• HOME
  • »
  • NEWS
  • »
  • kerala
  • »
  • ഇടതുമുന്നണിക്ക് 100 സീറ്റിന് മുകളിൽ കിട്ടും; ബിജെപി പൂജ്യത്തിലൊതുങ്ങും: ഇപി ജയരാജൻ

ഇടതുമുന്നണിക്ക് 100 സീറ്റിന് മുകളിൽ കിട്ടും; ബിജെപി പൂജ്യത്തിലൊതുങ്ങും: ഇപി ജയരാജൻ

പാലം നിർമാണമല്ല രാഷ്ട്രീയമെന്ന് ശ്രീധരനോട് ജയരാജൻ. അദ്ദേഹത്തെ ഒരു രാഷ്ട്രീയക്കാരനായി കണക്കാക്കുന്നില്ല.

ഇ.പി ജയരാജൻ

ഇ.പി ജയരാജൻ

  • Share this:
    തിരുവനന്തപുരം: സംസ്ഥാനത്ത് ഇടത് അനുകൂല തരംഗമെന്ന് വ്യവസായ മന്ത്രി ഇ.പി.ജയരാജൻ. കാലാകാലങ്ങളായി യുഡിഎഫിന് വോട്ട് ചെയ്തിരുന്നവർ പോലും ഇത്തവണ ഇടതുമുന്നണിക്ക് അനുകൂലമായാണ് വോട്ട് ചെയ്തത്. ഭരണം കിട്ടും എന്നത് യുഡിഎഫിന്റെ ആഗ്രഹം മാത്രമാണ്. ആഗ്രഹങ്ങൾ അവകാശവാദമായി പ്രചരിപ്പിക്കുകയാണ്. മേയ് രണ്ടിന് വോട്ട് എണ്ണുന്നത് വരെ വരെ അത് പറയട്ടെയെന്നും ഇ.പി.ജയരാജൻ.

    ഇടതുമുന്നണിക്ക് 100 സീറ്റിന് മുകളിൽ കിട്ടും. ഇക്കാര്യം രഹസ്യമായി യുഡിഎഫും ബിജെപിയും സമ്മതിക്കുന്നുണ്ട്. വോട്ടെണ്ണൽ വരെ അണികളെ ആശ്വസിപ്പിക്കാനാണ് മറിച്ചുള്ള പ്രചരണമാണെന്നും ഇ.പി. പറഞ്ഞു.

    ബി ജെ പി പൂജ്യത്തിലൊതുങ്ങും; പാലം നിർമാണമല്ല രാഷ്ട്രീയമെന്ന് ശ്രീധരനോട് ജയരാജൻ

    35 ഉം 40 ഉം സീറ്റ് കിട്ടുമെന്ന് ബിജെപി പറയുന്നത് അവരുടെ അപചയത്തിന്റെ തെളിവാണ്. ഇതൊക്കെ കേരളത്തിലെ ജനങ്ങൾ വിശ്വസിക്കുമോ? ബിജെപിക്ക് ഒരു സീറ്റും കേരളത്തിൽ ലഭിക്കില്ല.
    വല്ലാത്ത നിരാശയിലും അതിനെ തുടർന്നുള്ള അപകടത്തിലേക്കും പോകാതിരിക്കാൻ ശ്രീധരനെ പോലെയൊരാൾ ശ്രദ്ധിക്കണം. രാഷ്ട്രീയമെന്നാൽ പാലം നിർമ്മിക്കൽ അല്ല. അദ്ദേഹം അങ്ങനെ ധരിച്ചു കാണും എന്നാണ് എനിക്ക് തോന്നുന്നത്.

    Also Read-പാർട്ടി അറിഞ്ഞിട്ടില്ല; മൻസൂറിന്റെ കൊലപാതകം സിപിഎമ്മിന്റെ സൽപ്പേരിന് കളങ്കം: ഇപി ജയരാജൻ

    അദ്ദേഹത്തെ ഒരു രാഷ്ട്രീയക്കാരനായി കണക്കാക്കുന്നില്ല. അദ്ദേഹം നല്ല എഞ്ചിനീയറും ശാസ്ത്രജ്ഞനും ഒക്കെയാണ്. ആ രംഗങ്ങളിലെ മികവ് രാഷ്ട്രീയത്തിലും ഉണ്ടെന്ന് അദ്ദേഹം ധരിക്കുന്നത് പിശകാണ്. ഇ പി വ്യക്തമാക്കി. ഇടതു വിരുദ്ധതയുടെ പേരിൽ കോൺഗ്രസ് സംഘപരിവാറിനെ സന്തോഷിപ്പിക്കുന്നു.

    മഞ്ചേശ്വരത്ത് സിപിഎം ബി ജെ പി ക്ക് വോട്ടു മറിച്ചു എന്ന മുല്ലപ്പള്ളിയുടെ വാദത്തെ അവിടുത്തെ എംപി രാജ്മോഹൻ ഉണ്ണിത്താനും യുഡിഎഫ് സ്ഥാനാർത്ഥിയും തന്നെ തള്ളി പറഞ്ഞതാണ്. മഞ്ചേശ്വരത്തെ വസ്തുത മനസ്സിലാക്കിയുള്ള പ്രതികരണമല്ല അത്. ഇന്ത്യൻ രാഷ്ട്രീയത്തിൽ ബിജെപിക്ക് ശക്തമായ ബദലായി ഇടതുമുന്നണി മാറുകയാണ്. എന്നാൽ ബിജെപിക്കെതിരെ കോൺഗ്രസിന്റേത് അവസരവാദ നിലപാടാണ്.

    ഭൂരിപക്ഷം കിട്ടിയ സ്ഥലങ്ങളിൽ പോലും കോൺഗ്രസിന് ഭരിക്കാൻ കഴിയുന്നില്ല. അവിടെ ഭരണം ആർഎസ്എസുകാർ റാഞ്ചി കൊണ്ടുപോയില്ലേ. കോൺഗ്രസിനെ കൊണ്ട് എന്തിന് പറ്റും. ഇടതുപക്ഷ വിരുദ്ധ മനോഭാവം തിരുത്തി അപചയത്തിൽ നിന്ന് രക്ഷ നേടാനാണ് കോൺഗ്രസ് ശ്രമിക്കേണ്ടത്. ഇടതുപക്ഷ വിരുദ്ധ രാഷ്ട്രീയം കൊണ്ട് ഇന്ത്യയിൽ ഒന്നും നേടാൻ കഴിയില്ല എന്ന് മനസ്സിലാക്കണം. ഇടതുപക്ഷത്തെ എതിർത്തു തോൽപ്പിച്ച് സംഘപരിവാറിനെ സന്തോഷിപ്പിക്കാനാണ് ഇതുവരെ കോൺഗ്രസ് ശ്രമിച്ചത്.

    ഈ അഡ്ജസ്റ്റ്മെൻറ് കൊണ്ടൊന്നും ഇടതുമുന്നണിയെ ദുർബലപ്പെടുത്താൻ കോൺഗ്രസിനും ബിജെപിക്കും കഴിയില്ല. ജയിച്ചു വരുന്ന കോൺഗ്രസ് എംഎൽഎമാരെ ബിജെപിയിലേക്ക് എത്തിക്കാമെന്ന അഡ്ജസ്റ്റ്മെൻറ് ഇപ്പോൾ തന്നെ ഉണ്ടായിട്ടുണ്ട്. വലിയ അപകടത്തിലേക്കാണ് കോൺഗ്രസിൻറെ യാത്ര. കോൺഗ്രസിന്റെ പല നേതാക്കളും ബിജെപിയിലേക്ക് പോകും. നേതാക്കൾക്ക് അത് കണ്ടു നിൽക്കാനേ കഴിയൂവെന്നും ജയരാജൻ പറഞ്ഞു.

    പാനൂർ സംഭവം പാർട്ടിയുടെ സൽപേരിന് കളങ്കം വരുത്തി

    പാനൂർ കൊലപാതകം ദൗർഭാഗ്യകരമാണ്. കൊലപാതകം പാർട്ടിയുടെ സത്പേരിന് കളങ്കം ഉണ്ടാക്കിയെന്നും ഇ പി ജയരാജൻ പറഞ്ഞു. അഞ്ചുവർഷം കേരളം ശാന്തവും സമാധാനപരവും ആയിരുന്നു. തെരഞ്ഞെടുപ്പിലും മറ്റൊരിടത്തും കാര്യമായ അക്രമങ്ങൾ ഉണ്ടായില്ല. പാർട്ടി അറിഞ്ഞോ പാർട്ടിക്കാരോ ചെയ്തതല്ല ആ കൊലപാതകം. പ്രാദേശികമായി ഉണ്ടായ തർക്കങ്ങൾ സംഘർഷത്തിലേക്ക് മാറുകയായിരുന്നു. ഒരു തരത്തിലും ഈ കൊലപാതകത്തെ സിപിഎം ന്യായീകരിക്കുകയോ അംഗീകരിക്കുകയോ ചെയ്യില്ല. ഇതിനെ സിപിഎം ശക്തമായി അപലപിക്കുന്നു. എന്നാൽ സമാധാന യോഗം യുഡിഎഫ് ബഹിഷ്കരിച്ചത് ശരിയായില്ലെന്നും ഇ പി ജയരാജൻ വ്യക്തമാക്കി.
    Published by:Naseeba TC
    First published: