തിരുവനന്തപുരം: ദത്ത് കേസില്‍ കുഞ്ഞിനെ അനുപമയ്ക്ക് കൈമാറി കോടതി ഉത്തരവ് നടപ്പാക്കി. തിരുവനന്തപുരം വഞ്ചിയൂര്‍ കുടുംബകോടതിയാണ് കുഞ്ഞിനെ അനുപമയ്ക്ക് കൈമാറിക്കൊണ്ട് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. കുഞ്ഞിന്‍റെ ഡി.എന്‍.എ പരിശോധന ഫലം കോടതിയില്‍ സമര്‍പ്പിച്ചതിനെ തുടര്‍ന്ന് കുഞ്ഞിന്‍റെ യഥാര്‍ത്ഥ അമ്മ അനുപമയാണ് എന്ന് കോടതിക്ക് ബോധ്യമായിരുന്നു. ഇതിനെത്തുടര്‍ന്നാണ് കുടുംബകോടതിയുടെ നിര്‍ണ്ണായക ഉത്തരവ്. മാസങ്ങൾ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് അനുപമയ്ക്ക് സ്വന്തം കുഞ്ഞിനെ തിരികെ ലഭിച്ചത്. അനുപമ നൽകിയ ഹർജി കോടതി തീർപ്പാക്കി. കുട്ടിയുടെ പൂർണമായ അധികാരം ഇനി അനുപമയ്ക്ക് ആയിരിക്കും. കുടുംബകോടതിയിലെ കേസ് അവസാനിച്ചു.
കുഞ്ഞിനെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കാൻ ഡോക്ടറെ കോടതി ചേംബറിലേക്ക് വിളിപ്പിച്ചിരുന്നു. കുഞ്ഞ് ആരോഗ്യത്തോടെ ഇരിക്കുന്നതായി ഡോക്ടര്‍ സാക്ഷ്യപ്പെടുത്തിയതോടെയാണ് കോടതി തുടര്‍ നടപടികളിലേക്ക് കടന്നത്. കുട്ടിയെ വിട്ടുകിട്ടാന്‍ അനുപമ ഹർജി നല്‍കിയിരുന്നു. ഡി എന്‍ എ റിപ്പോര്‍ട്ടും കോടതി മുമ്പാകെ സമര്‍പ്പിക്കപ്പെട്ടിരുന്നു.
കുഞ്ഞിന്റെ ദത്ത് നടപടി നിര്‍ത്തിവയ്ക്കണം എന്നാവശ്യപ്പെട്ട് ഹരജി നല്‍കാന്‍ അനുപമയോട് കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. യഥാര്‍ഥ അമ്മയെ കണ്ടത്തിയെന്ന് അറിയിച്ച സാഹചര്യത്തിലാണ് കോടതി ഇക്കാര്യം ആവശ്യപ്പെട്ടത്. അതിനെ തുടര്‍ന്ന് അനുപമയും ഭര്‍ത്താവ് അജിത്തും കോടതിയില്‍ ഹരജി സമര്‍പ്പിച്ചിരുന്നു.
അനുപമയുടെ പരാതി ലഭിച്ചിട്ടും തടഞ്ഞില്ല; കുട്ടിയെ ദത്ത് നൽകിയതിൽ ഗുരുതരപിഴവെന്ന് അന്വേഷണ റിപ്പോർട്ട്
ദത്ത് വിഷയത്തിൽ (Adoption Row) ചൈൽഡ് വെൽഫയർ കമ്മിറ്റിക്കും (CWC)) ശിശുക്ഷേമ സമിതിക്കും ഗുരുതരമായ വീഴ്ച പറ്റിയെന്ന് റിപ്പോർട്ട്. വനിതാ ശിശു വികസന വകുപ്പ് ഡയറക്ടർ ടി വി അനുപമയുടെ (TV Anupama) നേതൃത്വത്തിൽ നടത്തിയ വകുപ്പുതല അന്വേഷണ റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച കണ്ടെത്തലുകളുള്ളത്. റിപ്പോർട്ട് വൈകാതെ ആരോഗ്യമന്ത്രി വീണാ ജോർജിന് കൈമാറും.
കുട്ടി തന്റേതാണെന്നും തിരികെ നൽകണമെന്നും ആവശ്യപ്പെട്ട് അനുപമയും അജിത്തും സിബ്ല്യുസിയെയും ശിശുക്ഷേമ സമിതിയെയും സമീപിച്ചുവെങ്കിലും നടപടി ഒന്നും എടുത്തില്ല. ഇവർ എത്തിയിട്ടും കുട്ടിയുടെ സ്ഥിരം ദത്ത് തടയാനുള്ള നടപടികളെടുത്തില്ല തുടങ്ങിയ ഗുരുതര കണ്ടെത്തലുകളാണ് സർക്കാർ നടത്തിയ അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്.
തന്റെ കുട്ടി ആണ് ഇവിടെ എത്തിച്ചിരിക്കുന്നതെന്നും തിരികേ വേണമെന്നും ആവശ്യപ്പെട്ട് അനുപമ ഓഗസ്റ്റ് 11ന് സിഡബ്ല്യൂസിയെ സമീപിച്ചിരുന്നു. ഓഗസ്റ്റ് ആറിനാണ് കുട്ടിയെ ദത്ത് നൽകാൻ അഡോപ്ഷൻ കമ്മിറ്റി തീരുമാനിക്കുന്നത്. തുടർന്ന് അടുത്ത ദിവസം തന്നെ ആന്ധ്രയിലെ ദമ്പതികൾക്ക് ദത്ത് നൽകുകയും ചെയ്തു. എന്നാൽ കുട്ടിയെ വേണമെന്നാവശ്യപ്പെട്ട് അനുപമ സമീപിച്ചതിന് ശേഷവും ദത്ത് നടപടികൾ സ്ഥിരപ്പെടുത്താനുള്ള നടപടികളുമായി സിഡബ്ല്യൂസി മുന്നോട്ട് പോയി. ഇതുമായി ബന്ധപ്പെട്ട് സിഡബ്ല്യൂസി ഓഗസ്റ്റ് 16ന് കോടതിയിൽ സത്യവാങ്മൂലം നൽകുകയും ചെയ്തു.
Also Read- Anupama Baby|'കുഞ്ഞിനെ കണ്ടു, മോനെ വിട്ടുപോരുന്നതിൽ സങ്കടം'; കണ്ണുനിറഞ്ഞ് അനുപമ
സംഭവത്തിൽ ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജു ഖാൻ അടക്കമുള്ളവരെ അനുപമയും അജിത്തും നേരിൽ കണ്ട് പല തവണ കുട്ടിയെ തിരികെ വേണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും തിരികെ എത്തിക്കാനുള്ള ഒരു നടപടിയും നൽകിയില്ല എന്ന് മാത്രമല്ല സ്ഥിരം ദത്ത് നൽകാനുള്ള നടപടികളുമായി മുന്നോട്ട് പോയി എന്നും റിപ്പോർട്ടിൽ പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.