അരിക്കൊമ്പൻ സാധുവായ കാട്ടാന; പിടികൂടി ഉൾക്കാട്ടിൽ തുറന്നുവിടുമെന്ന് തമിഴ്നാട് മന്ത്രി
- Published by:Naseeba TC
- news18-malayalam
Last Updated:
അരിക്കൊമ്പൻ ആക്രമണകാരിയല്ല, അതിനെ ഉപദ്രവിച്ചാലേ തിരിച്ച് ഉപദ്രവിക്കൂ
ഇടുക്കി: മിഷൻ അരിക്കൊമ്പൻ തുടരുമെന്ന് തമിഴ്നാട് സഹകരണ മന്ത്രി ഐ. പെരിയസ്വാമി. അരിക്കൊമ്പൻ ആക്രമണകാരിയല്ല. സാധുവായ കാട്ടാനയാണ്. അതിനെ ഉപദ്രവിച്ചാലേ തിരിച്ച് ഉപദ്രവിക്കൂ. ആനയെ പിടികൂടി ഉൾക്കാട്ടിൽ തുറന്ന് വിടുമെന്നും 300 പേരടങ്ങുന്ന സംഘം അരിക്കൊമ്പനെ നിരീക്ഷിച്ച് വരുന്നതായും മന്ത്രി ഇടുക്കി കുമളിയിൽ പറഞ്ഞു.
Also Read- കമ്പത്ത് അരിക്കൊമ്പന്റെ ആക്രമണത്തിൽ പരിക്കേറ്റയാൾ മരിച്ചു
അരിക്കൊമ്പനെ പിടികൂടാനുള്ള തമിഴ്നാട് വനംവകുപ്പിന്റെ ശ്രമം ഇന്ന് അഞ്ചാം ദിവസം പൂർത്തിയാക്കുകയാണ്. ആന ഷൺമുഖനദി ഡാമിനോടു ചേർന്നുള്ള വനമേഖലയിലുണ്ടെന്നാണ് റേഡിയോ കോളർ സിഗ്നലിൽ നിന്ന് മനസ്സിലാകുന്നത്. രണ്ട് ദിവസമായി അരിക്കൊമ്പൻ ഈ മേഖലയിൽ തുടരുകയാണ്.
Also Read- സാബു ജേക്കബിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം ; അരിക്കൊമ്പനെ കേരളത്തിലേക്ക് കൊണ്ടുവരണമെന്ന ഹര്‍ജിയിൽ
തമിഴ്നാട് വനംവകുപ്പിന്റെ ദൗത്യസംഘം രണ്ട് ടീമായി തിരിഞ്ഞാണ് ആനയെ നിരീക്ഷിക്കുന്നത്. ആദിവാസി സംഘവും ഇവർക്കൊപ്പമുണ്ട്. ജനവാസമേഖലയില്‍ കാട്ടാനയെത്തിയാല്‍ പിടികൂടാനുള്ള നീക്കങ്ങളുമായാണ് തമിഴ്നാട് വനംവകുപ്പിന്റെ ദൗത്യസംഘം മുന്നോട്ട് പോകുന്നത്.
advertisement
അരിക്കൊമ്പന്റെ സാന്നിധ്യം മൂലം മേഘമലയിലേക്ക് വിനോദസഞ്ചാരികൾക്കുള്ള പ്രവേശനം നിരോധിച്ചിരിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Idukki,Kerala
First Published :
June 01, 2023 8:52 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
അരിക്കൊമ്പൻ സാധുവായ കാട്ടാന; പിടികൂടി ഉൾക്കാട്ടിൽ തുറന്നുവിടുമെന്ന് തമിഴ്നാട് മന്ത്രി