• HOME
  • »
  • NEWS
  • »
  • kerala
  • »
  • പാറിപ്പോയ ടാർപ്പായ എടുക്കാൻ ലോറി പെട്ടെന്ന് നിർത്തി; കമ്പി കുത്തിക്കയറി യുവാവ് മരിച്ചു

പാറിപ്പോയ ടാർപ്പായ എടുക്കാൻ ലോറി പെട്ടെന്ന് നിർത്തി; കമ്പി കുത്തിക്കയറി യുവാവ് മരിച്ചു

കമ്പി കൊണ്ടുപോയ ലോറിക്ക് തൊട്ടുപിന്നാലെ എത്തിയ യുവാവിന്‍റെ കഴുത്തിലും നെഞ്ചിലുമായി കമ്പി കുത്തികയറുകയായിരുന്നു

  • Share this:

    തൃശൂർ: പാറിപ്പോയ ടാർപ്പായ എടുക്കാൻ ലോറി പെട്ടെന്ന് നിർത്തിയതിനെ തുടർന്ന് കമ്പി കുത്തിക്കയറി ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. പുതുക്കോട് മണപ്പാടം സ്വദേശി ശ്രീശൈലം വീട്ടില്‍ ശൈലേശന്‍ മകന്‍ ശ്രദ്ധേഷ് (21) ആണ് മരിച്ചത്.

    കമ്പി കയറ്റിയ ലോറി പട്ടിക്കാട് ദേശീയപാത ആരംഭിക്കുന്ന ഭാഗത്ത് പെട്ടെന്ന് ബ്രേക്കിട്ട് നിർത്തിയതാണ് അപകടകാരണം. തൊട്ടുപിന്നാലെ വന്ന ശ്രദ്ധേഷിന്‍റെ കഴുത്തിലും നെഞ്ചിലുമായി കമ്പി കുത്തികയറുകയായിരുന്നു. പാറിപ്പോയ ടാർപ്പായ എടുക്കാനായാണ് ലോറി അപ്രതീക്ഷിതമായി ബ്രേക്ക് ചവിട്ടിയത്.

    അപകടം ഉണ്ടായ ഉടന്‍ പീച്ചി പോലീസ് സ്ഥലത്തെത്തി പോലീസ് വാഹനത്തില്‍ തന്നെ ഇയാളെ തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

    വാഹനത്തില്‍ ഇരുമ്പ് കമ്പികള്‍ പോലുള്ളവ കൊണ്ടുപോകുമ്പോള്‍ ഉണ്ടാകേണ്ട അപകട മുന്നറിയിപ്പ് സംവിധാനങ്ങളോ വാഹനം നിര്‍ത്തിയിട്ടിരിക്കുകയാണെന്ന അപകടസൂചനയോ വാഹനത്തിലോ പ്രദേശത്തോ ഉണ്ടായിരുന്നില്ല. ഇതാണ് അപകടത്തിന് വഴിയൊരുക്കിയതെന്ന് നാട്ടുകാര്‍ ആരോപിച്ചു.

    വാഹനത്തിന്റെ ടാര്‍പ്പായ പറന്നുപോയത് എടുക്കാനാണ് വാഹനം ദേശീയപാതയില്‍ നിര്‍ത്തിയതെന്നാണ്‌ ഡ്രൈവര്‍ പൊലീസിനോട് പറഞ്ഞത്. സംഭവത്തിൽ പൊലീസ് കേസെടുത്തു. ശ്രദ്ധേഷിന്‍റെ മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകി.

    News Summary- A young biker died after the lorry suddenly stopped to pick up a tarpaulin after running into the iron rods. Pudukode Manappadam natie Shailesan’s son Shradesh died.

    Published by:Anuraj GR
    First published: