advertisement

അച്ഛനും അമ്മയ്ക്കും ഒപ്പമല്ലാതെ ആദ്യമായി വോട്ട് ചെയ്ത് അനിൽ ആന്റണി; 'പ്രതീക്ഷിക്കുന്നത് നാലരലക്ഷം വോട്ടുകൾ'

Last Updated:

ഇതിനുമുമ്പുള്ള തിരഞ്ഞെടുപ്പുകളിൽ അച്ഛൻ എ കെ ആന്റണിക്കും അമ്മ എലിസബത്തിനും ഒപ്പമാണ് അനിൽ ആന്റണി വോട്ട് ചെയ്യാനെത്തിയിരുന്നത്

തിരുവനന്തപുരം: പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർത്ഥി അനിൽ ആന്റണി ഒരുമാസത്തിലേറെ നീണ്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം ഇന്നലെ തിരുവനന്തപുരത്തെ വീട്ടിലെത്തി. പതിവിന് വിപരീതമായി ഇന്നുരാവിലെ ഒറ്റയ്ക്കാണ് വോട്ടിടാൻ എത്തിയതും. ഇതിനുമുമ്പുള്ള തിരഞ്ഞെടുപ്പുകളിൽ അച്ഛൻ എ കെ ആന്റണിക്കും അമ്മ എലിസബത്തിനും ഒപ്പമാണ് അനിൽ ആന്റണി വോട്ട് ചെയ്യാനെത്തിയിരുന്നത്. തനിക്ക് പത്തനംതിട്ടയിലേക്ക് പോകേണ്ടതുള്ളതിനാലാണ് രാവിലെ ഒറ്റയ്ക്ക് വോട്ടിടാൻ എത്തിയതെന്നാണ് അനിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
'കേരളത്തിലെ, പ്രത്യേകിച്ച് പത്തനംതിട്ടയിലെ എല്ലാ ജനങ്ങളുടെയും അനുഗ്രഹം ഉണ്ടെന്നാണ് വിശ്വാസം. തീർച്ചയായും നല്ലൊരു തിരഞ്ഞെടുപ്പ് ഫലം എൻഡിഎ പ്രതീക്ഷിക്കുന്നു. രാജ്യം മുഴുവൻ മോദി അനകൂല തരംഗമാണ്. അത് കേരളത്തിലെ ഓരോ മണ്ഡലത്തിലും പ്രതിഫലിക്കും. എൻഡിഎ ചരിത്ര വിജയം നേടും. 50- 55 ദിവസത്തെ തിരഞ്ഞെടുപ്പ് ക്യാംപെയിന് ശേഷം ഞാൻ ഇന്നലെ വീട്ടിലെത്തിയിരുന്നു. വളരെ സന്തോഷകരമായി സംസാരിച്ചു. എനിക്ക് മണ്ഡലത്തിൽ പോകേണ്ടതിനാൽ ഞാൻ നേരത്തേ വന്നു. ബാക്കിയെല്ലാവരും പത്തുമണികഴിയുമ്പോൾ വന്ന് വോട്ടുചെയ്യും. രാഷ്ട്രീയം വീട്ടിൽ ചർച്ചചെയ്യാറില്ല. വ്യക്തിപരമായി ഏറെ ബഹുമാനവും സ്നേഹമുള്ള രണ്ടുപേർ മാതാപിതാക്കളാണ്. ഞാൻ പറഞ്ഞതിനെ ദുർവ്യാഖ്യാനിക്കാനൊക്കെ പലരും ശ്രമിച്ചു. പക്ഷേ, ഞാൻ പറഞ്ഞത് എന്താണെന്ന് എല്ലാവർക്കും അറിയാം''- അനിൽ ആന്റണി പറഞ്ഞു.
advertisement
''മണ്ഡലത്തിൽ എന്റെ എതിർ സ്ഥാനാർത്ഥികൾക്കെതിരെ വലിയ ജനവികാരമാണ്. ഞാൻ നല്ല ഭൂരിപക്ഷത്തിൽ വിജയിക്കും. നാലരലക്ഷം വോട്ടുകളാണ് ഞാൻ പ്രതീക്ഷിക്കുന്നത്' - അനിൽ ആന്റണി കൂട്ടിച്ചേർത്തു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
അച്ഛനും അമ്മയ്ക്കും ഒപ്പമല്ലാതെ ആദ്യമായി വോട്ട് ചെയ്ത് അനിൽ ആന്റണി; 'പ്രതീക്ഷിക്കുന്നത് നാലരലക്ഷം വോട്ടുകൾ'
Next Article
advertisement
'കാരായി രാജനുമായി ഞങ്ങൾക്ക് പ്രത്യേകിച്ച് പ്രശ്‌നമൊന്നുമില്ല, ബന്ധവുമില്ല' SDPI സംസ്ഥാന പ്രസിഡന്റ്
'കാരായി രാജനുമായി ഞങ്ങൾക്ക് പ്രത്യേകിച്ച് പ്രശ്‌നമൊന്നുമില്ല, ബന്ധവുമില്ല' SDPI സംസ്ഥാന പ്രസിഡന്റ്
  • എസ്ഡിപിഐ രൂപീകരിക്കപ്പെടുന്നതിന് മുമ്പ് നടന്ന സംഭവങ്ങളുമായി പാർട്ടിക്ക് ബന്ധമില്ലെന്ന് ലത്തീഫ്

  • ഫസൽ കൊല്ലപ്പെട്ടത് 2006ൽ, എസ്ഡിപിഐ രൂപീകരിച്ചത് 2009ൽ; ഫസലുമായി പാർട്ടിക്ക് ബന്ധമില്ല

  • തലശ്ശേരി എൽഡിഎഫ് സ്ഥാനാർത്ഥി കാരായി രാജനുമായി എസ്ഡിപിഐക്ക് പ്രശ്‌നമോ ബന്ധമോ ഇല്ല

View All
advertisement