ആറന്മുള ഉത്രട്ടാതി ജലോത്സവം; ഇടശ്ശേരിമല, ഇടക്കുളം ജേതാക്കൾ
- Published by:Arun krishna
- news18-malayalam
Last Updated:
ഇടശ്ശേരിമല എ ബാച്ചിൽ നിന്നും, ഇടക്കുളം ബി ബാച്ചിൽ നിന്നുമാണ് ജേതാക്കള്‍ക്കുള്ള മന്നം ട്രോഫി സ്വന്തമാക്കിയത്.
പത്തനംതിട്ട : ആചാരപെരുമയും ആവേശവും ഇഴചേര്‍ന്ന ആറന്മുള ഉത്രട്ടാതി ജലമേളയിൽ ഇടശ്ശേരിമല, ഇടക്കുളം പള്ളിയോടങ്ങള്‍ ജേതാക്കളായി ഇടശ്ശേരിമല എ ബാച്ചിൽ നിന്നും, ഇടക്കുളം ബി ബാച്ചിൽ നിന്നുമാണ് ജേതാക്കള്‍ക്കുള്ള മന്നം ട്രോഫി സ്വന്തമാക്കിയത്. ആവേശം നിറഞ്ഞ മത്സരത്തിനിടെ പള്ളിയോടങ്ങൾ മറിഞ്ഞത് ആശങ്ക ഉയർത്തി. എ ബാച്ചില്‍ ഇടപ്പാവൂർ പേരൂർ പള്ളിയോടവും ബി ബാച്ചില്‍ ഇടപ്പാവൂർ പള്ളിയോടവും രണ്ടാം സ്ഥാനം നേടി.
സെമി ഫൈനലിന് മുൻപ് സ്റ്റാർട്ടിംഗ് പോയിന്റിലും ഫിനിഷിംഗ് പോയിന്റിലും പള്ളിയോടങ്ങൾ മറിഞ്ഞത് ആശങ്കയ്ക്ക് ഇടയാക്കി. സെമി ഫൈനലിനിടെ വന്മഴി പള്ളിയോടം മറിഞ്ഞ് 4 പേരെ കാണാതായിരുന്നു. തുഴക്കാരെ പെട്ടെന്ന് രക്ഷപ്പെടുത്തിയെങ്കിലും കൂട്ടത്തില്‍ ഒരാൾക്ക് പരുക്കേറ്റു. വള്ളങ്ങൾ ഓരോന്നായി മറിഞ്ഞത് മത്സരാവേശത്തിനെ ബാധിച്ചെങ്കിലും, ആളപായമില്ലാത്തത് ജലമേള കാണാനെത്തിയവർക്കും സംഘാടകർക്കും ഏറെ ആശ്വാസം നൽകി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Pathanamthitta,Pathanamthitta,Kerala
First Published :
Sep 02, 2023 9:26 PM IST









