• HOME
 • »
 • NEWS
 • »
 • kerala
 • »
 • 'ഈ മഹാ വിജയം കേരളത്തിലെ ജനങ്ങൾക്ക് സമർപിക്കുന്നു': മുഖ്യമന്ത്രി പിണറായി വിജയൻ

'ഈ മഹാ വിജയം കേരളത്തിലെ ജനങ്ങൾക്ക് സമർപിക്കുന്നു': മുഖ്യമന്ത്രി പിണറായി വിജയൻ

ജനവിധി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 

മുഖ്യമന്ത്രി പിണറായി വിജയൻ

മുഖ്യമന്ത്രി പിണറായി വിജയൻ

 • Share this:
  കണ്ണൂർ: എൽഡിഎഫിന്റെ മഹാവിജയം കേരളത്തിലെ ജനങ്ങൾക്ക് സമർപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.  കേരളത്തിന്റെ ചരിത്രം തിരുത്തിയ ജനവിധിയാണ് ഉണ്ടായതെന്നു മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. വിജയത്തിന്റെ നേരവകാശികള്‍ ജനങ്ങളാണ്. ജനവിധി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

  വലിയ സന്തോഷം ആഘോഷിക്കാനുള്ള സമയമല്ല. വലിയ തോതിൽ ആഘോഷത്തിന് തയാറെടുത്തവർ അടക്കം ഒഴിഞ്ഞുനിൽക്കുന്ന നിലയാണ്. വ്യാപിച്ചുകൊണ്ടിരിക്കുന്ന കോവിഡ് മഹാമാരിയാണ്.

  Also Read- 'തോൽപിക്കാൻ എല്ലാ വർഗീയ ശക്തികളും മാഫിയാ സംഘങ്ങളും കൈകോർത്ത് ശ്രമിച്ചു': കെ ടി ജലീൽ

  തെരഞ്ഞെടുപ്പ് തുടക്കത്തിലും മധ്യത്തിലും തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോഴും എല്ലാം ഒരേ നിലയാണ് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി ആവർത്തിച്ചത്. അത്തരമൊരു നിലപാട് എന്തുകൊണ്ടാണ്, എത്ര വലിയ ഉറപ്പ് എന്നൊക്കെ ചോദിച്ചവരുണ്ട്. അന്ന് പറഞ്ഞ മറുപടി. ഞങ്ങൾ ജനങ്ങളെ വിശ്വസിക്കുന്നു. ജനങ്ങൾ ഞങ്ങളെയും വിശ്വസിക്കുന്നു. അതിനാൽ കഴിഞ്ഞ തവണ ലഭിച്ചതിനെക്കാൾ കൂടുതൽ സീറ്റ് നേടും എന്നായിരുന്നു പറഞ്ഞത്. അത് തീർത്തും അന്വർത്ഥമാകുന്ന വിധത്തിലാണ് ഫലം വന്നിരിക്കുന്നത്.

  തെരഞ്ഞെടുപ്പ് അന്തരീക്ഷം വന്നതോടെ നാടിന്റെ ആകെ നില അട്ടിമറിക്കാനുള്ള ബോധപൂർവമായ ശ്രമങ്ങളാണ് ഇവിടെയുണ്ടായത്. പലരീതിയിൽ ആക്രമണങ്ങളുണ്ടായി. ഒപ്പം തന്നെ നമുക്ക് നേരിടേണ്ടിവന്ന ഒരു പാട് പ്രതിസന്ധികളുണ്ട്. അതിനെയെല്ലാം മറികടന്നുകൊണ്ടാണ് നമുക്ക് മുന്നോട്ട് പോകേണ്ടിയിരുന്നത്. അക്കാര്യത്തിൽ ജനങ്ങൾ പൂർണമായി എൽഡിഎഫിന് ഒപ്പമുണ്ടായി. അതിനാലാണ് എല്ലാത്തിനെയും അതിജീവിക്കാൻ നമുക്ക് കഴിഞ്ഞത്.

  'Also Read- കെ.എസ്. ശബരിനാഥനെ വീഴ്ത്തി ജി. സ്റ്റീഫൻ; അരുവിക്കരയിൽ സിപിഎം വിജയം 30 വർഷത്തിനുശേഷം

  കഴിഞ്ഞ 5 വർഷത്തെ സർക്കാറിന്റെ പ്രവർത്തനങ്ങളെ ജനങ്ങൾ അംഗീകരിക്കുന്നു എന്നാണ് തെരഞ്ഞെടുപ്പ് ഫലം വ്യക്ത മാക്കുന്നത്. നാടിന് നേരിടേണ്ടി വന്ന കെടുതികൾ, ദുരന്തങ്ങളുടെ പ്രത്യാഘാതങ്ങൾ, അതിനെ നേരിടുന്നത് ജനങ്ങൾ കണ്ടതാണ്. അതുകൊണ്ടാണ് നാടിന്റെ ഭാവിക്ക് തുടർ ഭരണം വേണം എന്ന് ജനം ചിന്തിച്ചത്. തൊഴിലില്ലായ്മ നേരിടാൻ കൂടുതൽ തൊഴിൽ അവസരങ്ങൾ വേണം. അതിനാണ് ഈസ് ഓഫ് ഡൂയിങ് ബിസിനസ് നടപ്പാക്കിയത്. അത് വെറും വാക്കല്ല എന്ന് ജനങ്ങൾ ഉൾകൊള്ളുന്നു.

  അതു പോലെ പ്രധാനമാണ് മത നിരപേക്ഷത സംരക്ഷിക്കുക എന്നത്. അതിന് വർഗ്ഗീയതയോട് വിട്ടു വീഴ്ചയില്ലാത്ത നിലപാട് വേണം. വർഗ്ഗീയ ശക്തികളുടെ രീതികൾ കേരളത്തിൽ ഉയർത്തി കൊണ്ടു വരാനുള്ള ശ്രമം ഉണ്ടായി. എന്നാൽ അതിനോട് സർക്കാർ വിട്ടുവീഴച്ച ചെയ്തത് കാരണം ഒരു സംഘർഷം ഇവിടെ ഉണ്ടായില്ല. ജനക്ഷേമം മുൻ നിർത്തി സർക്കാർ നടപടികൾ സ്വീകരിച്ചു. അതു കൊണ്ട് ദരിദ്ര വിഭാഗത്തിൽ പെട്ടവർക്ക് നല്ല നിലയ്ക്കുള്ള ജീവിതം മുന്നോട് കൊണ്ട് പോകാൻ കഴിഞ്ഞു. ക്ഷേമത്തോടെ ജീവിക്കണമെങ്കിൽ തുടർ ഭരണം വേണമെന്ന് സാധാരണക്കാർ ചിന്തിച്ചു- മുഖ്യമന്ത്രി പറഞ്ഞു.

  Also Read- 'കൂടെ നിന്നവര്‍ക്ക് നന്ദി'; തോല്‍വി അംഗീകരിച്ച് പി കെ ഫിറോസ്
  Published by:Rajesh V
  First published: