• HOME
  • »
  • NEWS
  • »
  • kerala
  • »
  • ബസ്സില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ച ബൈക്ക് ഓട്ടോയിലിടിച്ചു; നിയന്ത്രണംവിട്ട ഓട്ടോ ബസിലിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു

ബസ്സില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ച ബൈക്ക് ഓട്ടോയിലിടിച്ചു; നിയന്ത്രണംവിട്ട ഓട്ടോ ബസിലിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു

അമിത വേഗത്തിലെത്തിയ ബൈക്കാണ് അപകട കാരണമെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.

  • Share this:

    തൃശ്ശൂര്‍: ബൈക്കിടിച്ചതിനെ തുടര്‍ന്ന് നിയന്ത്രണംവിട്ട ഓട്ടോറിക്ഷ ബസിലിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു. വാടാനപ്പള്ളി ചിലങ്ക പടിഞ്ഞാറ് അണ്ടാറത്തറ സലീം(36) ആണ് മരിച്ചത്. അപകടത്തില്‍ ബൈക്ക് യാത്രക്കാരായ രണ്ടുപേര്‍ക്കും പരിക്കേറ്റു. സംസ്ഥാന പാതയില്‍ കാഞ്ഞാണി പെരുമ്പുഴ പാടത്ത് ബുധനാഴ്ച്ച രാവിലെ എട്ടരയോടെയാണ് അപകടം.

    അമിത വേഗത്തിലെത്തിയ ബൈക്കാണ് അപകട കാരണമെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. അപകടത്തില്‍ ബൈക്ക് യാത്രികരായ കണ്ടശ്ശാംകടവ് സ്വദേശികളായ യുവാവിനും യുവതിക്കും പരിക്കേറ്റു. ഇരുവരെയും ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു ഇവരുടെ പരിക്ക് ഗുരുതരമല്ല. ബൈക്ക് ഒരു കാറിനെ മറികടക്കുന്നതിനിടെ എതിരെ വന്നിരുന്ന തൃപ്രയാര്‍ -തൃശ്ശൂര്‍ റൂട്ടിലോടുന്ന കാര്‍ലോസ് എന്ന ബസ്സില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചു. തുടര്‍ന്ന് ബൈക്ക് മുന്നില്‍ പോയിരുന്ന ഓട്ടോയിലിടിക്കുകയും ഓട്ടോ നിയന്ത്രണംവിട്ട് ബസില്‍ ഇടിക്കുകയുമായിരുന്നു.

    Also read-പാറിപ്പോയ ടാർപ്പായ എടുക്കാൻ ലോറി പെട്ടെന്ന് നിർത്തി; കമ്പി കുത്തിക്കയറി യുവാവ് മരിച്ചു

    ഇടിയുടെ ആഘാതത്തിൽ ഓട്ടോ പൂര്‍ണമായും തകര്‍ന്നു. ഗുരുതരമായി പരിക്കേറ്റ ഓട്ടോ ഡ്രൈവറെ അതുവഴിയെത്തിയ മറ്റുവാഹനത്തില്‍ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

    Published by:Sarika KP
    First published: