advertisement

ഇടുക്കി പീരുമേട്ടിൽ മ്ലാവ് കുറുകെ ചാടി ഓട്ടോയും ബൈക്കും അപകടത്തിൽപ്പെട്ടു; രണ്ടുപേർക്ക് പരിക്ക്

Last Updated:

ഓട്ടോറിക്ഷയുടെ മുന്നിലേക്ക് സമീപത്തെ തേയില തോട്ടത്തിൽ നിന്നും മ്ലാവ് എടുത്തു ചാടിയതാണ് അപകടത്തിന് കാരണമായത്

ഇടുക്കി: പീരുമേട് വള്ളക്കടവിൽ മ്ലാവ് കുറുകെ ചാടിയതിനേ തുടന്ന് ഓട്ടോ റിക്ഷയും, ബൈക്കും അപകടത്തിൽപ്പെട്ടു. വണ്ടിപ്പെരിയാർ വള്ളക്കടവ് റോഡിൽ കറുപ്പ് പാലത്താണ് സംഭവം. അപകടത്തിൽ വണ്ടിപെരിയാർ തങ്കമല സ്വദേശി രമേശ് (43) വണ്ടിപ്പെരിയാർ സ്വദേശി ജിതിൻ എന്നിവർക്ക് പരിക്കേറ്റു.
തങ്കമല സ്വദേശി രമേശ് ഓടിച്ചിരുന്ന ഓട്ടോറിക്ഷയുടെ മുന്നിലേക്ക് സമീപത്തെ തേയില തോട്ടത്തിൽ നിന്നും മ്ലാവ് എടുത്തു ചാടിയതാണ് അപകടത്തിന് കാരണമായത്. രമേശിന് ശരീരത്ത് ക്ഷതമേറ്റു. ഓട്ടോറിക്ഷയുടെ പിറകേ എത്തിയ ബൈക്ക് യാത്രികനായ ജിതിനിനും ബൈക്ക് മറിഞ്ഞതിനേ തുടർന്ന് കൈകാലുകൾക് പരിക്കേൽക്കുകയായിരുന്നു. ഇരുവരെയും പെരിയാർ ആശൂപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ പരിക്ക് ഗുരുതരമല്ല.
advertisement
അപകടത്തിൽ ഓട്ടോ റിക്ഷയ്ക്കും ബൈക്കിനും കേടുപാടുകൾ സംഭവിച്ചു. വണ്ടിപ്പെരിയാർ വള്ളക്കടവ് റേഞ്ചിലെ വനം വകുപ്പ് ഉദ്യോഗസ്ഥരും വണ്ടിപ്പെരിയാർ പോലീസും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മുൻപും ഇത്തരത്തിൽ നിരവധി തവണ മ്ലാവ് ചാടി അപകടമുണ്ടായിട്ടുള്ളതായി ഇവർ വ്യക്തമാക്കി.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഇടുക്കി പീരുമേട്ടിൽ മ്ലാവ് കുറുകെ ചാടി ഓട്ടോയും ബൈക്കും അപകടത്തിൽപ്പെട്ടു; രണ്ടുപേർക്ക് പരിക്ക്
Next Article
advertisement
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
  • നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തിൽ ഇടതു മുന്നണിക്ക് വിജയം ഗോവിന്ദന്റെ പാർട്ടി ശക്തി വർദ്ധിപ്പിക്കും

  • ഇടതു മുന്നണി പരാജയപ്പെട്ടാൽ എം വി ഗോവിന്ദൻക്ക് പാർട്ടി സെക്രട്ടറി സ്ഥാനം നിലനിർത്താൻ ബുദ്ധിമുട്ടും

  • കണ്ണൂരിൽ ഇടതുപക്ഷത്തിന് തിരിച്ചടി വന്നാൽ എം വി ഗോവിന്ദന്റെ രാഷ്ട്രീയ ഭാവി കൂടുതൽ അനിശ്ചിതമാകും

View All
advertisement