നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • BREAKING: തൃപ്തി ദേശായിയും സംഘവും ശബരിമലയിലേക്ക്, നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തി

  BREAKING: തൃപ്തി ദേശായിയും സംഘവും ശബരിമലയിലേക്ക്, നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തി

  സംഘത്തിൽ ഭൂമാതാ ബ്രിഗേഡിലെ ആറു പേരും കഴിഞ്ഞവർഷം ശബരിമല പ്രവേശനത്തിന് എത്തിയ ബിന്ദു അമ്മിണിയും ഉണ്ടെന്ന് സൂചന.

  tripti desai

  tripti desai

  • News18
  • Last Updated :
  • Share this:
   കൊച്ചി: ശബരിമലയിൽ പ്രവേശിക്കുന്നതിനായി തൃപ്തി ദേശായിയും സംഘവും വീണ്ടും കേരളത്തിലെത്തി. പുലർച്ചെ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയ സംഘം ശബരിമലയിലേക്ക് പോകും. സംഘത്തിൽ ഭൂമാതാ ബ്രിഗേഡിലെ അംഗങ്ങളും കഴിഞ്ഞവർഷം ശബരിമല പ്രവേശനത്തിന് എത്തിയ ബിന്ദു അമ്മിണിയും ഉൾപ്പെടെ അഞ്ചുപേർ എത്തി.

   പുലർച്ചെ നാലിനാണ് സംഘം നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയത്. ഭരണഘടന ദിനമായതിനാലാണ് ഇന്ന് തെരഞ്ഞെടുത്തതെന്ന് തൃപ്തി ദേശായി മാധ്യമങ്ങളോട് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും കത്ത് അയച്ചിരുന്നെന്നും തൃപ്തി ദേശായി പറഞ്ഞു. യുവതി പ്രവേശനത്തിന് സ്റ്റേ ഇല്ലെന്നും തൃപ്തി ദേശായി.

   ശബരിമലയിലേക്ക് പോകുന്നതിന് വിലക്ക് സർക്കാർ എഴുതി നൽകിയാൽ മടങ്ങാമെന്നും തൃപ്തി ദേശായി. കോട്ടയം വഴിയാണ് തൃപ്തി ദേശായിയും സംഘവും ശബരിമലയിലേക്ക് പോകുന്നതെന്നാണ് റിപ്പോർട്ടുകൾ.
   First published: