• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'എന്റെ പഞ്ചായത്തില്‍ പോലും പിന്തുണയില്ല'; ഇനി മത്സരിക്കാനില്ലെന്ന് അനില്‍ അക്കര

'എന്റെ പഞ്ചായത്തില്‍ പോലും പിന്തുണയില്ല'; ഇനി മത്സരിക്കാനില്ലെന്ന് അനില്‍ അക്കര

ലൈഫ് മിഷൻ ആരോപണങ്ങളിൽ പിന്നോട്ടില്ലെന്നും ആരോപണങ്ങൾ തെളിയിക്കുമെന്നും അനിൽ അക്കര കൂട്ടിച്ചേര്‍ത്തു.

അനിൽ അക്കര

അനിൽ അക്കര

  • Share this:
    തൃശൂർ: ഇനി മത്സരിക്കാനില്ലെന്ന് വടക്കാഞ്ചേരിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അനിൽ അക്കര. നിയമസഭയിലേക്കോ പാര്‍ലമെന്‍റ് രംഗത്തേക്കോ മത്സരിക്കാനില്ലെന്ന് അനിൽ അക്കര പറഞ്ഞു. തന്റെ പഞ്ചായത്തിൽ പോലും പിന്തുണ കിട്ടാത്ത സാഹചര്യത്തിലാണ് തീരുമാനം. ലൈഫ് മിഷൻ ആരോപണങ്ങളിൽ പിന്നോട്ടില്ലെന്നും ആരോപണങ്ങൾ തെളിയിക്കുമെന്നും അനിൽ അക്കര കൂട്ടിച്ചേര്‍ത്തു.

    Also Read- 'ഈ മഹാ വിജയം കേരളത്തിലെ ജനങ്ങൾക്ക് സമർപിക്കുന്നു': മുഖ്യമന്ത്രി പിണറായി വിജയൻ

    പിണറായി സർക്കാരിനെതിരെ ഉയർന്ന പ്രധാന ആരോപണങ്ങളിലൊന്നായ ലൈഫ് മിഷൻ പദ്ധതി ഏറെ ചർച്ചയായ വടക്കാഞ്ചേരി മണ്ഡലത്തില്‍ വന്‍ പരാജയം നേരിട്ടതിന് പിന്നാലെയാണ് അനിൽ അക്കരയുടെ പ്രതികരണം. എൽഡിഎഫ് സ്ഥാനാർത്ഥി സേവ്യർ ചിറ്റിലപ്പള്ളി യുഡിഎഫ് സ്ഥാനാർത്ഥി അനിൽ അക്കരയെ 13,580 വോട്ടുകൾക്കാണ് തോല്പിച്ചത്. പത്തുവർഷങ്ങൾക്ക് ശേഷമാണ് എൽഡിഎഫ് മണ്ഡലം തിരിച്ചുപിടിക്കുന്നത്.

    Also Read- 'തോൽപിക്കാൻ എല്ലാ വർഗീയ ശക്തികളും മാഫിയാ സംഘങ്ങളും കൈകോർത്ത് ശ്രമിച്ചു': കെ ടി ജലീൽ

    തൃശ്ശൂർ ജില്ലയിൽ യുഡിഎഫിന് ഉണ്ടായിരുന്ന ഏക സീറ്റാണ് വടക്കാഞ്ചേരി. കഴിഞ്ഞ തവണ 43 വോട്ടുകൾക്കാണ് അനിൽ അക്കര ഇവിടെ വിജയിച്ചത്. അനില്‍ അക്കര തുടങ്ങിവച്ച ലൈഫ് മിഷന്‍ വിവാദം പിണറായി സര്‍ക്കാരിനെ ഏറെ പ്രതിസന്ധിയിലാക്കിയിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിലും ലൈഫ് മിഷൻ അഴിമതിയാരോപണവും തുടർ സംഭവവികാസങ്ങളും വലിയ ചർച്ചയായിരുന്നു. ആ പ്രചാരണങ്ങളെയാകെ മറികടന്ന് മണ്ഡലം തിരിച്ചു പിടിച്ച എൽഡിഎഫിന്റെ വിജയത്തിന് തിളക്കമേറെയാണ്.

    Also Read- മമതയുടെ വിജയം ഉറപ്പിച്ചു; 'ഇനി തെരഞ്ഞെടുപ്പ് ചാണക്യനാകാനില്ല'; ഇടവേളയെടുക്കുന്നുവെന്ന് പ്രശാന്ത് കിഷോർ
    Published by:Rajesh V
    First published: