ജനപിന്തുണയുള്ള നേതാക്കള്‍ എന്തിനാണ് സ്ഥാനമാനങ്ങള്‍ക്ക് പിറകെ ഓടുന്നതെന്ന് അനില്‍ അക്കര ചോദിക്കുന്നു. ഗോപിനാഥ് കോണ്‍ഗ്രസില്‍ നിന്ന് പോയാല്‍ അല്പം സമയമെടുത്താലും പേരുങ്ങോട്ടുക്കുറിശ്ശിയില്‍ മറ്റൊരാളുവരുമെന്നും അത് കാലത്തിന്റെ ശീലമാണെന്നും അദ്ദേഹം പറഞ്ഞു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം
സ്നേഹം നിറഞ്ഞ ഗോപിയേട്ടാ
നിങ്ങളെപ്പോലുള്ള ജനപിന്തുണയുള്ള നേതാക്കൾ എന്തിനാണ് സ്ഥാനമാനങ്ങൾക്ക് പിറകെ ഓടുന്നത്?
പെരുങ്ങോട്ടുക്കുറിശ്ശിക്കാർ നിങ്ങളെ
ആ നാട്ടിലെ രാജാവാക്കിയത്,
പാലക്കാട്‌ ഡിസിസി പ്രസിഡന്റ്‌ പദവിയിൽ വീണ്ടും വീണ്ടും അവരോധിക്കാനല്ല, കോൺഗ്രസുകാരനായ ഗോപിയെ അങ്ങനെ കാണാനാണ് ഞങ്ങൾ
advertisement
പുതിയ തലമുറ ആഗ്രഹിക്കുന്നത്.
ഞാൻ അടാട്ട് മണ്ഡലം യൂത്ത് കോൺഗ്രസ്സ് പ്രസിഡണ്ടായിരുന്ന കാലത്ത് മുപ്പത് കൊല്ലം മുൻപ്
നിങ്ങൾ mla യും ഡിസിസി പ്രസിഡന്റും, കെപിസിസി ഭാരവാഹിയും ഒക്കെയായി,
നിങ്ങൾ വഹിക്കാത്ത ഏത് പദവിയാണ് ഇനിയുള്ളത്.പെരുങ്ങോട്ടുക്കുറിശ്ശി
ഗ്രാമ പഞ്ചായത്തിൽ പ്രസിഡന്റ്‌,
ബാങ്ക് പ്രസിഡന്റ്‌ പദവികൾ അവിടെ നിങ്ങൾക്ക് പകരം ആരെങ്കിലും
ചോദിച്ചു വന്നിട്ടുണ്ടോ?
അല്ലെങ്കിൽ ആർക്കെങ്കിലും കൊടുത്തിട്ടുണ്ടോ?
ആദ്യം ഈ പദവികൾ കൈമാറി മാതൃക കാണിച്ചാൽ ഞാൻ നിങ്ങളുടെകൂടെ, അല്ലെങ്കിലും ഗോപിയേട്ടനെ ഞാൻ ഇഷ്ടപെടും.  നിങ്ങൾക്ക് പകരം വെയ്ക്കാൻ പാലക്കാട്‌ കോൺഗ്രസിൽ അല്ല പാലക്കാട്‌ മാറ്റാളില്ല.
advertisement
പക്ഷെ നിങ്ങൾ കോൺഗ്രസിൽ നിന്ന് പോയാൽ അല്പം സമയമെടുത്താലും പേരുങ്ങോട്ടുക്കുറിശ്ശിയിൽ മറ്റൊരാളുവരും.
അത് കാലത്തിന്റെ ശീലമാണ്.
അടാട്ട് ഗ്രാമ പഞ്ചായത്ത്‌ ഭരണവും എന്റെ വാർഡും നഷ്ടപെട്ടപ്പോൾ ജീവൻ നഷ്ടപ്പെട്ട ആളാണ് ഞാൻ.
അത് അനുഭവിക്കുമ്പോഴേ അറിയൂ,
കോൺഗ്രസ്സിനകത്തെ സ്വാതന്ത്ര്യം
ഗോപിയേട്ടന് മറ്റൊരു പാർട്ടിയിലും കിട്ടില്ല.
ഒരു കാര്യം ഉറപ്പ് എന്ത് നഷ്ടമുണ്ടായാലും
പ്രീ ഡിഗ്രീ പഠനാകാലം കഴിഞ്ഞ് അമല ആശുപത്രിയിക്ക് മുന്നിൽ ടൂറിസ്റ്റ് ടാക്സി ഓടിച്ചു നടന്നിരുന്ന എന്നെ
advertisement
അനിൽ അക്കരയാക്കിയത് എന്റെ പാർട്ടിയാണ് ഈ പാർട്ടി എന്റെ ജീവിതം മുഴുവൻ എന്റെ കൂടെയുണ്ടാകും, തിരിച്ചും. ഏതെങ്കിലും നേതാവിനെ കണ്ടാണോ, അല്ലങ്കിൽ ഏതെങ്കിലും പദവി മോഹിച്ചാണോ ഞാനും നിങ്ങളും പൊതു പ്രവർത്തനത്തിനിറങ്ങിയത്?
വിറ്റു കൂട്ടിയ പാരമ്പര്യ സ്വത്തുക്കൾ തിരികെ പിടിക്കാൻ പറ്റില്ലന്നറിഞ്ഞിട്ടല്ലേ
അത് നഷ്ടപ്പെടുത്തിയത്?
തിരികെ പിടിക്കാനാണെങ്കിൽ
നിങ്ങൾക്ക് പുതിയ മേച്ചിൽ പുറം തേടിപ്പോകാം.
അല്ലെങ്കിൽ ഞങ്ങളുടെയൊക്കെ ഗോപിയേട്ടാനായി ഇവിടെ
രാജാവായി വാഴാം.
advertisement
 അതല്ല പിണായിയുടെ പാര്യമ്പുറത്തെ
വേലക്കാരനായി എച്ചിലെടുത്ത് ശിഷ്ടക്കാലം കഴിയാം.
ഒരു വാക്ക് ഈ പാർട്ടിയോടും
നിങ്ങളെ നിങ്ങളാക്കിയ പേരുങ്ങോട്ടുക്കുറിശ്ശിക്കാരോടും സ്നേഹമുണ്ടെങ്കിൽ
ഇവിടെ
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഒന്നുകില്‍ രാജാവായി വാഴാം; അല്ലെങ്കില്‍ പിണറായിയുടെ വേലക്കാരനായി എച്ചിലെടുത്ത് കഴിയാം'; ഗോപിനാഥിനോട് അനില്‍ അക്കര
Next Article
advertisement
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
  • നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തിൽ ഇടതു മുന്നണിക്ക് വിജയം ഗോവിന്ദന്റെ പാർട്ടി ശക്തി വർദ്ധിപ്പിക്കും

  • ഇടതു മുന്നണി പരാജയപ്പെട്ടാൽ എം വി ഗോവിന്ദൻക്ക് പാർട്ടി സെക്രട്ടറി സ്ഥാനം നിലനിർത്താൻ ബുദ്ധിമുട്ടും

  • കണ്ണൂരിൽ ഇടതുപക്ഷത്തിന് തിരിച്ചടി വന്നാൽ എം വി ഗോവിന്ദന്റെ രാഷ്ട്രീയ ഭാവി കൂടുതൽ അനിശ്ചിതമാകും

View All
advertisement